Image

കോവിഡ്: മരിച്ച പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25,000 രൂപ നോര്‍ക്ക സഹായം

Published on 23 June, 2021
കോവിഡ്: മരിച്ച പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25,000 രൂപ നോര്‍ക്ക സഹായം
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ധനസഹായം ലഭിക്കും. നോര്‍ക്ക റൂട്ട്‌സി!െന്‍റ പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നതോടെയാണിത്. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്കാണ് പുതിയപദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുക.

25,000 രൂപ ഒറ്റത്തവണ സഹായധനമാണ് അനുവദിക്കുക. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. ജൂണ്‍ 23 മുതല്‍ www.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ചലം registration ഓപ്ഷനില്‍ കയറിയാണ് അപേക്ഷ നല്‍കേണ്ടത്. വിശദ വിവരം Norkaroots.org യില്‍ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക