Image

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ആയിഷ സുല്‍ത്താനക്ക്നോട്ടീസ് അയച്ച് കവരത്തി പൊലീസ്; നാളെ വീണ്ടും ഹാജരാകണം

Published on 23 June, 2021
എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ആയിഷ സുല്‍ത്താനക്ക്നോട്ടീസ് അയച്ച് കവരത്തി പൊലീസ്;  നാളെ  വീണ്ടും ഹാജരാകണം


കവരത്തി: രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ആയിഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ കേരള ഹൈക്കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷ സുല്‍ത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.

നാളെ രാവിലെ 9.45ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇന്ന് ഐഷയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ ആശുപത്രി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക