Image

കെ.സുധാകരനുമായുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചു: ബ്രണ്ണന്‍ വിവാദം അവസാനിപ്പിച്ച്‌ സിപിഎം

Published on 21 June, 2021
കെ.സുധാകരനുമായുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചു: ബ്രണ്ണന്‍ വിവാദം അവസാനിപ്പിച്ച്‌ സിപിഎം
തിരുവനന്തപുരം: കെ.സുധാകരന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കെ. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു കെ.പി.സി.സി അധ്യക്ഷന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് അതേ തരത്തില്‍ പ്രതികരിച്ചു, അതോടെ അത് അവിടെ അവസാനിച്ചു. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്കെല്ലാം എല്ലാ ദിവസവും മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മരം മുറിക്കാനുള്ള റവന്യൂ ഉത്തരവ് ദുര്‍വിനിയോഗം ചെയ്യുകയായിരുന്നെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ അനുകൂലിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്ബോഴെല്ലാം കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഇന്ധനവിലക്കയറ്റത്തെക്കുറിച്ച്‌ അദ്ദേഹം വിമര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക