Image

പാലക്കാട് ഒന്‍പത് വയസുകാരി വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍

Published on 24 June, 2021
 പാലക്കാട് ഒന്‍പത് വയസുകാരി വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍


പാലക്കാട് : കരിമ്പുഴയില്‍ ഒന്‍പതു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിയോടന്‍ വീട്ടില്‍ അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.

വീടിന്റെ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകല്‍ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷിഫ. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക