Image

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

പി.പി.ചെറിയാന്‍ Published on 21 June, 2021
ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.
ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

സ്റ്റേറ്റ്‌മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍ 15 പുലര്‍ച്ച നാലു മണിയോടെ പുറപ്പെട്ട ജൂലിയനെ പിന്നീട് ആരും കണ്ടിരുന്നില്ല.

ഇതിനിടയില്‍ എവിടെ നിന്നോ ജൂലിയന്റെ ഫോണ്‍ സന്ദേശം മാതാവിനു ലഭിച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും, ഞാന്‍ കൊല്ലപ്പെടും എന്നായിരുന്നു വന്നതെന്ന് ജൂലിയന്റെ സഹോദരന്‍ വില്യം പറഞ്ഞു.

പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. മൂന്നു ദിവസം അന്വേഷിച്ചിട്ടും വിവരം ഒന്നും ലഭിച്ചില്ല.
കഴിഞ്ഞ വെള്ളിയാഴ്ച തട്ടികൊണ്ടുപോയെന്ന് കരുതുന്ന പ്രദേശത്തുനിന്നും രണ്ടര മൈല്‍ ദൂരെയുള്ള പ്രദേശത്തുനിന്നും എന്തോ ചീഞ്ഞഴുകിയ മണം വരുന്നുവെന്ന് സമീപത്തുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച മൃതശരീരം കണ്ടെത്തിയത്.

ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണ്‍ റെഡ് ഐഗാലറി ടാറ്റു സ്റ്റുഡിയോ ആര്‍ട്ടിസ്റ്റായിരുന്ന ജൂലിയന്‍ ഐസക്ക് മൃതശരീരം കണ്ടെത്തിയ സ്ഥലത്തു നിന്നും ജൂലിയന്റെ പേഴ്‌സണ്‍ ഐറ്റംസ് കണ്ടെത്തിയിരുന്നു.

മരണ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൂസ്റ്റണ്‍ പോലീസ് പറഞ്ഞു. ജൂലിയന്റെ ആകസ്മിക വേര്‍പാട് സഹപ്രവര്‍ത്തകരേയും, കുടുംബാംഗങ്ങളേയും നിരാശയിലാഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക