Image

അഞ്ചാം പനിക്കുള്ള വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 23 June, 2021
അഞ്ചാം പനിക്കുള്ള വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ആശ്വാസ വാര്‍ത്ത. അഞ്ചാംപനിക്കെതിരെയുള്ള വാക്സിന്‍ കുട്ടികളില്‍ കോവിഡ് രോഗബാധ തടയാന്‍ ഫലപ്രദമെന്ന് പഠനങ്ങള്‍ .അഞ്ചാംപനി വാക്സിന്‍ സ്വീകരിച്ച കുട്ടികളില്‍ ഇത് സ്വീകരിക്കാത്തവരെ അപേക്ഷിച്ച്‌ കോവിഡ് രോഗബാധ കുറവാണെന്ന് പൂനയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു .

പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളജ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ അഞ്ചാംപനി വാക്സിന്‍ എടുത്ത 87.5 ശതമാനം കുട്ടികളും സാര്‍സ് കോവ്-2 വൈറസ് രോഗബാധയില്‍ നിന്നും പ്രതിരോധശേഷി ആര്‍ജ്ജിച്ചതായി വിദഗ്ദര്‍ കണ്ടെത്തി. പ്രധാനപ്പെട്ട ഒരു മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ലേഖനo ചൂണ്ടിക്കാട്ടുന്നു .

കോവിഡ് രോഗം മൂലം കുട്ടികളെ ബാധിക്കുന്ന സൈറ്റോകിന്‍ സ്റ്റോംസ് എം.എം.ആര്‍ വാക്സിന്‍ കൊണ്ട് തടയാമെന്നും വിദ്ഗധര്‍ വിലയിരുത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക