America

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

Published

on

ശുപ്രൻ വെറുമൊരു കൂലിപ്പണിക്കാരനായിരുന്നു. പ്രതീക്ഷക്കാത്ത പലതും ഓരോന്നായി  അയാളുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നു.  ജീവിതം വഴിമുട്ടിയ തോന്നലായിരുന്നു അയാൾക്കെന്നും.  അത്രയധികം പ്രാരാബ്ദങ്ങൾ.  ഭാര്യയെയും രണ്ടു മക്കളെയും പോറ്റാനായി നെട്ടോട്ടമോടുന്നതിനിടയിലാണ് കോറോണയെന്ന വില്ലൻ വീണ്ടും ശുപ്രന്റെ ജീവിതം വഴിമുട്ടിച്ചത്.  

ഉള്ളതെല്ലാം ചിലവഴിച്ചു  ദിവസങ്ങൾ  തള്ളി നീക്കി. ഇനിയുള്ള ദിവസങ്ങളെങ്ങിനെ മുന്നോട്ടു തള്ളി നീക്കുമെന്നത് അയാളെ ക്രമേണ അലട്ടാൻ തുടങ്ങി. ഓരോ രാത്രിയും അയാൾക്ക്‌ ഉറക്കമില്ലാത്തതായി. തലങ്ങും വിലങ്ങും കിടന്നിട്ടു ഉറക്കം വരുന്നില്ല. എപ്പോഴും ഒരേ ചിന്ത മാത്രമായി. ഈശ്വരാ ഇതിൽ നിന്നു എന്നാണൊരു മോചനം. ഓരോന്നങ്ങിനെ ചിന്തിച്ചു ശുപ്രൻ മയങ്ങിപ്പോയി  

രാവിലെ കട്ടൻ കാപ്പിയുമായി ഉമ്മറത്തേക്ക് വന്ന ശുപ്രന്റെ ഭാര്യ കണ്ടതു പായ മടക്കി വെക്കാത്ത കാഴ്ചയാണ്. പേര്  രത്നമെന്നാണെങ്കിലും കാഴ്ചയിൽ  സുമുഖിയൊന്നുമല്ല, വെറുമൊരു പാവം. ആ രത്നത്തിലുള്ളത് സ്നേഹത്തിന്റെ തിളക്കവും മറുത്തൊരു വാക്ക് പറയാൻ മടിക്കുന്ന മനസ്സുമാണ്.

സാധാരണ കട്ടൻ കാപ്പിയുമായി വന്നു വിളിച്ചാൽ എഴുന്നേൽക്കുന്ന  ശുപ്രട്ടേനെന്തെ ഇന്ന് പായ പോലും മടക്കാതെ എങ്ങോട്ട് പോയി? എവിടെ പോയാലും പറഞ്ഞിട്ടേ പോകാറുള്ളൂ. വീടിന്റെ നാല് ഭാഗത്തും ശുപ്രേട്ടാ എന്നു വിളിച്ചു ഓടി. പക്ഷെ എവിടെയും കണ്ടില്ല. വെപ്രാളം കൊണ്ടു ഉമ്മറത്ത് വന്നു ടാ മക്കളെ അച്ഛനെ കാണാനില്ല  വേഗം എണീറ്റു വാ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു   . 

രജിതയും രാജനും രണ്ടു മക്കളാണ്,  മൂത്തവൾ രജിത പത്തിലും രണ്ടാമത്തവൻ രാജൻ എട്ടിലും പഠിക്കുന്നു.  മുടക്കമായതിനാൽ വൈകി ഉണരുന്നവർ അമ്മയുടെ ഉറക്കെയുള്ള വിളി കേട്ടാണ് ഉണർന്നത്.  എന്താ അമ്മേ എന്നു പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് ഓടിവന്നു ഇരുവരും.   അച്ഛന്റെ മടക്കി വെക്കാത്ത പായയാണ് അവർ കണ്ടത്.  മൂവരും പെട്ടന്ന് എന്തു ചെയ്യണമെന്നറിയാതെ തളർന്ന മനസ്സോടെ ഒന്നും പറയാതെ പരസ്പ്പരം നോക്കി.

സങ്കടം സഹിക്കാനാകാതെ ഉമ്മറത്തിണ്ണയിൽ ഇരുന്നു രത്നം ഓരോന്ന് വിലപിക്കാൻ തുടങ്ങി. ഈശ്വരാ എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. ഈ കൊറോണ കാരണം പുറത്തിറങ്ങി അന്വേക്ഷിക്കാനും പറ്റില്ലല്ലോ. ഈ സമയത്തു ആരോട് പറയും പുറത്തു പോയി അന്വേഷിക്കാൻ. പല വഴിക്കും ചിന്തിക്കാൻ തുടങ്ങി.

ഓരോന്ന് ഓർത്തും പറഞ്ഞും നേരം ഉച്ചയായതു  അവരറിഞ്ഞില്ല. സ്നേഹവാനായ അച്ഛനെന്ന ചിന്തക്കു  മുന്നിൽ രാവിലെ തിളപ്പിച്ചു കുടിച്ച  കട്ടൻ കാപ്പിയുടെ ശക്തി അവരുടെ വിശപ്പിനെ പോലും തോൽപ്പിച്ചു കളഞ്ഞു.  മക്കളെ അമ്മയ്ക്ക് ഒന്നിനും വയ്യ മെല്ലെ വിങ്ങിക്കൊണ്ട് പറഞ്ഞു. അമ്മയുടെ കവിൾ തുടച്ചു കൊണ്ടു രജിത പറഞ്ഞു. വിഷമിക്കാതെ അമ്മേ നമ്മുക്ക് വേണ്ടി എല്ലാം സഹിച്ചും ത്യജിച്ചും ജീവിക്കുന്ന നമ്മുടെ അച്ഛൻ ഇന്നേ വരെ സ്നേഹിക്കയല്ലാതെ ഒന്നിനും വഴക്കു പറഞ്ഞിട്ടില്ല. നമ്മളെ അതുകൊണ്ട് അച്ഛന് ഒന്നും സംഭവിക്കില്ല.  വേണ്ടാത്തതൊന്നും അച്ഛൻ ചെയ്യില്ല. സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛൻ നമ്മളെ ഒരിക്കലും കഷ്ടപെടുത്തില്ല. അച്ഛന്റെ മനസ്സിൽ നമ്മളല്ലാതെ മറ്റൊന്നുമില്ല. അതു മതി അമ്മേ അച്ഛനെ രക്ഷിക്കാൻ.

അല്ല മക്കളെ ഈയിടെ അച്ഛന്റെ പെരുമാറ്റത്തിൽ എന്തോ ഒരു വിത്യാസം വന്നപോലെ എനിക്കു തോന്നിയിട്ടുണ്ട്.  ഇപ്പോൾ പണിയില്ല. പിന്നെ കൈയിലുള്ള കാശും തീർന്ന സമയത്ത് എന്നോട്  പറഞ്ഞത് ഞാനോർക്കുന്നു, ഇനി എങ്ങിനെയാടി നമ്മുടെ മുന്നോട്ടുള്ള ജീവിതം.  അച്ഛന്റെ ആരോഗ്യമാണ് എല്ലാറ്റിനെയും അതിജീവിക്കാനുള്ള കരുത്ത്.  പക്ഷെ വിധിക്കു മുന്നിൽ അതും തളർന്നു എന്ന തോന്നൽ അച്ഛനിൽ മറ്റെന്തെങ്കിലും ചിന്തക്കു വഴിയൊരുക്കിയോ എന്നൊരു സംശയം ഈ അമ്മക്കുണ്ട് മക്കളെ. 

എന്താ അമ്മേ ഇത്, വേണ്ടാത്ത ചിന്തകൾക്കൊന്നും മനസ്സിൽ ഇടം കൊടുക്കാതെ. അച്ഛൻ വരും സന്ധ്യയാകുമ്പോൾ അമ്മ നോക്കിക്കോ. ആ അച്ഛനെ എനിക്കത്ര വിശ്വാസമാണ്, അച്ഛന്റെ സ്നേഹത്തിന്റെ തുടിപ്പാണ് എന്റെ നെഞ്ചിലെന്നും. ഇപ്പോഴും എനിക്കതു കേൾക്കാം. അമ്മേ എന്തായാലും അച്ഛന്റെ മൊബൈലിൽ ഞാനൊന്ന് വിളിക്കട്ടെ, എത്ര പണിത്തിരക്കിലും ഇന്നേ വരെ എന്റെ കോൾ അച്ഛൻ എടുക്കാതിരുന്നിട്ടില്ല.  അറിയാലോ അച്ഛൻ എവിടെ പോയി എന്ന് എന്നിട്ടു നമുക്ക് ബാക്കി തീരുമാനിക്കാം.

എന്തായാലും തൽക്കാലം നമ്മുക്ക് ആരോടും ഒന്നും പറയണ്ട. മോളു  പറഞ്ഞപോലെ സന്ധ്യ വരെ നോക്കാം.  കാരണം അടുത്തുള്ളവർക്ക് അതു മതി ഓരോന്ന് പറയാൻ. അല്ലെങ്കിലും ഉള്ളത് കൊണ്ടു സന്തോഷമായി നമ്മള് ജീവിക്കുന്നത് പലർക്കും രസിക്കുന്നില്ല. മോൾക്ക് അറിയാലോ അച്ഛന്റെ വീട്ടുകാരും എന്റെ വീട്ടുകാരും നമ്മളോട് അത്ര രസത്തിലല്ലെന്നു  

മക്കള് അകത്തേക്ക് ചെല്ല്. അമ്മ കുറച്ചുനേരം ഉമ്മറത്തിണ്ണയിൽ ഇരിക്കട്ടെ. മോള് ചെന്ന് കഞ്ഞി ഉണ്ടാക്കി കുടിച്ചോളൂ. അമ്മക്ക് ഒന്നും വേണ്ട മക്കളെ. ഉമ്മറത്തിണ്ണയിലിരുന്നു രത്നം തന്റെ പഴയ ജീവിതം ഓർത്തുപോയി. 

അതൊരു ഞാറ്റുവേല കാലമായിരുന്നു. പാടത്തു നല്ല പണി തിരക്ക്. പാടത്തു വരമ്പ് പണി നടക്കുന്നു കൂട്ടത്തിൽ ഞങ്ങൾ പെണ്ണുങ്ങൾ കണ്ടത്തിലേക്കു തോല് കൊണ്ട് വരുന്നുണ്ടായിരുന്നു. പാടവരമ്പത്തു വന്നപ്പോൾ ക്ഷീണം കൊണ്ട് പെട്ടന്ന് തലയിൽ നിന്ന് തോൽകെട്ട് താഴെ വീണു. വീഴാൻ പോകുന്ന രത്നത്തെ തൊട്ടടുത്ത് വരമ്പ് പണിതു കൊണ്ടിരുന്ന ഒരാള് ഓടിവന്നു അയാളുടെ കൈകളിൽ താങ്ങി ആ പാടവരമ്പത്ത് ഇരുത്തി, എന്നിട്ടു പറഞ്ഞു  എടുക്കാൻ കഴിയുന്ന തോൽകെട്ടു എടുത്താൽ പോരെ. എന്റെ കുടുംബത്തെ പട്ടിണി, രാവിലെ ഒന്നും കഴിക്കാതെ വന്നു എന്നതൊക്കെ ഒരു പരിചയമില്ലാത്ത ഇയാളോട് എങ്ങിനെ പറയും. മനസ്സിലവൾ പറഞ്ഞു പിന്നെ എല്ലാവരും ഇയാളെ പോലെ ആരോഗ്യവാനാകുമോ ശോ എന്തൊരു ബലം കൈകൾക്കു വണ്ണം കുറഞ്ഞ അവളുടെ ശരീരം അയാളുടെ കൈകളിൽ നുറുങ്ങി പോയി എന്നൊരു തോന്നൽ. 

പിറ്റേ ദിവസം തോലുമായി വന്ന രത്നത്തെ നോക്കി അയാളൊരു ചോദ്യം. എന്താ ഇന്ന് വീണില്ലല്ലോ. അവൾ പറഞ്ഞു അതേയ് അത്ര എളുപ്പത്തിൽ വീഴില്ല കേട്ടോ. ആളൊരു വായാടി പെണ്ണാണെന്ന് അയാൾക്ക്‌ തോന്നി. അയാൾ പറഞ്ഞു ഹലോ തെറ്റിദ്ധരിക്കല്ലേ ഞാൻ ആ ടൈപ്പല്ല കേട്ടോ, ഇന്നേവരെ ആരെയും വീഴ്ത്തിയിട്ടില്ല. പുറകെ വരുന്ന ജാനു ഇത് കേട്ട് രത്നത്തോട് എടീ രത്നേ അയാൾക്ക്‌ നിന്നോട് എന്തോ ഒരു താല്പര്യം പോലെ അയാളുടെ വാക്കിലും  നോട്ടത്തിലും.  ഈ രത്നം അയാൾ അടിച്ചു മാറ്റും എന്നാണ് തോന്നണത്. ഒന്ന് പോടീ ജാനു, അടിച്ചു മാറ്റാൻ ഞാൻ നിന്ന് കൊടുക്കല്ലേ. തിരിച്ചു തോലെടുക്കാൻ പോകുംനേരം രത്നം വെറുതെ  നോക്കി ജാനു പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടോ എന്നറിയാൻ. ശരിയാണ് എന്നെ തന്നെ അയാൾ നോക്കുന്നു. 

ദിവസങ്ങൾ കടന്നു പോയി പാടത്തെ പണി കഴിഞ്ഞു കൂലി വാങ്ങാനായി പാടവരമ്പത്തു നിൽക്കുന്നേരം അയാൾ വീണ്ടും നോക്കുന്നത് അവൾക്കു മനസ്സിലായി. അടുത്ത് ചെന്ന് അവളോട് അയാൾ ചോദിച്ചു ഇയാളെ ഞാൻ കണ്ടിട്ടില്ല പാടത്തെ പണിക്കു. അയാൾ സ്വയം പരിചയപ്പെടുത്തി ഞാൻ ശുപ്രൻ താമസം തെക്കുംമുറി. അവളൊന്നും ചോദിക്കുന്നില്ല എന്ന് മാത്രമല്ല വെറുമൊരു മൂളൽ. ശുപ്രൻ പറഞ്ഞു പേര് മനസ്സിലായി രത്നം. പേര് അങ്ങിനെയായതു കൊണ്ടാണോ ഇത്ര ഭാവം. അത്രയും നേരത്തെ മൗനത്തിനു ശേഷം രത്നം ഒരു ചിരിയോടെ പറഞ്ഞു അതൊന്നും അല്ല. ഞാൻ താമസിക്കുന്നത് കിഴക്കുംമുറി അമ്പലത്തിന്റെ അടുത്ത്. ശുപ്രൻ….ആണോ? എനിക്കറിയാം അവിടുത്തെ പൂരം വളരെ ഗംഭീരമാണല്ലോ. ഇവിടെയുമുണ്ട് ഒരമ്പലം കാവടിയാട്ടമാണ് അവിടെ പതിവ് ക്ഷണിക്കുന്നു കാവടിയാട്ടം കാണാൻ വരണം

ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. പാടത്തു പണി കഴിഞ്ഞു നട്ട ഞാറുകൾക്കു പച്ചപ്പ്‌ കൂടുന്നതനുസരിച്ചു അവളുടെ മനസ്സിലും പ്രണയത്തിന്റെ ഒരു പച്ചപ്പ്‌ കാണാൻ തുടങ്ങി. ഇടക്കൊക്കെ അവളോർക്കും അയാളുടെ കൈകൾ കൊണ്ട് അവളെ താങ്ങിയത്. ക്രമേണ ആ ഓർമ്മകളെല്ലാം അവളുടെ മോഹങ്ങളായി മാറി.  വീണ്ടും  കാണാനുള്ള ആവേശം അവളിലൊരു വെമ്പലായി മാറി. 

കാവടിയാട്ടം അടുത്ത തിങ്കളാഴ്ചയാണ് കാണാൻ പോകണം അച്ഛനോട് ചോദിക്കണം ജാനുവിന്റെ കൂടെ പൊയ്ക്കോട്ടേ എന്ന്. രത്നത്തിന്റെ അച്ഛൻ വളരെ കണിശക്കാരനാണ് മകളെ എങ്ങോട്ടും വിടില്ല കറുത്തവളാണെങ്കിലും വളർന്ന പെണ്ണല്ലേ. ആകെ ഒന്നേ ഉള്ളു എന്തെങ്കിലും കുഴപ്പം കാണിച്ചാലോ എന്ന പേടി അയാളെ അലട്ടുമായിരുന്നു. 

കറുപ്പിന് ഏഴഴകാണ് എന്ന് പറയാറുണ്ടെങ്കിലും രത്നത്തിന്റെ കാര്യത്തിൽ അതിനെയും കടത്തി വെട്ടും.  അവളുടെ ആകാരവടിവിനു മുന്നിൽ ആർത്തിയോടെ നോക്കാത്തവർ ചുരുക്കമായിരിക്കും. പോരാത്തതിന് അവളുടെ പ്രായവും അതാണ്. അന്ന് കാവടിയാട്ടം കാണാൻ പോയ രത്നം തിരിച്ചു വീട്ടിലേക്കു വന്നില്ല. അന്ന് തുടങ്ങിയ ജീവിതമാണ് ശുപ്രനോടൊപ്പം. പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇന്നേ വരെ ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

പഴയ കാര്യങ്ങൾ ഓർത്തു സമയം പോയതറിഞ്ഞില്ല. ഉമ്മറത്തിരിക്കുന്ന രത്നം മക്കളോട് പറഞ്ഞു നേരം ഇരുട്ടിയല്ലോ മക്കളെ  അച്ഛൻ വന്നില്ലല്ലോ.  അമ്മ ഇവിടെ ഇരുന്നോളാം മക്കള് പഠിച്ചോളൂ.  രജിതയും രാജനും അകത്തേക്ക് പോയി.  

രജിത സ്കൂളിൽ മറ്റ് കുട്ടികളെപോലെയല്ല.  എപ്പോഴും ഏകാന്തതയെയാണ് സ്നേഹിച്ചത്. പണക്കാരുടെ കുട്ടികൾ തന്നെ സഹതാപത്തോടെ നോക്കുന്നത് അവൾക്കിഷ്ട്മല്ല.  അവളുടെ  മനസ്സിൽ ഒന്നുമാത്രമാണ് പഠിച്ചു വലുതായി അച്ഛനും അമ്മയ്ക്കും ഒരു തണലായി അനിയനെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കണം. അതിനുവേണ്ടി സ്വന്തം ആഗ്രഹങ്ങൾ അച്ഛനെ പോലെ ത്യജിക്കാൻ അവൾ സ്വന്തം മനസ്സിനെ പാകപ്പെടുത്തി. 

ഓരോന്ന് ആലോചിച്ചു ഉമ്മറത്ത് ഇരിക്കുന്ന സമയത്തു ആരോ വീട്ടിലേക്കു കടന്നു വരുന്നു മുഷിഞ്ഞു നടക്കാൻ  പോലും  വയ്യ. അല്പം ഇരുട്ടായതു കൊണ്ടു കാണുന്നില്ല ശരിക്ക്. ഉമ്മറപ്പടി  അടുത്തപ്പോൾ മനസ്സിലായി ശുപ്രേട്ടനാണെന്ന്. അവൾക്കു അനങ്ങാൻ കഴിഞ്ഞില്ല. ദേഷ്യവും സങ്കടവും കൊണ്ടു ഒരേ ഇരുപ്പു ഇരുന്നുകൊണ്ട് മക്കളോട് പറഞ്ഞു  അച്ഛൻ വന്നു മക്കളെ.

പുസ്തകം  തുറന്നു വെച്ചെങ്കിലും അവളുടെ മനസ്സു വേറെ ഏതോ ലോകത്തായിരുന്നു.  അമ്മയെ സമാധാനിപ്പിക്കാൻ ഓരോന്ന് പറഞ്ഞെങ്കിലും അച്ഛനെകുറിച്ചുള്ള ചിന്ത അപ്പോഴും അവളെ അലട്ടുന്നുണ്ടായിരുന്നു. ഓരോന്ന് ചിന്തിച്ച്   ഇരിക്കുന്ന നേരത്തു അമ്മയുടെ വിളി മക്കളെ അച്ഛൻ വന്നു എന്ന്   കേട്ടപ്പോഴാണ് പരിസരബോധം വന്നത്. കേട്ടതും ഇരുവരും ഉമ്മറത്തേക്ക് ഓടിവന്നു അച്ഛനെ കണ്ടതും കെട്ടിപിടിച്ചു കരഞ്ഞു   തലോടി കൊണ്ട് ശുപ്രൻ പറഞ്ഞു മക്കള് പേടിച്ചോ. മക്കളെയും കൂട്ടി ഉമ്മറത്തിണ്ണയിൽ തലകുനിച്ചിരിക്കുന്ന രത്നത്തിന്റെ അടുത്ത് ചെന്ന് ഇരു കൈകളാൽ അവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണുകൾ തുടച്ചു കൊണ്ടു ചോദിച്ചു പേടിച്ച് പോയോടി നീ. മറുത്തൊന്നും പറയാൻ അവളുടെ നാക്ക് വഴങ്ങുന്നില്ല. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയ പോലെ.  മൂന്ന് പേരെയും ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ തുനിയും നേരം ഉള്ളിലടക്കിപിടിച്ച രത്നത്തിന്റെ സങ്കടം ഒരു തേങ്ങലായി മാറി.

പൊറുക്കാൻ കഴിയാത്തൊരു തെറ്റാണ് അച്ഛൻ ചെയ്തത് നിങ്ങളെയൊക്കെ ഒരുപാട് തീ തീറ്റിച്ചു കുറച്ചു സമയത്തേക്ക്. ഒന്നും  മനപ്പൂർവ്വമല്ല ജീവിതം വഴിമുട്ടിയെന്നൊരു തോന്നൽ എന്റെ മനസ്സിനെ തളർത്തിയെന്ന്  തോന്നിയപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു ഇറങ്ങി പോയി. പട്ടിണിയാണെങ്കിലും ഇത്രയും നാളത്തെ നമ്മുടെ സ്നേഹം എന്നെ തിരിച്ചെത്തിച്ചു. ഈ അച്ഛനോട് പൊറുക്കു മക്കളെ. 

ആകെ വിറങ്ങലിച്ചു നിൽക്കുന്ന ഭാര്യയെ മാറോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു മറ്റുള്ളവരുടെ കണ്ണിൽ വിലമതിക്കാത്തൊരു രത്നമാകാം നീ പക്ഷെ എനിക്കെന്നും വിലമതിക്കുന്ന രത്നമാണ്.

പ്രേമാനന്ദൻ കടങ്ങോട് 

 

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More