Image

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

ദീപ ബി.നായര്‍(അമ്മു) Published on 21 June, 2021
സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))
വിടരുന്ന പൂവിന്‍
സൗരഭമാകുന്നു സംഗീതം

ഉറങ്ങുന്ന മനസിനെ
ഉണര്‍ത്തുന്നു സംഗീതം

പുതുനിലാവായ് ജീവനില്‍
കുളിരേകുന്നു സംഗീതം

ഉള്ളിലൂറും നൊമ്പരത്തിന്‍
ഉയിരാകുന്നു സംഗീതം

പ്രണയവല്ലരിയായെങ്ങും
പടരുന്നു സംഗീതം

ഉന്മാദ മനസിന്‍ താളം
ഊയലാടിക്കുന്നു സംഗീതം

ഹൃദയതന്ത്രിയില്‍ വീചിയായ്
അലയടിക്കുന്നു സംഗീതം

ഉദയസൂര്യ കിരണമായ്
ഉണരുന്നു സംഗീതം

മൗനത്തെ വാചാലമാക്കുന്നു
മഞ്ഞുപോലിന്നു സംഗീതം

ഊഴിയിലലയുന്ന  മനസിന്
ഉണര്‍വ്വേകുന്നു സംഗീതം

അലയടിക്കും കാറ്റിന്‍
തഴുകലാകുന്നു സംഗീതം

ഉച്ചത്തിലുയരും കുയിലിന്‍
കൂജനമാകുന്നു സംഗീതം

അലകളുണര്‍ത്തിയൊഴുകും
പുഴ പാടുന്നു സംഗീതം

ഉണ്മയാകുന്ന ജീവന്റെ
ഉല്‍പ്പത്തിയാകുന്നു സംഗീതം

സാമവേദ രാഗമായി 
കാതിനിമ്പമേകുന്നു സംഗീതം.....

ദീപ ബി.നായര്‍(അമ്മു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക