Image

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫ്രാൻസിസ് തടത്തിൽ  Published on 05 July, 2021
ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ന്യൂജേഴ്‌സി: പുതുതായി ആറ് അംഗംങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട്  ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു. പുതുതായി രൂപംകൊണ്ട  ന്യൂയോർക്ക് എമ്പയർ റീജിയനിലേക്കും സ്ഥാനം ഒഴിഞ്ഞു കിടന്നിരുന്ന ബോസ്റ്റൺ കേന്ദ്രീകരിച്ചുള്ള ന്യൂ ഇംഗ്ലണ്ട് റീജിയനിലേക്കും  പുതിയ റീജിയണൽ വൈസ് പ്രസിഡണ്ടുമാരെയും തെരെഞ്ഞെടുത്തു.

കോശി കുരുവിള (ന്യൂജേഴ്‌സി), റെജി കുര്യൻ (ടെക്‌സാസ് ), രേവതി പിള്ള (മസാച്ചുസെസ് ), ജോയി ഇട്ടൻ  (ന്യൂയോർക്ക്), സജിത്ത് ഗോപിനാഥ് (ന്യൂജേഴ്‌സി), ജോസി കാരക്കാട്ട് (കാനഡ) എന്നിവരെ നാഷണൽ കമ്മിറ്റി അംഗങ്ങളായും ന്യൂയോർക്ക് എമ്പയർ റീജിയണൽ വൈസ് പ്രസിഡണ്ട് (ആർ.വി.പി) യായി മേരി ഫിലിപ്പിനെയും  ന്യൂ ഇംഗ്ലണ്ട് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി ധീരജ് പ്രസാദിനേയും തെരഞ്ഞെടുത്തതായി  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന,എക്സിക്യൂട്ടീവ്ഡ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു എന്നിവർ അറിയിച്ചു.

നാഷണൽ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കോശി കുരുവിള ന്യൂജേഴ്‌സിയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തിന്റെ തുടർച്ചയായി രണ്ടു തവണ പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിച്ചു വരികയാണ്.  ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ബിസിനെസ്സ്‌ ചെയ്തുവരുന്ന അദ്ദേഹം  ഫൊക്കാനയിലെ സീനിയർ നേതാക്കന്മാരിൽ ഒരാളാണ്. 

ഹൂസ്റ്റണിലെ പോർട്ട്ലാൻഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിക്കുന്ന റെജി കുര്യൻ ആണ് നാഷണൽ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരാൾ. ഹ്യൂസ്റ്റൺ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ് ഇദ്ദേഹം എണ്ണ ഖനന മേഖലയിൽ വ്യവാസിയാണ്. അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഇദ്ദഹം പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡണ്ട് ആയും സേവനം ചെയ്യുന്നു.

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട രേവതി പിള്ള ഫൊക്കാന വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് മുൻ സെക്രട്ടറികൂടിയായ രേവതി പിള്ള അറിയപ്പെടുന്ന സംഘാടക കൂടിയാണ്. മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.

 ന്യൂജേഴ്സിയിലെ പ്രമുഖ സംഘടനയായ നാമത്തിന്റെ പ്രസിഡണ്ട് സജിത്ത് ഗോപിനാനാഥ് ആണ് ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു നേതാവ്.  നാമത്തിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള അദ്ദേഹം ന്യൂജേഴ്‌സിയിൽ ഐ.ടി. എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.  

നാഷണൽ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടൻ ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും ട്രഷററും  ആയിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി അംഗം കൂടിയായിരുന്ന ഇട്ടൻ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിഷന്റെ പ്രമുഖ നേതാവ് കൂടിയാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ  അദ്ദേഹം മറ്റു വിവിധ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഐ. എൻ.ഒ.സിയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് കൂടിയായ അദ്ദേഹം അമേരിക്കയിൽ എത്തും മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രിസിന്റെ സജീവ പ്രവർത്തകനായിരുന്നു. 

കാനഡയിൽ നിന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ജോസി കാരക്കാട്ട്  ഫൊക്കാനയുടെ മുൻ ആർ.വി.പികൂടിയാണ്. മികച്ച ഒരു സംഘാടകൻ കൂടിയായ അദ്ദേഹം ടോറോന്റോ മലയാളി സമാജം (ടി.എം.എസ്) മുൻ പ്രസിഡണ്ട് ആയിരുന്നു.  കാനഡയിലെ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ അദ്ദേഹം അറിയപ്പെടുന്ന ഒരു  ടാക്സ് പ്രാക്ടീഷണർകൂടിയാണ്. 2016 ലെ കാനഡ കൺവെൻഷനിൽ വലിയ സംഭാവന നൽകിയ നേതാവുകൂടിയാണ് ജോസി.

ഫൊക്കാനയുടെ പുതുതായി രൂപം കൊണ്ട ന്യൂയോർക്ക് എമ്പയർ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട മേരി ഫിലിപ്പ് ഫൊക്കാനയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളാണ്. നേതൃസ്ഥാനത്തു നിന്നും മാറി നിന്ന് ഒരു സാധരണ പ്രവർത്തകയാകാൻ എന്നും ആഗ്രഹിച്ചിട്ടുള്ള മേരി ഫിലിപ്പ് 1983 മുതൽ ഫൊക്കാനയുടെ എല്ലാ കൺവെൻഷനുകളിലും  കുടുംബസമേതം പങ്കെടുത്തിട്ടുണ്ട്.കെ.സി.എ.എൻ.എ യുടെ സജീവ പ്രവർത്തകയായ മേരി ഫിലിപ്പ് കേരള നഴ്സസ് അസോസിഷൻ ന്യൂയോർക്ക് റീജിയൺ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്സൺ കൂടിയാണ്. 

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ധീരജ് പ്രസാദ് ബോസ്റ്റണിലെ പ്രമുഖ സംഘടനാ പ്രവർത്തകനാണ്. ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിഷൻ മുൻ പ്രസിഡണ്ട് കൂടിയായ ധീരജ് ന്യൂ ഇംഗ്ലണ്ടിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. 

ഫൊക്കാനയുടെ അംഗസംഘടനകളുടെ എണ്ണം ഗണ്യമായി വർധിച്ചതിനെ തുടർന്ന് റീജിയണുകളുടെ എണ്ണം 16 ആയി ഉയർത്തിയിരുന്നു. ഒഴിവുള്ള റീജിയണുകളിൽ ആർ.വി.പി മാരെ നിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ രണ്ട് റീജിയണുകളിലും നിയമനം നടത്തിയതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു. അംഗ സംഘടനകളുടെ എണ്ണം വർധിച്ചതുമൂലം നാഷണൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വർധിച്ചിരുന്നു. നാഷണൽ കമ്മിറ്റിയിൽ പുതുതായി ആറു പേർ കൂടി എത്തിയതോടെ നാഷണൽ കമ്മിറ്റി അംഗംങ്ങളുടെ ആകെ എണ്ണം 16 ആയി വർധിച്ചു.

ഫൊക്കാനയിൽ അംഗസംഘടനകളുടെ എണ്ണവും നാഷണൽ കമ്മിറ്റി പുനഃസംഘടനവും പുതിയ റീജിയണുകളുടെ രൂപീകരണവും പൂർത്തിയായതോടെ അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രതാപവും പ്രൗഢിയും പൂർവകാലത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തുംഗശൃഗത്തിലേക്ക് ഉയർന്നതായി ഫൊക്കാന പ്രസിഡണ്ട്  ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന,  ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട്  തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിയവർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക