Image

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ്

Published on 22 June, 2021
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ്
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ്. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും അതിനായി തയ്യാറെടുപ്പുകള്‍ നടത്താനും ധവളപത്രം പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

"രണ്ടാം തരംഗത്തില്‍ മരിച്ചതില്‍ 90 ശതമാനം പേരെയും രക്ഷിക്കാമായിരുന്നു. മരണത്തിന്റെ പ്രധാന കാരണം ഓക്സിജന്റെ അഭാവമായിരുന്നു. പ്രധാനമന്ത്രിയുടെ കണ്ണുനീരുകൊണ്ട് കുടുംബങ്ങളുടെ കണ്ണുനീര്‍ തുടക്കാനാവില്ല. ഓക്സിജന്‍ കൊണ്ട് കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അത് ഗൗരവമായി കണ്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ബംഗാള്‍ തെരഞ്ഞെടുപ്പിലായിരുന്നു" - അദ്ദേഹം പറഞ്ഞു

കോവിഡ് മൂലം കുടുംബത്തിന്റെ അത്താണിയായവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെയും രാഹുല്‍ വിമര്‍ശിച്ചു. കേന്ദ്രം പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയിലൂടെ നാല് ലക്ഷത്തോളം നേടിയെന്നും അദ്ദേഹം പറഞ്ഞു. " കുടുംബത്തിലെ സമ്ബാദിക്കുന്നവരെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം "- അദ്ദേഹം പറഞ്ഞു.

" മൂന്നാം തരംഗത്തില്‍ കോവിഡ് പ്രതിരോധം എങ്ങനെ നടത്താമെന്നും രണ്ടാം തരംഗത്തില്‍ എന്തെല്ലാം പോരായ്മകള്‍ ഉണ്ടായെന്നും വെളിപ്പെടുത്തുന്നതാണ് ധവളപത്രം." - രാഹുല്‍ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക