Image

മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Published on 23 June, 2021
മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണുര്‍ : മലബാറിലെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സര്‍ക്കാരിന്‍്റെ ലക്ഷ്യമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്തി മുഹമ്മദ് റിയാസ് പറഞ്ഞു. 'ഉത്തരവാദ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുക'. കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ടൂറിസം ജേര്‍ണലില്‍ ടൂറിസം സാധ്യത ഏറ്റും കുറവ് ഉപയോഗിച്ച സ്ഥലങ്ങളിലൊന്നായാണ് മലബാറിനെ വിശേഷിപ്പിക്കുന്നത്. 2025 - ആകുമ്ബോഴെക്കും ഈ പോരായ്മ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കണ്ണൂര്‍ വിമാനതാവളത്തിന്‍്റെ സാധ്യതകള്‍ ടൂറിസത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഇതിനായി കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാരിന്‍്റെ ഏറ്റവും വലിയ കര്‍മ്മ പദ്ധതികളിലൊന്നാണിത്.

പുതിയ തെരു- മേലേ ചൊവ്വ മേല്‍പ്പാലം അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കുമ്ബോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക