Image

ബലൂൺ (കവിത: മുയ്യം രാജൻ)

Published on 10 July, 2021
ബലൂൺ (കവിത: മുയ്യം രാജൻ)
വീർപ്പിച്ചു നിർത്തിയ
ബലൂൺ പോലായിരിക്കുന്നു
ഇപ്പോൾ മനുഷ്യജന്മങ്ങൾ!
എപ്പോൾ എങ്ങനെ
പൊട്ടിപ്പോകുമെന്ന ഉൾപ്പേടി
സകലരെയും സദാ വരിക്കുന്നു
ബർത്ത്ഡേയ്ക്ക്
ഫാനിലും ചുമരിലും
കെട്ടിത്തൂക്കിയിട്ട ചുളുങ്ങിയ  
ബലൂണുകളെ കണ്ടിട്ടില്ലേ?
ചിലപ്പോൾ ബഫൂണുകളെ ധ്വനിപ്പിക്കും
പിറ്റേന്ന് പുലരുമ്പോഴേക്കും
പലതും ചത്തുമലച്ചിരിക്കും
ചിലവ നൂറു തികഞ്ഞാലും
Never Say Die!
എന്ന് പ്രതിജ്ഞയെടുത്തെന്നോണം
ഞെളിഞ്ഞിരിക്കും
അളിഞ്ഞ ശവം കണക്കെ
കണ്മുന്നിൽ അവ ആടിക്കളിക്കും
കൗതുകത്തിനെങ്കിലും അവയെ
തൊട്ടു നോക്കിയിട്ടുണ്ടോ?
ശവശരീരത്തെക്കാൾ
തണുത്തുറഞ്ഞിരിക്കും
ഊതി വീർപ്പിച്ച ബലൂൺ കണക്കെ
കൃത്രിമ ശ്വാസം നൽകി
ഐസിയുവിൽ  പരിപാലിക്കുന്ന
ജീവച്ഛങ്ങളായിരിക്കുന്നു
ഇന്ന് ഒട്ടുമിക്ക മനുഷ്യജന്മങ്ങളും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക