Image

മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

Published on 22 June, 2021
മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി
മക്ക: മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മരിച്ചത്.

മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.&ിയുെ;മരണ കാരണം വ്യക്തമല്ല. മൂന്നു വര്‍ഷമായി മക്കയിലായിരുന്നു താമസം.

റിയാദില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീര്‍ വിവരമറിഞ്ഞ് മക്കയിലെത്തി. ഇദ്ദേഹം ഈയടുത്താണ് നാട്ടില്‍ നിന്ന് അവധികഴിഞ്ഞ് എത്തിയത്. മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക