Image

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

Published on 21 June, 2021
യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സാംസ്‌കാരിക പരിപാടിയായ 'സർഗ്ഗാരവം' കലാകൗമുദി   കോർഡിനേറ്റിംഗ് എഡിറ്ററും കഥ മാഗസിൻ എഡിറ്ററുമായ വടയാർ സുനിൽ ഉത്ഘാടനം ചെയ്തു . സർഗ്ഗാരവത്തിന്റെ ഒന്നാം സമ്മേളനത്തിൽ  കവിയും ചിത്രകാരിയുമായ ഡോണ മയൂര അതിഥിയായിരുന്നു .

കവി ഗീതാ രാജന്റെ നിയന്ത്രണത്തിൽ ആരംഭിച്ച പരിപാടിയിൽ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തക യുമായ മീനു എലിസബത്ത് സ്വന്തം രചനയായ പ്രാർത്ഥന ഗാനം ആലപിച്ചു . യു എസ്. എ എഴുത്തുകൂട്ടം പ്രസിഡന്റ് ഫിലിപ്പ് തോമസ് ഏവരെയും സ്വാഗതം ചെയ്തു

അമേരിക്കൻ മലയാളി എഴുത്തുകാർക്ക് കേരളത്തിലെ മുഖ്യധാരാ അച്ചടി മാധ്യമങ്ങളിൽ രചനകൾ സമർപ്പിക്കുവാനുള്ള അവസരം ഒരുക്കുക എഴുത്തുകൂട്ടത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ് . അർഹതയുള്ള രചനകളെ വായനക്കാർക്ക് മുന്നിലെത്തിക്കാൻ എല്ലാവിധ സഹായങ്ങളും സർഗ്ഗാരവം  ഉദ്ഘാടനം ചെയ്തുകൊണ്ട് വടയാർ സുനിൽ വാഗ്ദാനം ചെയ്തു .

എക്സികുട്ടീവ് കമ്മിറ്റി അംഗം കെ കെ ജോൺസൻ ഡോണ മയൂരയെ സദസ്സിനു പരിചയപ്പെടുത്തി .
തുടർന്ന്  ഡോണ മയൂര ദൃശ്യ കവിതകളെ കുറിച്ച് ഒരു മണിക്കൂർ നീണ്ടു നിന്ന പ്രഭാഷണത്തിലൂടെ കവിതയുടെ ഈ പുതു സാധ്യത സദസ്സിനു പരിചയപ്പെടുത്തി.  ശ്രോതാക്കളുമായുള്ള സംവാദത്തിലൂടെ ലോക കവിതയിൽ ദൃശ്യ കവിതയ്ക്കുള്ള പങ്ക് ഡോണ വ്യക്തമാക്കി .

സെക്രട്ടറി ബിന്ദു ടിജി നന്ദി പറഞ്ഞു

കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -
മനോഹർ തോമസ് 917 974 2670.

USA  എഴുത്തുകൂട്ടം അംഗമാകാൻ   $10 
PayPa :  manoharthomas5@gmail.com 
Zella   :  917 974 2670.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക