Image

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ജീവകാരുണ്യത്തിനായി വിറ്റത് 222 കോടിയുടെ ഓഹരികള്‍

ജോബിന്‍സ് തോമസ് Published on 24 June, 2021
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ജീവകാരുണ്യത്തിനായി വിറ്റത് 222 കോടിയുടെ ഓഹരികള്‍
കേരളത്തിലെ പ്രമുഖവ്യവസായിയും ജീവകാരുണ്യമേഖലയിലെ സാന്നിധ്യവുമായ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വീണ്ടും മാതൃകയാവുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കമ്പനിയുടെ കോടികളുടെ ഓഹരികളാണ് ഇദ്ദേഹം വിറ്റഴിച്ചത്. വി.ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളാണ് വിറ്റഴിച്ചത്. 

തന്റെ പേരിലുള്ള 50 ലക്ഷത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചതിലൂടെ അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചത് 132 കോടി രൂപയാണ്. നേരത്തെ 40 ലക്ഷം ഓഹരികള്‍ വിറ്റ് 90 കോടി രൂപ സമ്പാദിച്ചിരുന്നു. ഇങ്ങനെ ആകെ 222 കോടി രൂപയാണ് ഓഹരികള്‍ വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഇദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. 

കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനിലൂടെയാണ് ഇദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഫൗണ്ടേഷനാണ് ഇര്‍ഹരായവരെ കണ്ടെത്തി വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. ചികിത്സാ സഹായം മുതല്‍ അര്‍ഹരായവര്‍ക്ക് വീട് വച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരെ ഇവര്‍ നടത്തുന്നുണ്ട്. 

നേരത്തെയും വിവിധ വിധത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ കൊച്ചൗസേപ്പ് ചിററിലപ്പള്ളി ശ്രദ്ധേയനായിരുന്നു. ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഇദ്ദേഹത്തിന്റെ കമ്പനിയായ വി.ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മികച്ച വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. 110 കോടി യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ നിലവിലെ ആസ്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക