Image

ഒരു ഭക്ഷണ വിശേഷം (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 15: ജിഷ.യു.സി)

Published on 06 July, 2021
ഒരു ഭക്ഷണ വിശേഷം (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 15: ജിഷ.യു.സി)
ഞങ്ങളുടെ  വീട്ടിലെ മെയ്ഡ് ഫാലി  (മുഴുവൻ പേര്  ഫാലിസാനി ഖാനി എന്നാണ് )
എന്താ കഴിക്കുക  എന്ന്  മക്കൾ സംശയം ചോദിച്ചപ്പോഴാണ്‌ എനിക്കും അതിൽ ശ്രദ്ധപോയത് . അവർ  ഞങ്ങളുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതും കണ്ടിട്ടില്ല .ജോലിക്കാരികൾക്ക് താമസിക്കാൻ യജമാനൻ തന്നെ താമസ സൗകര്യം ഒരുക്കണം എന്നത് ഇവിടത്തെ സിസ്റ്റം .ഫാലി ആൻ്റി താമസം ഞങ്ങളുടെ വീടിനുതൊട്ട് ഒരു കോട്ടേഴ്സിൽ ആണ്

ഇവിടേക്ക് വന്നതു മുതൽ ഇവരുടെ സഹായിയായി ഫാലാൻ്റിയുണ്ട് .

മക്കൾ ചെറുതായിരുന്നപ്പോൾ അവരെ പുറത്ത് ഒരു പ്രത്യേക രീതിയിൽ കെട്ടിവച്ച് അവർ പണിയെടുക്കുന്ന ഫോട്ടോ അനിയത്തി കാണിച്ചിട്ടുണ്ട് .പൊതുവെ ഇവിടത്തുകാർക്ക് കുട്ടികളെ വലിയ ഇഷ്ടമാണത്രെ .
ചുണ്ടിൽ മൂളിപ്പാട്ടും ,ഇടക്ക് ഡാൻസും ഒക്കെ എല്ലാവരും,ഒരുപോലെ,കലാഹൃദയത്തിന് ഉടമകളെന്നും കാണിക്കുന്നു. വഴിയിലൂടെ നടക്കുമ്പോഴും ചെവിയിൽ കുത്തിയ ഇയർഫോണിൽ പാട്ട് കേട്ട് ,താളത്തിലുള്ള അംഗചലനങ്ങളോടെയാണ് അധികവും ആളുകളെ കണ്ടിരുന്നത് എന്നതും ശ്രദ്ധേയം

അയ്യോ പറഞ്ഞു വന്ന കാര്യം മാറിപ്പോയല്ലോ

അവരുടെ ഭക്ഷണ ശീലങ്ങൾ കൂടുതൽ മനസ്സിലായത് ഞങ്ങൾ ഒരു ദീർഘദൂര യാത്രയ്ക്ക് വിളിച്ച വണ്ടിയുടെ ഡ്രൈവറിൽ നിന്നാണ് .

അനിയത്തിയും കുടുംബവും ഇവിടെയാണെങ്കിലും നമ്മുടെ ഭക്ഷണച്ചിട്ട ഇഷ്ടപ്പെടുന്നവരും ,തുടരുന്നവരുമാണ് .

നാലു നേരം പറ്റിയാൽ അഞ്ചു നേരം ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള നമുക്ക് ഇവർ രണ്ടു നേരത്തെ ഭക്ഷണം കഴിച്ചിട്ടും എന്താ ഇങ്ങനെ തടിച്ചിരിക്കുന്നത് എന്ന് എനിക്ക് സംശയം തോന്നി .പൊതുവെ നല്ല തടിയും തൂക്കവും തോന്നുന്നവരാണിവർ (അതിൽത്തന്നെ സത്രീകൾ) നമ്മളെ ഒന്ന് അറിയാതെ തട്ടിയാൽത്തന്നെ നമ്മുടെ കാര്യംകട്ടപ്പൊക

ഇവിടത്തെ ആളുകളുടെ സാധാരണ ഭക്ഷണം പ്രധാനമായും മാംസാഹാരം ആണ്  അതിൽ ബീഫ്തന്നെ .അത് ബ്രഡിനിടയിൽ cവച്ചോ പകുതി വേവിച്ചോ ഒക്കെ കഴിക്കുമത്രേ.

കാര്യമായി പണംകരുതി വക്കാത്തവരാണ് ഇവിടത്തെ സാധാരണക്കാർ .ആഴ്ചക്കൊടുവിൽ കിട്ടിയ സമ്പാദ്യം മുഴുവൻ തിന്നും കുടിച്ചും തീർക്കുകയാണ് പതിവ്

 'നൊ വറീസ് ഹിയർ'

 എന്നതാണ് സത്യം

ഭക്ഷണം കഴിക്കാനായി ജീവിക്കുക എന്നു പറഞ്ഞാലും തെറ്റില്ല .കിട്ടുന്നപണത്തിൻ്റെഏറിയ പങ്ക് ഭക്ഷണത്തിനായി ഇവർ ചെലവിടുന്നു.

ഒരുതരം ധാന്യപ്പൊടി,പൊറിഡ്ജ്,എന്നറിയപ്പെടുന്ന ,അതും ഇവരുടെ നിത്യ ഭക്ഷണത്തിൽപ്പെടുന്നതത്രേ.
പിന്നെ ഒരു മഞ്ഞ നിറമുള്ള പൊടി കുട്ടികൾക്ക് കൊടുക്കുന്ന കുറുക്കു പരുവത്തിൽ കഴിക്കുന്നതും കാണാം.

പ്രോട്ടിൻ  കണ്ടൻ്റ് ആയ ചോക്ലേറ്റ്ബാറുകൾ ,എനർജിബാർ എന്നറിയപ്പെട്ടു
ഇവയാണ് പലരുടേയും പ്രഭാത ഭക്ഷണം.

 ,ബദാം ,പിസ്ത, ചോളം ,അണ്ടിപ്പരിപ്പ് ,കപ്പലണ്ടി ഇവയൊക്കെ അടങ്ങിയ ഈ എനർജി ബാറുകൾ  ഞങ്ങളും കഴിച്ചു നോക്കി .
ചായയ്ക്കുംകാപ്പിക്കും ,പുറമെ കോക്ക്, അഥവാ കോള  ഇടക്കിടെ കുടിക്കും നമ്മൾ വെറും വെള്ളം കുടിക്കും പോലെ.

നല്ല പാൽ ഇവിടെ യഥേഷ്ടം ലഭിക്കും
Fat free ആയതും Rich ആയതുമൊക്കെ
പാലുല്പന്നങ്ങളും ധാരാളം

ഞങ്ങൾ സസ്യാഹാരികൾ ആയതുകൊണ്ട് മാംസഭക്ഷണങ്ങളിലെ വൈവിധ്യം അധികം അന്വേഷിച്ചില്ല. എങ്കിലും മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞതിങ്ങനെ
മാംസാഹാരികളുടെ പറുദീസ  തന്നെയാണത്രെ ഇവിടം .ബീഫ് ഉല്പന്നങ്ങൾ യഥേഷ്ടം കുറഞ്ഞ വിലയിൽ  കഴിക്കാം .മട്ടൻ ചിക്കൻ ഇവയും പല രുചി ഭേദങ്ങളിൽ കിട്ടും

 സസ്യഭക്ഷണങ്ങളിൽ ഭക്ഷ്യയോഗ്യമായ  പലതരം ഇലകളും ,ചീരയിനത്തിൽപ്പെട്ട ചിലവയും ധാരാളം കണ്ടു.

കാരറ്റ് ,ഉരുളക്കിഴങ്ങ് ,തക്കാളി ,തുടങ്ങിയവയും വലിയ വെളുത്ത സുന്ദരി സബോളയും സുലഭമായി
കണ്ടു .എന്നാൽ കുഞ്ഞുള്ളി ,ചെറിയ ഉള്ളി ഇവിടെ തീരെ ഇല്ല താനും. ഞങ്ങൾ പോകുമ്പോൾ കുറച്ച് കൊണ്ടുപോയിരുന്നു അതു പോലെ തന്നെ നേന്ത്രപ്പഴം എന്നു പറഞ്ഞ് കിട്ടുന്ന ത് നമ്മുടെ നേന്ത്ര നല്ല .ബാക്കി പഴങ്ങളും പച്ചക്കറികളും  നിറവും മണവും രുചിയും മാറി യാണെങ്കിലും കുറേയൊക്കെ കിട്ടുമത്രെ .

ഈ ഭക്ഷണക്കാര്യങ്ങൾക്കൊപ്പം ഉണ്ടായ ഒരു രസകരമായ വിരുന്നു കൂടി ഈ  അവസരത്തിൽ പങ്കുവക്കട്ടെ

🔆  ഒരു വിരുന്ന്

അവിടെ ഞങ്ങളുടെ ഓരോ ദിവസങ്ങളും, പലവിധ അനുഭവങ്ങൾ  നിറഞ്ഞതായിരുന്നു എന്ന് ഇത്രയും അധ്യായങ്ങളിലൂടെ  എന്നോടൊപ്പം  സഞ്ചരിച്ച നിങ്ങൾക്ക്  മനസ്സിലായിക്കാണുമല്ലോ  അല്ലെ ?
പലതും ഓർത്ത് ചിരിക്കാനും ,കൂടുതൽചിന്തിക്കാനും , അന്വേഷിക്കാനും പറ്റുന്ന മറക്കാനാവാത്ത  അനുഭവങ്ങൾ

അത്തരത്തിലൊരു രസകരമായ അനുഭവം പങ്കുവയ്ക്കട്ടെ.
 അനിയത്തിയും  കുടുംബവും ഏതാണ്ട് ഇരുപതു വർഷമായി ബോട്സ്വാന നിവാസികളാണ് എന്നു നേരത്തെ  പറഞ്ഞുവല്ലോ  (അനിയത്തിയുടെഭർത്താവ്അവരുടെവിവാഹത്തിനുമുൻപെതന്നെഅവിടെയാണ്)
 ധാരാളം സുഹൃത്ബന്ധളുണ്ട് അവർക്കിവിടെ .മലയാളി കുടുംബങ്ങൾ തന്നെ ഏകദേശം  500 എണ്ണം ഉണ്ട്
ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും ഏറെയുണ്ട്.

നാട്ടിൽ നിന്ന് ഇവരിൽ ആരുടെ ബന്ധുക്കൾ വന്നാലും  ഈ സുഹൃത്തുക്കൾ  അവരുടെ വീട്ടിലേക്ക് വിരുന്നിനു വിളിക്കുക ഒരു പതിവാണ്. അത് ഉച്ചഭക്ഷണത്തിനോ ,അത്താഴത്തിനോ ഏതിനെങ്കിലുമായി .ഞങ്ങൾക്കും  അനിയത്തിയുടെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണവും ,അത്താഴവും  കഴിക്കാനായത് വിഷുവിൻ്റെ അന്നും ,എൻ്റെ മകൻ്റെ പിറന്നാളിനുമായിരുന്നു.ബാക്കി  ദിവസങ്ങളൊക്കെ ഓരോരുത്തർ  മുൻപേ തന്നെ പറഞ്ഞു വച്ചിരുന്നു .

അതിലൊരു രസകരമായ വിരുന്ന് ,അതാണ്ഇന്ന്പറയുന്നത് .

ഇവരുടെ വളരെ അടുത്ത സുഹൃത്തുക്കളിലൊരാളിൻ്റെ വീട്ടിൽ ഞങ്ങളെ ഒരു ശനിയാഴ്ചയ്ക്കാണ് ഉച്ചഭക്ഷണത്തിനായി വിളിച്ചിരുന്നത് .പോകുന്നവീട്ടിലെ ഭക്ഷണരുചികളെക്കുറിച്ച് എല്ലാ തവണയും തരുന്ന പോലെ അനിയത്തി ഒരു ലഘുവിവരണം തന്നു   .ആ വീട്ടുകാരുടെ ചില സ്പെഷ്യൽ േഐറ്റംസ്, അതിൻ്റെ സ്വാദ് ഒക്കെ ചേർത്തുള്ള 'ഒരു ചെറിയ വിവരണം .

"ഇവർനല്ലആതിഥേയരാണ്കേയ്ക്ക് ,ബിരിയാണി ഇവയിൽ അഗ്രഗണ്യരാണ് ട്ടൊ"
അനിയത്തി പറഞ്ഞു തന്നു
"എന്നാൽ രാവിലെഇത്തിരി ഭക്ഷണം കുറക്കാം"
എല്ലാവരും തീർച്ചയാക്കി.
വയർ - കാലിയാവാതെയിരിക്കാൻ കുറച്ചു മാത്രംകഴിച്ച് ഞങ്ങൾ ആസുഹൃത്തിൻ്റെ വീട്ടിലെത്തി .
ആതിഥേയയുടെ മുഖത്തെ ആശ്ചര്യഭാവം ഞങ്ങളെ ഒന്ന് ശങ്കിപ്പിച്ചു . ഇവർ പുതിയ വീടു കുടിയിരുന്നിട്ട് അധികമായിട്ടില്ല ,അതു കൊണ്ട് ആതിഥേയ ഉത്സാഹപൂർവ്വം ,വീടിൻ്റെ മുക്കും മൂലയും വരെ കാണിച്ചുതന്നു .  പിന്നെ സ്വീകരണ മുറിയിലിരുന്ന് സംസാരം തുടങ്ങി .
                        നേരം കടന്നു പോയ്ക്കൊണ്ടിരുന്നു .ഉച്ചഭക്ഷണത്തിനുള്ള ഒരു ഒരുക്കവും കാണുന്നില്ല .ആകെ ഒരു ഗ്ലാസ് ജ്യൂസാണ് ഇത്ര നേരമായി കിട്ടിയത്.മണി രണ്ടാവാറായി .വയർ വിശന്നു വിളി തുടങ്ങി .ഞങ്ങൾ കണ്ണും കലാശവുമായി അനിയത്തിയോട് കാര്യമന്വേഷിക്കാൻ പറഞ്ഞു .( ഇനിയിപ്പൊ ഈ വീട്ടിൽ ഇത്തിരി വൈകിയ പക്ഷമാണെങ്കിലോ എന്ന് സംശയിച്ചാണ് ഇത്ര നേരം പിടിച്ചുനിന്നത്)ഗത്യന്തരമില്ലാതെ അനിയത്തി അതിഥി മര്യാദ ലംഘിച്ച് ചോദിച്ചു:

"അല്ലാ .. നമുക്ക് ഭക്ഷണം കഴിക്കല്ലേ" ?
"കുട്ടികൾക്കൊക്കെ വിശന്നു തുടങ്ങി"

"അയ്യോ .. അപ്പോൾ നിങ്ങൾ വീടു കാണാനായി വന്നതല്ലേ" ?

ആതിഥേയ കയ്യും കലാശവും സഹിതം

"അതെ ,വീടും കാണണം" "പിന്നെ നിങ്ങൾഇന്ന് ഞങ്ങളെ ഇവിടെ വിരുന്നു വിളിച്ചിരുന്നില്ലേ "?
അനിയത്തി

"അത് ഞായറാഴ്ചയല്ലേ ? ഇന്ന് ശനി"?
പുള്ളിക്കാരിആകെ വേവലാതിയിൽ വീണ്ടും

"അല്ല,ഇന്ന് ശനി ഞങ്ങളെ വിളിച്ചത് ഇന്ന് തന്നെയാണല്ലോ "?അനിയത്തി

ആതിഥേയ കരച്ചിലിൻ്റെ വക്കിലെത്തി വീണ്ടും,

"കളിപ്പിക്കല്ലേ ,ഞാനിന്ന് നിങ്ങൾക്ക് ഒന്നും റെഡിയാക്കിയിട്ടില്ല"
"ഞാൻ ഞായറാഴ്ചയല്ലേ നിങ്ങളെ വിളിച്ചത്" ?

അവർ മൊബൈൽ എടുക്കാനോടി.പിന്നെ കണ്ണു നിറച്ച് തിരിച്ചു വന്നു

ഓരോരുത്തരോടും മാറി മാറി സോറി പറഞ്ഞിട്ടും ആപാവത്തിന് ആശ്വാസമായില്ല. ഇംഗ്ലീഷ് തീയ്യതിയും ആഴ്ചയും തമ്മിൽ മാറിപ്പോയതാണത്രെ .അവർ ഞായർ എന്നു കരുതിപ്പറഞ്ഞ തീയ്യതി വരുന്നത് ശനിയായിരുന്നു

ജോലിത്തിരക്കും ,പുതിയ വീടുമാറ്റവും അവരെ തീയ്യതിയും ,സമയവും ആഴ്ചയുമൊന്നും ഓർമ്മയിൽ വരാതാക്കിയിരുന്നു.
പോരാത്തതിന് അവരുടെ ഭർത്താവ്, നല്ല ജോലിത്തിരക്കിലുമായിരുന്നു

(അപ്പോഴാണ് ഞങ്ങൾ ആ വീട്ടിൽ ഒറ്റ കലണ്ടറും കണ്ടില്ലല്ലോ എന്ന് ചിന്തിച്ചത് )
ചുരുക്കിപ്പറഞ്ഞാൽ അന്ന് ഞങ്ങളുടെ ഉച്ചഭക്ഷണം കട്ടപ്പൊക .
ഞങ്ങൾതിരിച്ച് വീട്ടിലെത്തി കഞ്ഞി വച്ച് കുടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ ...

ഈ പാവം ആതിഥേയയെ ഇതും പറഞ്ഞ്  ഇപ്പോഴും അവിടെ കളിയാക്കാറുണ്ടത്രെ.
എന്തായാലും പിന്നീട് പ്രായശ്ചിത്തമായി നല്ലൊരു ഡിന്നർ അവർ തന്നതു മറന്നുകൂടാ.
എങ്ങനെയുണ്ട് വിരുന്ന് ?


ഒരു ഭക്ഷണ വിശേഷം (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 15: ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക