Image

വാട്സ്‌ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

Published on 23 June, 2021
വാട്സ്‌ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: വാട്സ്‌ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹര്‍ജി നല്‍കിയത്. കേന്ദ്ര ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഐ.ടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്സ്‌ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കൃത്രിമത്വം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വാട്സ്‌ആപ്പ് ചാറ്റുകള്‍ തെളിവുകളായി സ്വീകരിക്കരുത്, സ്വകാര്യതയിലേക്ക് തള്ളിക്കയറുന്നതാണ് വാട്സ്‌ആപ്പ് എന്നും ഹരജിയില്‍ ഉന്നയിക്കുന്നു. സമാനമായ ആവശ്യം ഉന്നയിച്ച്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നിലനില്‍ക്കെയാണ് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക