Image

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്‌ദ്ധര്‍

Published on 22 June, 2021
കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്‌ദ്ധര്‍
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക് സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദഗ്ദര്‍ . നാഷണല്‍ കോവിഡ് വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ടാസ്ക് ഫോഴ്സ് ചെയര്‍മാനാണ് ആദ്യ ഡോസ് കഴിഞ്ഞ് 12മുതല്‍ 16 വരെ ആഴ്ചക്കിടയില്‍ രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന തീരുമാനം പുനപരിശോധിക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയത് .

വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇപ്പോഴുള്ള ഇടവേള മാറ്റേണ്ടതില്ലെന്ന് നീതി ആയോഗ് ചെയര്‍ പേഴ്സണ്‍ വി.കെ പോള്‍ പറഞ്ഞു.

“നാഷണല്‍ വാക്സിന്‍ ട്രാക്കിങ് സിസ്റ്റം മുഖേന മുഴുവന്‍ വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കുന്നുണ്ട്. വാക്സിന്‍റെ ഗുണഫലം, പ്രാദേശിക വ്യതിയാനങ്ങള്‍, ഡോസുകള്‍ക്കിടയിലെ ഇടവേള, വേരിയന്‍റ് ഇതെല്ലാം പരിശോധിച്ചപ്പോള്‍ കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള വ്യത്യാസപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഓരോ ഡോസ് വാക്സിന്‍ എടുക്കുമ്ബോഴും അതില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗുണഫലം ലഭിക്കണം. ഇപ്പോള്‍ പിന്തുടരുന്ന മാര്‍ഗം ഫലപ്രദമാണെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍”- അദ്ദേഹം പറഞ്ഞു.

അതെ സമയം നാഷണല്‍ അഡ്വൈസറി ഗ്രൂപ് ഓണ്‍ ഇമ്മ്യുണൈസേഷന്‍ ചെയര്‍മാന്‍ എന്‍.കെ അറോറയും വാക്‌സിന്‍ – ഇടവേള വ്യത്യാസപ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. ഒരു കോടി പേര്‍ക്ക് ഒരു ദിവസം കുത്തിവെപ്പെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത് . ഒരു 1.25കോടി ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള ശേഷി നിലവില്‍ ഇന്ത്യക്കുണ്ട്.

സ്വകാര്യ മേഖലയുടെ കൂടി സഹകരണം മൂലം ഈ ലക്ഷ്യം ഇന്ത്യക്ക് അനായാസം നേടാന്‍ കഴിയുമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ അന്നുതന്നെ തെളിയിക്കപ്പെട്ടതുമാണ്. വെറും ഒരാഴ്ച കൊണ്ട് 17 കോടി കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇന്ത്യ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കിയിരിക്കും- അറോറ വ്യക്തമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക