Image

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

Published on 23 June, 2021
നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും
രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച്‌ നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന.ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷ ഉടന്‍ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പടരാനുള്ള സാധ്യത വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ നിലവിലുണ്ട്.

എന്‍‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും നിലവില്‍ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്ന പ്രക്രിയയിലാണ്. നേരത്തെ ഓഗസ്റ്റ് 1 ന് നീറ്റ് പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ കൊവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടുമെന്നാണ് സൂചനകള്‍.

അതേ സമയം ഐ ഐ ടി കളിലേക്കും എന്‍ ഐ ടി കളിലേക്കുമുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ പരീക്ഷ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ നടത്തുമെന്നാണ് സൂചനകള്‍. 

 കേന്ദ്ര സര്‍വകലശാലകളിലേക്കുള്ള സി യു സി ഇ ടി പരീക്ഷയുടെ കാര്യത്തിലും നിലവില്‍ തീരുമാനമായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക