Gulf

പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം ഒഎന്‍സിപി പ്രധാനമന്ത്രിക്ക് നിവേദനം

Published

on



കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി ഡോ: ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്ക് ഓവര്‍സീസ് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് നിവേദനം സമര്‍പ്പിച്ചു .

ഇന്ത്യന്‍ നിര്‍മിിത കോവാക്‌സിനും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന മറ്റു
കോവിഡ് വാക്‌സിനുകള്‍ക്കും ലോക ആരോഗ്യ സംഘടനയുടേയും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക ,
വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ക്ക് വിധേയമായി പ്രവേശന അനുമതി നല്‍കിയിട്ടുള്ള രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്കും, വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും യാത്രാ നിബന്ധനകളില്‍ ഇളവ് ലഭിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക, വാക്‌സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് യാത്രാനുമതി ലഭിച്ച രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക,


കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ വിമാനയാത്രാ നിരക്കിലുള്ള വര്‍ദ്ധന നിയന്ത്രിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുക, കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ റാപ്പിഡ് പി സി ആര്‍ പരിശോധന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ വിമാന താവളങ്ങളിലും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയും വിദേശ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ മൂലം റസിഡന്റ് വീസ കാലാവധി അവസാനിച്ചും വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികളില്‍ ഭൂരിഭാഗവും വിദേശത്തുള്ള തൊഴില്‍ നഷ്ടപ്പെടലിന്റേയും ഭീതിയിലാണ്. കേന്ദ്ര , സംസ്ഥാന സര്‍ക്കാരിലും പ്രാദേശിക തലത്തിലും പദ്ധതികളിലും കൈത്താങ്ങായി പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കാനായി സര്‍ക്കാര്‍, നിവേദനത്തിലെ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

ഷാജി പി ഐ അന്തരിച്ചു

ഇന്ത്യന്‍ എംബസി സദ്ഭാവനാ ദിനം സംഘടിപ്പിച്ചു

View More