Image

ചില തീരുമാനങ്ങള്‍... അത് ആണ്‍കുട്ടികള്‍ തനിയെ എടുക്കണം': സ്ത്രീധനവിഷയത്തില്‍ സുരേഷ് ഗോപി

Published on 23 June, 2021
ചില തീരുമാനങ്ങള്‍... അത്    ആണ്‍കുട്ടികള്‍ തനിയെ എടുക്കണം': സ്ത്രീധനവിഷയത്തില്‍ സുരേഷ് ഗോപി

പ്രമുഖ ചാനലായ മഴവില്‍ മനോരമയില്‍ നടന്‍ സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായിരുന്നു 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍'. മത്സരാര്‍ത്ഥികളുടെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും പരിപാടിയ്ക്കിടയില്‍ ചര്‍ച്ച ചെയ്തിരുന്നു. സഹായം വേണ്ട മത്സരാര്‍ത്ഥികള്‍ക്ക് തന്നാല്‍ ആകും വിധം അദ്ദേഹം സഹായം ചെയ്യാറുമുണ്ട്.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും തന്നെ ഉപദ്രവിച്ച കഥ മത്സരാര്‍ത്ഥികളില്‍ ഒരാളായ കൃഷ്ണ വിജയന്‍ എന്ന യുവതി തുറന്നു പറഞ്ഞപ്പോള്‍ പരിപാടിയ്ക്കിടയില്‍ രോഷാകുലനായി സുരേഷ് ഗോപി സംസാരിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോരേണ്ടി വന്നതിനെ കുറിച്ചാണ് കൃഷ്ണ മനസ് തുറന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ ഉപദ്രവിക്കുന്ന പുരുഷന്മാരോടായിരുന്നു സുരേഷ് ഗോപി തന്റെ രോഷം പ്രകടിപ്പിച്ചത്. കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തോടെ സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്.

''ലോകത്തുള്ള പെണ്‍മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍. ഓരോരുത്തരും സ്വയം യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാധ്യസ്ഥരാകുന്നത്. തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാല്‍... ഈ ആണുങ്ങള്‍ എന്തുചെയ്യും. ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കു വരാന്‍ ഉദ്ദേശിക്കുന്ന ചെക്കന്മാര്‍ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, അവര്‍ ഒറ്റയ്ക്ക് ജീവിക്കും.'' - സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക