Gulf

ഇഖാമ ഇല്ലാത്തവർക്ക് ഫൈൻ ഇല്ലാതെ എക്സിറ്റ് നൽകുന്ന സൗദി സർക്കാരിന്റെ ഇളവുകൾ പ്രവാസികൾ പ്രയോജനപ്പെടുത്തുക: നവയുഗം

Published

onദമ്മാം: പ്രവാസജോലിക്ക്  എത്തിയിട്ട് സ്പോൺസർ ഇതുവരെ ഇഖാമ എടുത്തു നൽകാത്തവർക്കും, ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനായി  സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ, അത്തരം പരിതസ്ഥിതിയിൽ പെട്ട് നാട്ടിൽ പോകാനാകാതെ വിഷമിക്കുന്ന  എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദിയുടെ  നിയമസഹായവേദി അഭ്യർത്ഥിച്ചു.

വീട്ടുജോലിക്കാർ, വീട്ടുഡ്രൈവർമാർ തുടങ്ങിയ വിസകളിൽ ഉള്ളവർക്കും, ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയ തൊഴിലാളി) ഉള്ളവർക്കും, ഏതെങ്കിലും പോലീസ് കേസുകളിൽപെട്ടവർക്കും  (മത്തലൂബ്) ഒഴികെ, മറ്റുള്ള എല്ലാ അനധികൃത തൊഴിലാളികൾക്കും ഈ ഇളവുകൾ നിഷ്പ്രയാസം ഉപയോഗപ്പെടുത്താൻ കഴിയും.

ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബർ ഓഫിസുമായി ബന്ധപ്പെട്ട്, അവിടെ ലഭിക്കുന്ന  എക്സിറ്റ് അപേക്ഷ ഫോമുകൾ പൂരിപ്പിക്കണം. അതോടൊപ്പം ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷനും നടത്തുകയും വേണം. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ഇന്ത്യൻ എംബസ്സി ശുപാർശകത്ത് നൽകും. ആ കത്തും, നേരത്തെ പൂരിപ്പിച്ച എക്സിറ്റ് അപേക്ഷയും കൂടി ഒരുമിച്ചു ലേബർ ഓഫീസിൽ സമർപ്പിക്കണം. ലേബർ ഓഫിസിൽ അപേക്ഷ പരിഗണിച്ചു അനുമതി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ എക്സിറ്റിനു വേണ്ടിയുള്ള ടോക്കൺ ലഭിക്കും. ശേഷം ടോക്കൺ അനുസരിച്ചു ക്രമപ്രകാരം എക്സിറ്റും ലഭിക്കുന്നതാണ്. ഈ നടപടിക്രമങ്ങൾ  എല്ലാം കൂടി സാധാരണ മുപ്പതു മുതൽ നാല്പത്തിഅഞ്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതാണ്.  ഒരുപാട് വയസ്സായ വ്യക്തികൾക്കും, ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഒക്കെ മുൻഗണന നൽകി പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകാറുമുണ്ട്.

ഈ രീതിയിൽ എക്സിറ്റ് ലഭിക്കുന്നവർക്ക് വേറെ വിസയിൽ തിരികെ വരാൻ കഴിയും എന്നുള്ളതാണ് ഏറ്റവും പ്രധാന ഗുണം. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഈ ഇളവുകൾ ഉപയോഗപ്പെടുത്തി കഴിഞ്ഞു. എന്നാൽ ഇനിയും ഇതിനെപ്പറ്റി അറിയാത്തവർ ഏറെയുണ്ട്. അങ്ങനെയുള്ളവരിലേയ്ക്കും ഈ വിവരങ്ങൾ എത്തേണ്ടതുണ്ട്. അതിന് മാധ്യമങ്ങളും, സോഷ്യൽ മീഡിയയും, പ്രവാസി സംഘടനകളും മുൻകൈ എടുക്കേണ്ടതുണ്ട്‌.

ഇത്തരത്തിൽ എക്സിറ്റ് നേടാനായി നിയമസഹായം ആവശ്യമുള്ളവരെ  സഹായിക്കാനായി നവയുഗം ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിയ്ക്കുന്നുണ്ട്. നിയമസഹായം ആവശ്യമുള്ളവർ 0530642511, 0532657010, 0557133992, 0537521890 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ എന്നിവർ  അറിയിച്ചു.  
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

ഷാജി പി ഐ അന്തരിച്ചു

ഇന്ത്യന്‍ എംബസി സദ്ഭാവനാ ദിനം സംഘടിപ്പിച്ചു

View More