Image

കേരളത്തിലെ കോവിഡ് : അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 24 June, 2021
കേരളത്തിലെ കോവിഡ് : അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ
കേരളത്തില്‍ കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി. സെപ്‌ററംബറോടെ കേരളത്തില്‍ കോവിഡിനെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍ വിലയിരുത്തിയത്. 

ഒക്ടോബര്‍ മാസത്തോടെ ആകെ കോവിഡ് ബാധിതര്‍ നാലായിരത്തിനു താഴെയെത്തുമെന്നും പ്രതിരോധനടപടികള്‍ ഫലപ്രദമായി തുടര്‍ന്നാല്‍ ഇത് 1500 വരെ എത്തിക്കാനാവുമെന്നാണ് ഇവരുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്. ഓഗസ്റ്റ് പകുതിയോടെ അതായത് ഓണത്തിന്റെ സമയത്ത് കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിനു താഴെയത്തും ഈ സമയത്ത് പ്രതിദിന മരണക്കണക്ക് 18 ആയും ഗുരതരമായി രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലാകുമെന്നുമാണ് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ വളരെ കൃത്യതയുള്ള പ്രൊജക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടിരുന്നത്. കോവിഡ് സംബന്ധിച്ച് കേരളത്തില്‍ നിന്നും പുറത്തുവിടുന്ന ഒദ്യോഗിക വിവരങ്ങളെ ആധാരമാക്കിയാണ് 
ഐഎച്ച്എംഇ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയാല്‍ കോവിഡ് വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു. കേരളത്തില്‍ മുപ്പത് ശതമാനത്തോളമെത്തിയ ടെസ്റ്റ് പോസിറ്റിവിററി റിപ്പോര്‍ട്ട് ഇപ്പോള്‍ പത്ത് ശതമാനത്തിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. 

ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശികമായി തിരിച്ച് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോളും നിലനില്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക