Image

തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​ അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു

Published on 23 June, 2021
തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​  അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു
വി​ഴി​ഞ്ഞം: തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ 24 കാരി അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു. വിഴിഞ്ഞം-തിരുവനന്തപുരം റോഡില്‍ മൃതദേഹവുമായാണ്​ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം.

വെ​ങ്ങാ​നൂ​ര്‍ ചി​റ​ത്ത​ല വി​ളാ​ക​ത്ത് അ​ര്‍​ച്ച​ന​യി​ല്‍ അ​ശോ​ക​ന്‍-​മോ​ളി ദ​മ്ബ​തി​ക​ളു​ടെ ഏ​ക മ​ക​ള്‍ അ​ര്‍​ച്ച​ന​യെ​ ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ഒാ​ടെ​ പ​യ​റ്റു​വി​ള​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭ​ര്‍​ത്താ​വ് സു​രേ​ഷി​നെ ചോദ്യം ചെയ്​ത്​ വിട്ടയച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെത്തുടര്‍ന്ന്​ സുരേഷിനെ വി​ഴി​ഞ്ഞം പൊ​ലീ​സ് വീണ്ടും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രതിഷേധത്തെ തുടര്‍ന്ന് കോവളം എം.എല്‍.എ എം.വിന്‍സന്‍റ്​ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു. ഇതേത്തുടര്‍ന്നായിരുന്നു പൊലീസ്​ സുരേഷിനെ കസ്റ്റഡിയിലെടുത്തത്​.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക