Image

മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി

Published on 23 June, 2021
മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി
തൊണ്ണൂറുകളില്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നായികമാരില്‍ ഒരാളായ ദിവ്യ ഉണ്ണി  വിവാഹത്തോടെ അഭിനയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ്  .

കഴിഞ്ഞ ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക്   എത്തിയ മകള്‍ ഐശ്വര്യയുടെ ചുറ്റുമാണ് ദിവ്യയുടെ ലോകമിപ്പോള്‍. മകളുടെ വിശേഷങ്ങളും വളര്‍ച്ചയുടെ ഓരോ പടവുകളും ദിവ്യ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

മകള്‍ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ദിവ്യ ഇപ്പോള്‍. മകളുടെ മടിയില്‍ തലവെച്ചുറങ്ങുന്ന ദിവ്യയെ ആണ് ചിത്രത്തില്‍ കാണാനാവുക. മദര്‍ഹുഡ് ട്രഷര്‍ എന്നാണ് ചിത്രത്തിന് ദിവ്യ നല്‍കിയിരിക്കുന്ന ഹാഷ് ടാഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക