Image

ചില ജീവിതങ്ങള്‍ (കഥ: നീതി ബാലഗോപാല്‍)

Published on 09 July, 2021
 ചില ജീവിതങ്ങള്‍ (കഥ: നീതി ബാലഗോപാല്‍)
"രക്തബന്ധങ്ങള്‍ ....ത്ഫൂ..... എല്ലാം വെറുതെ.... നന്ദികെട്ടവര്‍ഗങ്ങള്‍...."അനന്തന്റെ ഉറക്കെയുള്ള ആത്മഗതം കേട്ട് രമ പുറത്തേക്കു വന്നു. പെങ്ങടെകെട്ടിയോ ന്‍ ഒരു വര്‍ഷത്തിനു ശേഷം ഗള്‍ഫില്‍ നിന്നും എത്തിയെന്നുകേട്ടിട്ട്‌രാവിലെ എഴുന്നേറ്റയു ടന്‍ പ്രാതല്‍ പോലും കഴിക്കാന്‍ നില്‍ക്കാതെ ഇറങ്ങിഓടിയതാണ്. "ഇത് കഴിച്ചിട്ടു പോകൂ മനുഷ്യാ" എന്നു പറഞ്ഞിട്ടു കേട്ടില്ല...'പുന്നാര പെങ്ങക്ക് ആങ്ങളയ കണ്ടില്ലെങ്കി വിഷമം വരും' എന്നുംപറഞ്ഞു

പോയിട്ട് അധികനേര മായില്ല....
"എന്തുപറ്റി ?.അവരൊന്നും അവിടില്ലേ?.."
"ഉണ്ട് . ഞാന്‍ കണ്ടില്ല. നീ എനിക്കു ഭക്ഷണം തന്നേ.. വിശന്നിട്ടു വയ്യ.."
രമ ഒന്നും മിണ്ടാതെ അയാള്‍ക്ക് ഭക്ഷണം എടുത്തു വെക്കാനായി പോയി..അപ്പോഴുംഅവരുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ കറങ്ങിത്തിരിഞ്ഞുനടപ്പുണ്ടായിരുന്നു...

അനന്തനു ഓര്‍ക്കുംതോറും സങ്കടം തോന്നാ ന്‍ തുടങ്ങി..ഒരേയൊരു പെങ്ങള്‍.ഒരുപാടുസ്‌നേഹിച്ചിരുന്നു. ഒരു മോളെപ്പോലെ.. അവ ളാണിന്ന് തന്നെ പറ്റിഇങ്ങനെയൊക്കെ. അയാളുടെ കണ്ണുകള്‍ നിറഞ്ഞുവരാന്‍ തുട ങ്ങി..അപ്പോഴേക്കും ഭക്ഷണത്തിനുള്ള വിളിവന്നു. നിറകണ്ണുകള്‍ ഭാര്യയെ ഒളിക്കാന്‍ശ്രമിച്ചു കൊണ്ടയാള്‍ അവര്‍ പ്ലേറ്റിലേക്കിട്ടു കൊടു ത്ത ഇഡ്ഡലി കഴിക്കാന്‍തുടങ്ങി.. രമ അയാ ളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഭക്ഷണ ത്തിനിടയില്‍ശല്യപ്പെടുത്തേണ്ടെന്നു കരുതി മിണ്ടാതിരുന്നു...എന്നാല്‍ രണ്ടുകഷണം ഇഡ്ഡലി നുള്ളി വായി ലിട്ട് കൈയൊന്നു പ്ലേറ്റില്‍ത്തന്നെകുടഞ്ഞ്   കഴിപ്പുനിര്‍ത്തി ഭാര്യയുടെ നേര്‍ക്കു നോക്കി.പെയ്യാനൊരുങ്ങിനില്‍ക്കുന്ന ആ മുഖം രമയെ വല്ലാതെ നൊമ്പരപ്പെടുത്തി..."അവളെപ്പറ്റി ഞാനങ്ങനെയല്ലല്ലോ രമേ വിചാ രിച്ചത് ?.  എനിക്കവള്‍പെങ്ങളായിരുന്നില്ല ല്ലോ, മോളായിരുന്നില്ലേ ? .നീയും എന്റെ കൂടെനിന്ന്അവളെ സ്‌നേഹിച്ചതാണല്ലോ . എന്നിട്ട് അവളാണിന്നെന്നെ പറ്റി ..!"അയാളുടെ തൊണ്ടയിടറി .രമ ആധിയോടെ ചോദിച്ചു ,"എന്താണ്ടായേ അനന്തേട്ടാ ?.. എന്നോട് പറയ് "

അനന്തന്റെ കണ്ണുനീര്‍ അവര്‍ക്ക് സഹിക്കാ വുന്നതില്‍ കൂടുതലായിരുന്നു .ഇത്രയുംവിഷ മിച്ച് അനന്തനെ അവര്‍ കണ്ടിട്ടില്ലായിരുന്നു ."അവള്‍ക്ക് വേണ്ടിയല്ലേ ഞാന്‍നിന്നെപ്പോലും അവഗണിച്ചിട്ടുള്ളത് .! അവള്‍ക്കുവേണ്ടി യല്ലേ തങ്ങളുടെ പലഇഷ്ടങ്ങളുംമോഹങ്ങ ളും വേണ്ടെന്നുവെച്ചത് ?.."അനന്തന്‍ മുറിവേറ്റമനസ്സോടെ തലതാഴ്ത്തി ക്കൊണ്ട്  മുറിയിലേക്ക് ചെന്ന്കട്ടിലില്‍ക്കയ റിക്കിടന്നു .മനസ് നിയന്ത്രണമില്ലാതെ പുറ കോട്ട്പാഞ്ഞുചെന്ന് പാവാടയില്‍നിന്നു സാരിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ അരുണയിലെത്തി നിന്നു..'ചട്ടുകാലുള്ള പെണ്ണ് ',എല്ലാവരാലും അവഗണിക്കപ്പെട്ട്, വരുന്ന വിവാഹാലോചനകളൊന്നും ശരിയാവാതെമനസുമടുത്തിരുന്ന അരുണയില്‍ .

ഒരാലോചന തന്റെ കഴിവിനപ്പുറം സ്ത്രീധനം വാഗ്ദാനം ചെയ്ത് ഏകദേശംനടക്കുമെന്നുറ പ്പായ സമയത്ത് പെണ്ണിന് ചട്ടുകാലുള്ളത് കൊണ്ട്‌വീട്ടുകാര്‍ക്ക് സമ്മതമല്ലെന്നറിയിച്ച ദിവസം ഉത്തരത്തില്‍ കുരുക്കിട്ട്ജീവനൊടു ക്കാനൊരുങ്ങിയപ്പോള്‍ , തക്കസമയത്ത് രമ കണ്ടെത്തിയതുകൊണ്ട്‌രക്ഷപ്പെട്ടു.അന്ന് ഗള്‍ഫില്‍ ആയിരുന്ന താന്‍ നാട്ടില്‍ വരാനിരിക്കെ ഒരു തീരുമാനമെടുത്തു .അരുണയക്ക് മംഗല്യഭാഗ്യം ഉണ്ടായിട്ടുമാത്രം മതി തനിക്ക് സന്താനഭാഗ്യം എന്ന് ..നാട്ടിലെ ത്തിയശേഷം രമയോട് കാര്യം പറഞ്ഞപ്പോള്‍ ഒന്നുംമിണ്ടാതെനിലത്തേക്ക്‌നോക്കി സമ്മ തം മൂളിയെങ്കിലും താഴേക്കിറ്റുവീണ കണ്ണീര്‍ക്കണങ്ങള്‍ താന്‍ കണ്ടില്ലെന്ന് നടിച്ചു . ഇന്നാലോചിക്കുമ്പോള്‍ പെങ്ങളുടെസന്തോ ഷത്തിനുവേണ്ടി താനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന്തിരിച്ചറിയുന്നുണ്ട് . പ്രകൃത്യാ ഉണ്ടാവേണ്ടതിനെ തളച്ചിട്ടതിന്റെ ശിക്ഷദൈവം തന്നു .രമ ഒരിക്കലും പൂക്കാ തെ തളിര്‍ക്കാതെ വര്‍ഷങ്ങളുടെ വേനലില്‍വാടിക്കരിഞ്ഞു .

ഗള്‍ഫിലേക്ക് തിരിച്ചു പോയ നാളുകളിലെ പ്പോഴോ ആണ് ,സഹമുറിയനായ ഉദയന്‍, അരുണയെ
വിവാഹം കഴിക്കാനാഗ്രഹം പ്രകടിപ്പിച്ചത് .
"നീ അവളെ കണ്ടിട്ടില്ലലല്ലാ ഉദയാ ?അവള്‍ക്ക് മുടന്തുണ്ട് "എന്നുപറഞ്ഞപ്പോള്‍
"എനിക്ക് അതൊന്നും പ്രശ്‌നമില്ല അനന്തേ ട്ടാ. അനന്തേട്ടന്റ പെങ്ങളാണെന്ന ഒറ്റയോഗ്യ ത മതിയവള്‍ക്ക് .അനന്തേട്ടന്റെ ഗുണങ്ങള്‍ പെങ്ങള്‍ക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ടാവുമെ ന്നെനിക്ക് ഉറപ്പാണ് ."
ഉദയന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവളുടെ പേരില്‍ തന്നെക്കൊണ്ടാവുന്നതിലും കൂടുത ല്‍ സ്വര്‍ണ്ണവും പണവും നല്‍കിയിരുന്നു .

അതിനായി രമയുടെ സ്വര്‍ണ്ണം മുഴുവന്‍ എടു ത്തു .ഒരക്ഷരം മറുത്തുപറയാതെ അവളുടെ പണ്ടങ്ങളെല്ലാം സന്തോഷത്തോടെ  തനിക്കു നേരേ വെച്ചുനീട്ടിയതിപ്പോഴുംമറക്കാനായിട്ടി ല്ല .അങ്ങനെ ,അരുണ സുമംഗലിയായി തറ വാട്ടില്‍ നിന്നുപടിയിറങ്ങുമ്പോള്‍ വലിയൊരുകടബാധ്യത തലയിലേറ്റേണ്ടിവന്നു .പിന്നെയും എത്രയോവര്‍ഷങ്ങള്‍ വേണ്ടിവന്നു ആ കടങ്ങളൊക്കെ വീട്ടി സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ .അപ്പോഴേക്കുംതങ്ങളുടെജീവിതത്തിന്റെ നല്ലകാലം അസ്തമയത്തിലേക്കടുത്തിരുന്നു .അരുണയ്ക്ക് മൂന്നുവര്‍ഷ ത്തിനിടയ്ക്ക് രണ്ടുകുട്ടികളും ഉണ്ടായി .അന്നൊക്കെ വര്‍ഷത്തിലൊരിക്കല്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന പെട്ടിനേരേ അവളുടെ മുന്നിലേക്കാണ് നീക്കിവെക്കാറ് .രമ ഒരിക്കല്‍പോലും അതിന്റെമേല്‍ അവകാശമുന്നയിച്ചിട്ടില്ല . അരുണയാണ്‌പെട്ടി തുറന്ന് വീതം വെക്കുന്നത് .അവള്‍ക്കു വേണ്ടുന്നത് എടുത്തേമറ്റുള്ളവര്‍ക്ക് കൊടു ക്കൂ.അതും അവളുടെ ഇഷ്ടത്തിന് .അവളാ ണിന്ന് യാതൊരുദാക്ഷിണ്യവുമില്ലാതെ ഇക്കാലമത്രയും ഞാന്‍ നല്‍കിയ സ്‌നേഹ ത്തിനുമേല്‍കാര്‍ക്കിച്ചുതുപ്പിയത് ..
കുറേക്കഴിഞ്ഞ് രമ അയാളുടെ അടുത്തേക്ക് ചെന്നു .സ്‌നേഹപൂര്‍വം തലമുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ട് "അനന്തേട്ടാ" എന്ന്  പതിയേ വിളിച്ചപ്പോള്‍ അയാള്‍ ഓര്‍മ്മകളില്‍ നിന്ന് പിന്തിരിഞ്ഞ് നിറകണ്ണുകളാല്‍ അവരു ടെ നേരേ നോക്കി..

"അരുണ എന്താ പറഞ്ഞത് അനന്തേട്ടാ ? എന്നോട് പറഞ്ഞൂടേ ?"
ഒരു നിമിഷത്തെ മൗനത്തിനുശേഷം അയാള്‍
ഇടറിയശബ്ദത്തോടെ  പറഞ്ഞു,
"ഞാന്‍ അരുണയുടെ വീട്ടിലെ കോളിങ്ങ്‌ബെ ല്‍ അടിക്കാനാഞ്ഞതും അകത്തുനിന്ന് അവ
ളുടെ  സംസാരം കേട്ടു .'ദേ പിള്ളേരേ അങ്ങേ രിപ്പോ എത്തും ചുമച്ചോണ്ട്
.അതിന് മുന്നേ നിങ്ങളിതൊക്കെ എടുത്ത് അകത്തു കൊണ്ട് വെച്ചേ .എല്ലാത്തിലും കണ്ണുണ്ടാവും . അച്ഛ നെന്തൊക്കെ കൊണ്ടുവന്നു എന്നൊന്നും കൊട്ടിഘോഷിക്കാന്‍ നില്‍ക്കേണ്ട . കേട്ട ല്ലോ ?."കേട്ടതും രമ നെഞ്ചില്‍ കൈവെച്ച് മുകളി ലേക്ക് നോക്കി വിലപിച്ചു ..
"എന്റെ ദൈവമേ ...! അവള്‍ക്കിങ്ങനെയൊ ക്കെ പറയാന്‍ തോന്നിയല്ലോ .അതും നിങ്ങ ളെക്കുറിച്ച് .!!"

രമയ്ക്ക് അനന്തനെ നോക്കുന്തോറും സങ്കടം കൂടിക്കൂടി വന്നു .കണ്ണിലൂറിയ കണ്ണീര്‍
തുടച്ചുകളഞ്ഞ് അയാളുടെ അരികത്തായി കിടന്ന് ,ആ വിഷമം ഏറ്റുവാങ്ങാനെന്നപോ ലെ അമര്‍ത്തിക്കെട്ടിപ്പിടിച്ചു ..
കുറച്ചുനേരം അങ്ങനെ കടന്നുപോയി .കാളിങ്ങ്‌ബെല്‍ മുഴ ങ്ങിയപ്പോള്‍ രമ പോയി
കതകുതുറന്നു . മുന്നില്‍ ഉദയനെക്കണ്ട് അവരുടെ മുഖമിരുണ്ടു .ഏട്ടത്തി അനന്തേട്ടനെ ഒന്നു കാണണം ."
"ആ മനുഷ്യനെ വേദനിപ്പിച്ചത് മതിയായില്ലേ ഉദയാ ? അനന്തേട്ടന്റ സങ്കടം
കണ്ടു സഹി ക്കാന്‍ വയ്യ എനിക്ക് ".

"ദയവു ചെയ്ത് ഒന്നുവിളിക്കു ഏട്ടത്തി .."
രണ്ടു പേരുടെയും സംസാരംകേട്ട് അനന്തനി റങ്ങിവന്നു .കണ്ടപാടെ ഉദയന്‍ അയാളുടെ
കാല്‍ക്കല്‍ വീണു .
"ഏട്ടാ ,പൊറുക്കണം .ഏട്ടന്റെ മനസ് വിഷമി പ്പിച്ചാല്‍ ദൈവംപോലും എന്നോടു കോപി ക്കും .അരുണയെ ഞാന്‍ സ്‌നേഹിച്ചത് പോ ലും ഏട്ടന്റെ അനിയത്തി ആയതുകൊണ്ടാ ണെന്നറിയാലോ .? അരുണ പറയുന്നതുകേട്ട് പുറത്ത് വന്നപ്പോള്‍ ഏട്ടന്‍ തിരിച്ചു പോകുന്ന ത് കണ്ടു. ഇവിടെവന്ന് ഏട്ടന്റെ കാലില്‍വീണു മാപ്പു പറയാതെ ഞാനങ്ങോട്ടു വരില്ലെന്ന് അവളോട് പറഞ്ഞിട്ടുണ്ട് .അവള്‍ക്ക് നല്ല വിഷമവും ചമ്മലും ഉണ്ട് ."

തന്റെ പെങ്ങളെ ശരിയായ കൈകളിലാണേ ല്‍പിച്ചതെന്ന സന്തോഷത്തിന് അടിവരയിട്ടു കൊണ്ടായിരുന്നു ഉദയന്‍ പറഞ്ഞവാക്കുക ള്‍ .സ്‌നേഹമോ സന്തോഷമോ എല്ലാംചേര്‍ന്ന വികാരം അനന്തനില്‍ കളിയാടി. ഉദയനെ പിടിച്ചെഴുന്നേല്‍പിച്ച് മാറോടണയ്ക്കുമ്പോള്‍ അനന്തന്റെ കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണീര്‍ ഉദയന്‍ തന്റെ കൈകളാല്‍ തുടച്ചു കൊണ്ട് രമയെ നോക്കി പുഞ്ചിരിച്ചു .ആ മിഴി കളിലും തെളിഞ്ഞിരുന്നു കണ്ണീരിന്റെ തിള ക്കം. ആഹ്ലാദമോ സമാധാനമോ ഒക്കെക്ക ലര്‍ന്ന പുഞ്ചിരി അവരുടെ മുഖത്തുദിച്ചു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക