America

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

Published

on

ഡാൻഡലൈൻ, നീയൊരു കാട്ടുപുഷ്പം.
നിനക്കില്ലാ വെളിവും, വകതിരിവും
 ഞങ്ങളുയർത്തുമദൃശ്യ വരമ്പുകൾ-
ക്കുള്ളിലൊതുങ്ങി നീ നിൽക്കാറില്ല.

വേലികൾ ചാടിക്കടന്നു മഞ്ഞപ്പിത്തം
പോലെ നീ നാടാകെ വ്യാപിക്കുന്നു.
വീടിന്റെ മുറ്റങ്ങൾ, തോടിന്റെ വക്കുകൾ
ഹൈവേതൻ പ്രാന്തപ്രദേശങ്ങളിങ്ങനെ
നീ ചെന്നു പച്ചയിൽ
മഞ്ഞകുത്താത്തൊരു
ഭൂമിത്തുണ്ടില്ലല്ലോ ഐക്യനാട്ടിൽ.

ഞങ്ങളമേരിക്കക്കാരീയധിനി-
വേശത്തിനെ വച്ചു പൊറുപ്പിക്കുമോ?
ഡോളറൂട്ടി ഞങ്ങൾ പോറ്റുന്ന സുന്ദര
പുഷ്പങ്ങളെ നിങ്ങൾ കണ്ടിട്ടില്ലേ?
പതിവെച്ചു ഞങ്ങൾ വിരിയിക്കും
സൗന്ദര്യവിസ്മയം, വിസ്മയനീയ ലാഭം.

സൂര്യാതപത്തിൽ കനകാഭ ചിന്തുന്ന
ഡാഫോഡിൽ, പിന്നെ മഴവില്ലിന്റെ
മായൂര പിഞ്ഛികാ ഭംഗി വഴിയുന്ന
ട്യൂലിപ്പുകൾ പല വർണ്ണങ്ങളിൽ
ഞങ്ങൾ കുടിയിരുത്തുന്ന മണ്ണിൽതന്നെ
ഉണ്ടും, ഉറങ്ങിയും ജീവിക്കുന്നോർ,
വരിയും, വരയും തെറ്റിക്കാതെ ഞങ്ങളെ
നിശ്ശബ്ദമായിട്ടനുസരിപ്പോർ,
ഡാൻഡലൈൻ നീയൊരു കാട്ടുപുഷ്പം,
നിന്നെ വീട്ടുവളപ്പിൽ വളർത്തുകെന്നോ?
നീ ഹീന ജാതി, യപരിഷ്‌കൃതൻ
നിനക്കില്ലാ കുലീനത, പാരമ്പര്യം.
*******        
ചോറിൽ വിഷം ചേർത്തു മൂഷികന്മാരെ
മുച്ചൂടും നശിപ്പിക്കും ലാഘവത്തോ-
ടാവിഷഭസ്മത്തിൻ ധൂളികളാദിത്യ
ബിംബത്തെ നോക്കിച്ചിരിച്ചു നിൽക്കും
കാട്ടുപുഷ്പങ്ങളിൽ തൂവിക്കടന്നുപോയ്
മാന്യൻ വിഷപ്രയോഗ വിദഗ്ധൻ;
ഊട്ടിയറപ്പതു തൻ തൊഴിലാക്കിയ
വാണിജ്യ രാജാവിൻ കാവൽക്കാരൻ.

(ഡാൻഡലൈൻ ഒരു ഓഷധിയാണ്. Spring seasonന്റെ മദ്ധ്യത്തിൽ ഈ സസ്യം കാട്ടുതീ പോലെ പടർന്നു പിടിക്കുന്നു. അമേരിക്കക്കാർക്ക് ഈ ചെടിയോട് പ്രത്യേകിച്ച് ഒരു വിരോധം ഒന്നുമില്ല. എങ്കിലും അവരുടെ പുൽത്തകിടികളിൽ ഈ കാട്ടുപുഷ്പം വിരിഞ്ഞു നിൽക്കുന്നത് അവരിഷ്ടപ്പെടുന്നില്ല.  weed and feed എന്ന പേരിലുള്ള ഒരു chemical അവർ പുൽത്തകിടിയിൽ വിതറുന്നു. അത് പുല്ലിനെ വളർത്തുകയും, മഞ്ഞപ്പൂക്കൾ വിരിയിക്കുന്ന ഈ ചെടികളെ തളർത്തിക്കളയുകയും ചെയ്യുന്നു)

ന്യൂയോർക്കിലെ റോക്ക്‌ലാന്റിൽ താമസിക്കുന്ന ജേക്കബ് ജോൺ (ജേ സി ജെ) യുടെ സഹ്യപുത്രി എന്ന കവിതാ സമാഹാരത്തിൽ നിന്ന്.
Sahyaputhri: Poems (Malayalam Edition) . Paridhi Publications, Thiruvananthapuram.
Amazon eBook: - https://www.amazon.com/dp/B08FZS18Vj

'പരിഭ്രമത്തിന്റെ പാനപാത്രം' എന്ന കവിതാസമാഹാരവും പ്രസദ്ധീകരിച്ചിട്ടുണ്ട്.    


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More