Image

ചെമ്പരത്തി (കവിത : പ്രകാശ് ചെന്തളം )

Published on 08 July, 2021
ചെമ്പരത്തി (കവിത :  പ്രകാശ് ചെന്തളം )
അവൾ വരുന്ന വഴിവരമ്പുകളിൽ
എതിരേൽക്കാൻ 
നിറ വർണ്ണവിസ്മയം തീർത്ത്
ചെമ്പരത്തിപ്പൂക്കൾ .
ആളെ കാത്ത് ഇടവഴിയിൽ ഞാനും
ഉള്ളിലെയിഷ്ട്ടം പറയുവാനെന്റെ 
മനസ്സ് സമ്മതിച്ചില്ല.

കാണുമ്പോഴൊക്കെ എന്റെ 
ഹൃദയം താളം പിടിക്കുമായിരുന്നു
കാത്തിരുന്ന കണ്ണുകൾ പിടയ്ക്കുമായിരുന്നു
ദിനങ്ങളെത്രയും ഇടവഴിയിൽ കാത്തു 
നിൽക്കുവാൻ മടിച്ചതില്ല എന്റെ കാലുകൾ.

പറയുവാനുള്ളത് പറയുവാൻ മാത്രം
ചുടുവേനലിൽ വരണ്ടുണങ്ങിയിയ 
ആറുപോലെ
തൊണ്ട വരണ്ടിരുന്നു.
പിന്നേയും എന്തോ
അവൾ കടന്നുപോയ വഴിയിലൂടെ
നടന്നകലുവാൻ, കൈവിരലുകൾ ചേർത്ത് ...
( അങ്ങനെ ഒരു കിനാവ് )

കൊഴിഞ്ഞു പോയ എത്രയോ 
ചെമ്പരത്തിപ്പൂക്കൾ 
നെയ്തു കൂട്ടിയ ഓർമ്മപ്പൂക്കൾ..
കാത്തിരിപ്പിന്റെ സുഖം മറ്റൊന്നായിരുന്നു...
വിടർന്ന പൂക്കൾക്കിടയിൽ എന്റെ കണ്ണുകൾ
എപ്പോഴും
അവളെ തിരഞ്ഞിരുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക