Image

ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസ് നാലാം പ്രതി

ജോബിന്‍സ് തോമസ് Published on 24 June, 2021
ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസ് നാലാം പ്രതി
ഐഎസ്ആര്‍ഓ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരളാ പോലീസിലേയും ഐബിയിലേയും അടക്കം 18 ഉദ്യോഗസ്ഥരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍ ഡിജിപി സിബി മാത്യൂസ് നാലാം പ്രതിയാണ്. 

ഇന്റിലിജന്‍സ് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാറാണ് പ്രതിപ്പട്ടികയില്‍ ഏഴാമത്. പേട്ട സിഐ ആയിരുന്ന എസ്.വിജയനാണ് ഒന്നാം പ്രതി. കെ.കെ. ജോഷ്വ അഞ്ചാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്കും മര്‍ദ്ദനത്തിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. 

കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തണമെന്ന് സുപ്രീംകോടതിയായിരുന്നു സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ എഫ്‌ഐആര്‍ അനുസരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കേസ് അന്വേഷിച്ച സുപ്രീംകോടതി നമ്പിനാരായണനടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വെറുതെ വിടുകയും ചെയ്തിരുന്നു.

Join WhatsApp News
JACOB 2021-06-24 14:11:53
Bring them all to court in hand cuffs.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക