Image

അനധികൃത ഒത്തുചേരല്‍: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ്

Published on 01 July, 2021
 അനധികൃത ഒത്തുചേരല്‍: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ്


കുവൈറ്റ് സിറ്റി : രാജ്യ താല്‍പര്യത്തിനും സുരക്ഷയ്ക്കും ധാര്‍മ്മികതക്കും ഹാനികരമായ പെരുമാറ്റം നടത്തുന്ന വിദേശികളെ ഉടന്‍ നാടുകടത്താന്‍ ആഭ്യന്തരമന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം കുവൈറ്റ് സിറ്റിയിലെ ഇറാദ സ്‌ക്വയറില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഒരു വിദേശിയെ രാജ്യത്ത് നിന്നും നാടുകടത്തിയിരുന്നു. അനധികൃത ഒത്തുചേരലുകളില്‍ പങ്കെടുക്കുകയോ കുവൈറ്റിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്ന ഏതൊരു താമസക്കാരനെയും ഉടനടി നാട് കടത്തുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാവില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക