Image

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

Published on 23 June, 2021
ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

ന്യു യോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഇത്തവണ ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശിയും ഉണ്ടാവുമെന്ന് ഉറപ്പിക്കാം.

ക്വീന്‍സിലെ 25-ം ഡീസ്ട്രിക്ടില്‍ നിന്ന് ഇന്ത്യക്കാരനായ  അറ്റോര്‍ണി ശേഖര്‍ ക്രുഷണനും ബ്രൂക്ലിനിലെ 39-ം ഡിസ്ട്രിക്ടില്‍ നിന്ന് ബംഗ്ലാദേശിയായ ഷഹാന ഹനിഫും ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചിട്ടുണ്ട്. നവംബറിലും ഇവര്‍ വിജയം ആവര്‍ത്തിക്കുമെന്ന് കരുതാം. ഷഹാന ഹനീഫിനു 10,415 വോട്ട് കിട്ടി. എതിരാളിക്കു 7200 മാത്രം.

മറ്റെല്ലാ സ്ഥാനങ്ങളിലും ഇന്ത്യാക്കാര്‍ എത്തിപ്പെട്ടപ്പോള്‍ ന്യു യോര്‍ക്ക് സിറ്റി കൗണ്‍സില്‍ മാത്രം ബാലികേറാ മല പോലെ നില്‍ക്കുകയായിരുന്നു. അതിനു ഇത്തവണ മാറ്റം വരും.

ഡിസ്ട്രിക്ട്  23-ല്‍ കോശി തോമസിന്റെ പരാജയം മലയാളി സമൂഹത്തിനു നാണക്കേടായി. നമുക്ക് 1500-ഓളം വോട്ട് ഉണ്ടായിട്ട് പകുതി പോലും വോട്ട് ചെയ്തില്ല. 

73 ശതമാനം വോട്ട് എണ്ണിയപ്പോഴത്തെ നില: 

കൊറിയൻ വംശജ  ലിൻഡ ലീ 3,829 വോട്ട് (31.3%)
പ്രോഗ്രസീവ് സ്ഥാനാർഥി സിക്കുകാരി ജസ്ലിൻ കൗർ 3,237 വോട്ട് (26.5%)
സ്റ്റീവ് ബെഹാർ 1,625, (13.3%)
ഡെബ്ര മാർക്കൽ 1,211 (9.9%)
സഞ്ജീവ് ജിൻഡാൽ 1,146 (9.4%)
കോശി തോമസ് 642 (5.2%)
ഹർ‌പ്രീത് സിംഗ്  ടൂർ 541 (4.4%)

ഡിസ്ട്രിക്ട്  26-ല്‍ ഇന്ത്യാക്കാരനായ അമിത് ബാഗ ചെറിയ വോട്ടിനു പിന്നിലായി. വിജയിച്ച ജൂലി വോണിനു 2469 വോട്ട്; ബാഗക്ക് 2376.

ഡിസ്ട്രിക്ട് 32-ല്‍ 58 ശതമാനം വോട്ട് എണ്ണിയപ്പോല്‍ ഇന്ത്യാക്കാരി ഫെലിഷ്യ സിംഗ് മുന്നില്‍. 3031 വോട്ട്. രണ്ടാം സ്ഥാനത്തുള്ള മൈക്കള്‍ സ്‌കാലക്ക് 2995 വോട്ട്.

ചുരുക്കത്തില്‍ ഇപ്രാവശ്യം ഒന്നോ അതിലധികമോ ഇന്ത്യക്കാര്‍ സിറ്റി കൗണ്‍സിലില്‍ ഉണ്ടാവും

see all results
ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി
Join WhatsApp News
mathew v zacharia 2021-06-23 14:05:02
Indian American Election: in an election, all are the stake holders. As such every attempt should be towards the whole population while maintaining the indian identity and heritage. Mathew V. Zacharia, Former NY State School Board Member ( 1993-2002)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക