Image

ഇവര്‍ ജനസേവകരോ വില്ലന്മാരോ? (സാം നിലമ്പള്ളില്‍)

Published on 07 July, 2021
ഇവര്‍ ജനസേവകരോ വില്ലന്മാരോ? (സാം നിലമ്പള്ളില്‍)
പതിനയ്യായിരം പേര്‍ക്ക് ജോലികൊടുക്കുന്ന ഒരുസ്വകാര്യ സ്ഥാപനംകിറ്റെക്‌സല്ലാതെ മറ്റൊന്ന് കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല.അതിനെപൂട്ടിച്ച് തൊഴിലാളികളെ വഴിയാധാരമാക്കാനാണ് രണ്ട് കോണ്‍ഗ്രസ്സനേതാക്കള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നാണ് കേരളത്തിലെവ്യവസായമന്ത്രി പ. രാജീവ് കഴിഞ്ഞദിവസം പ്രസ്താവിച്ചത്. നേരത്തെഒരാളുടെപേരുമാത്രമെ നമ്മള്‍ കേട്ടുള്ളുവെങ്കിലും ഇപ്പോള്‍ ഒരുവില്ലന്റെപേരുകൂടി അദ്ദേഹം പുറത്തുവിട്ടിരിക്കയാണ്. ആദ്യംനമ്മള്‍കേട്ടത് പി.ടി.തോമസ്സെന്ന എം എല്‍ എയുടെ പേരായിരുന്നു. ഇപ്പോള്‍ ബെന്നി ബഹനാന്‍എന്നൊരാളുകൂടി രംഗത്തുവന്നിരിക്കയാണ്.

എന്താണ് ഇവര്‍ക്കുരണ്ടുപേര്‍ക്കും കിറ്റക്‌സെന്ന സ്ഥാപനോത്തോടുള്ളവിരോധം? രാഷ്ട്രീയം തന്നെ. ക്റ്റക്‌സിന്റെ മുതലാളി സാബു എം ജേക്കബ്‌ടൊന്റി ടൊന്റിയെന്നൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കയും ആ പ്രസ്ഥാനംആദ്യംതന്നെ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കയും ചെയ്തു.ആകെയുള്ള 19 സീറ്റുകളില്‍ 17 എണ്ണവും കരസ്ഥമാക്കിയാണ് അവര്‍ ഇടതുവലതുകക്ഷികളെ പുറത്താക്കിയത്. എന്തുകൊണ്ട് അവിടുത്തെ ജനങ്ങള്‍ ഇീ രണ്ട്‌രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തളിളിയതെന്ന് ആലോചിക്കണം. സല്‍ഭരണംകാഴ്ചവെച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കത്തില്ലായിരുന്നല്ലൊ.വര്‍ഷങ്ങളായി മാറിമാറിഭരിച്ച് പഞ്ചായത്തിനെ നരകമാക്കിയതിന്റെപ്രതികാരമായിട്ടാണല്ലൊ ജനങ്ങള്‍ പുതിയൊരു പാര്‍ട്ടിക്ക് അവസരംകൊടുത്തത്.

ടൊന്റി ടൊന്റി അഞ്ചുവര്‍ഷം നല്ലഭരണം കാഴ്ചവെച്ചതുകൊണ്ടാണ് രണ്ടാംതവണയുംവന്‍ഭൂരിപക്ഷത്തോടെ അവരെതന്നെ ഭരണം ഏല്‍പിച്ചത്. 19 ല്‍ 18സീറ്റുംനേടിയാണ് അവര്‍ രണ്ടാംതവണയും കിഴക്കമ്പലം പഞ്ചായത്ത് ഭരണംകൈക്കലാക്കിയത്. കിഴക്കമ്പലത്തെ സല്‍ഭരണം കണ്ടിട്ടാണ്അടുത്തനാലുപഞ്ചായത്തുകള്‍കൂടി ഈ പാര്‍ട്ടിയെ സ്വാഗതം ചെയ്തത്. അതില്‍ഒരുപഞ്ചായത്തില്‍ പ്രതിപക്ഷത്തിരിക്കാന്‍ ഒരാള്‍പോലും ഇല്ലാത്ത അവസ്തയാണ്ഉണ്ടായത്്.. ഇതുകൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍സ്ഥാനാര്‍ഥികളെ നിറുത്തി. നല്ലൊരു മത്സരംതന്നെ നടത്തി, സീറ്റൊന്നുംകിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ സ്ഥാര്‍ഥികളെ വിറപ്പിക്കാന്‍അവര്‍ക്ക് സാധിച്ചു. ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമൊന്നും എറണാകുളംജില്ലയില്‍ ഇല്ലാത്തതിനാല്‍ കിറ്റക്‌സ് പൂട്ടുന്നതിലോ തുറക്കുന്നതിലോപ്രത്യേക താത്പര്യമൊന്നും അവര്‍ക്കില്ല. പൂട്ടിയാല്‍ ഭാവിലെങ്കിലുംഗുണംചെയ്യുമെങ്കിലോ എന്നുരുതി കുറക്കന്‍ ആടിന്റെ പിന്നാലെനടക്കുന്നതുപോലെയുള്ള റോളിലാണ് ഇടതുപക്ഷം .കോണ്‍ഗ്രസ്സ് എം എല്‍ എ ക്കുംഎം പിക്കും വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് അതുകൊണ്ടാണ്..

കിറ്റക്‌സില്‍ നിയമപരമായ അന്വേഷണങ്ങളാണ് നടന്നതെന്നാണ് രാജീവ്മന്ത്രിപറയുന്നത്. പരാതികിട്ടിയാല്‍, അതും ജനപ്രതിനിധകളുടെ,അന്വേഷിക്കാതിരിക്കാന്‍ സാധിക്കമോ. അതിനാണോ അന്‍പതും അരുപതും പേരടങ്ങുന്നഅന്വേഷണപടയെ അങ്ങോട്ടയച്ചത്? അവര്‍ തന്റെ സ്ഥാപനത്തില്‍കയറിനിരങ്ങിയെന്നാണ് കിറ്റക്‌സ് മുതലാളി പറയുന്നത്. തൊഴില്‍തടസ്സപ്പെടുത്തുകയും തൊഴിലാളികളെ പ്രത്യേകംപ്രത്യേകമായി ചോദ്യംചെയ്യുകളുംഅവരുടെ ഫോണ്‍ നമ്പരും അഡ്രസ്സും എഴുതിയെടുക്കയും ചെയ്തു. ഇങ്ങനെയൊരുറെയ്ഡ് കൊള്ളസങ്കേതങ്ങളില്‍പോലും നടക്കാറില്ല.. അപ്പോള്‍കര്‍ട്ടന്റെപിന്നലെ വില്ലനെ കാണാതിരിക്കാന്‍ പറ്റുമോ? വില്ലനമാരുടെ എണ്ണംകൂടുന്നതുകണ്ട് കേരളം അത്ഭുതംകൂറുകയാണ്. പി. ടി. തോമസ്സ്, ബെന്നി ബഹനാന്‍കിഴക്കമ്പലം എം എല്‍എ ശ്രീനിജന്‍ ഒടുക്കം വ്യവസായമന്ത്രി പി. രാജീവ്.

ഒരു സ്ത്രീയുടെ പരാതികിട്ടിയെന്നാണ് മന്ത്രി പറയുന്നത്. ഒരു സ്ത്രീയുടെപരാതി അന്വേഷിക്കാനാണോ അന്‍പതു ഉദ്യോഗസ്തര്‍ തൊഴിലിടത്തില്‍ കയറിയത്? ഈപരാതികള്‍ അന്വേഷിച്ചതിന്റെ ഫലമെന്താണന്ന് മന്ത്രി പറയുന്നില്ല. അന്വേഷണസംഘങ്ങളൊന്നും തങ്ങള്‍ അന്വേഷിച്ചിട്ട് വല്ലതും കണ്ടെത്തിയോ എന്നുംപറയുന്നില്ല.. കടമ്പ്രയാര്‍ മലിനീകരിച്ചന്ന് പറയുന്നു. ജലമലിനീരണ ബോര്‍ഡ്പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് പിടി തോമസ്സും ബന്നി ബഹനാനും പരാതി ഉന്നയിച്ചത്? എന്തെങ്കിലും തെളിവ്കയ്യിലുണ്ടെങ്കിലല്ലേ ഒരു വ്യക്തിക്കും അയാളുടെ സ്ഥാപനത്തിനുമെതിരെ പരാതിനല്‍കാവു. അപ്പോള്‍ കോണ്‍ഗ്രസ്സ് എം എല്‍ എയും എം പിയും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികളെരാഷ്ട്രീയപരമായിട്ട് നേരിടുകയല്ലേ തോമസ്സബെന്നിമാര്‍ ചെയ്യേണ്ടത്.അല്ലാതെ അയാളുടെ വീട് തല്ലിപ്പൊളിക്കുകയാണോ വേണ്ടത്. ഇതാണോ ഗന്ധി നിങ്ങളെപഠിപ്പിച്ചത്?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ്തുന്നംപാടിയിട്ടുംഒന്നുംപഠിക്കാത്ത ഈ പാര്‍ട്ടി കേരളക്കരയില്‍നിന്ന് തൂത്തെറിയപ്പെടുംഎന്നകാര്യത്തില്‍ സംശയമില്ല. വംശനാശം സംഭവിച്ച പാര്‍ട്ടിയായിട്ട് ചരിത്രംഇതിനെ രേഖപ്പെടുത്തും

കിറ്റക്‌സിലെ തൊഴിലാളികള്‍ കഴിഞ്ഞദിവസം പഌക്കാര്‍ഡുകളുമായി പ്രകടനംനടത്തിയതിന്റെ ചിത്രംകാണാന്‍ ഇടയായി. തങ്ങളുടെ കഞ്ഞിയില്‍ പാറ്റഇടരുതെന്നാണ് രാഷ്ട്രീയക്കാരോട് അവര്‍ക്ക് പറയാനുള്ളത്. കിറ്റക്‌സ്പൂട്ടിപ്പോയാല്‍ പതിനയ്യായിരം കുടുംബങ്ങളാണ് പട്ടിണിയിലാകുന്നത്.ഇവര്‍ക്ക് തൊഴില്‍കൊടുക്കാന്‍ തോമസ്സ്‌ബെന്നിമാര്‍ക്ക് സാധിക്കുമോ?ഭരിച്ചിരുന്നപ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍സാധിക്കാതിരുന്ന ഈ പാര്‍ട്ടിയാണോ പ്രതിപക്ഷത്തിരുന്നുകൊണ്ട് ചെയ്യാന്‍പോകുന്നത്.

വ്യവസായ മന്ത്രി രാജീവ് ഒരുകാര്യം മനസിലാക്കണം. കിറ്റക്‌സ് തമിഴ്‌നാട്ടിലേക്ക് പറിച്ചുനട്ടാല്‍ പിന്നീട് ഒരുകാലത്തും ഒരുവ്യവസായിയും കേരളത്തില്‍ മുതല്‍മുടക്കാന്‍ വരികയില്ല. അത്രക്ക് ദുഷ്‌പേരായിരിക്കുംനാടിന് ഉണ്ടാവുക.. പഌച്ചിമടയിലെ കൊക്കക്കോള ഫാക്ട്ടറി പൂട്ടിച്ചത്‌ലോകംമൊത്തം അറിഞ്ഞ സംഭവമായിരുന്നു. അവിടെയും ജലംതന്നെയായിരുന്നു വിഷയം.കേരളം എന്തുനേടി? ഇഷ്ടംപോലെ ജലമല്ലാതെ. പ്രളയജലം കേരളത്തെ മൂടി. ജനംവെള്ളംകുടിച്ച് വയറുനിറക്കട്ടെ, അല്ലേ രാജീവ് മന്ത്രി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക