Image

വിവാഹത്തിന് പിന്നാലെ വരന്റെ മുഖത്തടിച്ച്‌ വധു ഇറങ്ങിപ്പോയി

Published on 24 June, 2021
വിവാഹത്തിന് പിന്നാലെ വരന്റെ മുഖത്തടിച്ച്‌ വധു ഇറങ്ങിപ്പോയി
വിവാഹ ചടങ്ങുകള്‍ക്ക് പിന്നാലെ വരന്റെ കരണത്തടിച്ച്‌ വധു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ജാന്‍പൂര്‍ ജില്ലയിലെ വിവാഹ ചടങ്ങിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്ബാണ് ഏവരെയും ഞെട്ടിച്ച്‌ വധു വരന്റെ കരണത്തടിച്ചത്. പിന്നാലെ വിവാഹ വസ്ത്രങ്ങള്‍ അഴിച്ച്‌ വച്ച്‌ സാധാരണ വേഷത്തില്‍ വധു തിരികെ സ്വന്തംവീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ജാന്‍പൂറിലെ ഖുട്ടാനിലുള്ള ലോയാന്‍ ഗ്രാമത്തിന്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വരന്റെ വീട്ടുകാര്‍ വിവാഹത്തിനായി വധുവിന്റെ വീട്ടില്‍ എത്തുന്ന സമയം വരെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. വിവാഹം നടക്കുകയും വധുവുമായി വരന്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനു ശേഷം വിവാഹ സല്‍ക്കാരത്തിനായി എത്തിയ ആളുകള്‍ക്ക് മുമ്ബില്‍ വച്ചാണ് വരന്റെ മുഖത്ത് അടികിട്ടിയത്.

വരന്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയതാണ് വധു അടിക്കാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. വരനെ കരണത്തടിച്ച ശേഷം വിവാഹ വസ്ത്രങ്ങളും മറ്റ് അഴിച്ച്‌ വച്ച്‌ വധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സംഭവം കാട്ടുതീ പോലെ ഗ്രാമമാകെ പടര്‍ന്നു. വിഷയം കുടുംബങ്ങളുടെ കൈവിട്ടു പോയതിനാല്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്ത് എത്തി. ഇരു കുടുബങ്ങളുമായി സംസാരിച്ച്‌ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക