America

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

Published

on

“ന്നാ പിന്നെ പറഞ്ഞ പോലെ” 

ജ്വലിക്കുന്ന പന്തത്തിൽ നിന്നും ചിതറുന്ന തീപ്പൊരി പോലെയായിരുന്നു ഐറിന്റെ വാക്കുകൾ. .

കറകളഞ്ഞ കമ്മ്യൂണിസ്റ്കാരന്റെ കൊച്ചു മകളാണ്. ആ ധാർഷ്ട്യം ഇവൾക്കുണ്ടാകും. അതോ നനുത്ത നൂലിഴ പോലെയുള്ള ആത്മാവിന്റെ നിവൃത്തികേടോ? 

അല്ലെങ്കിൽ, ഈ നിബന്ധനകളെല്ലാം അംഗീകരിക്കുമോ? 

മൊബൈലിൽ, മെസ്സേജുകൾ തെറിപ്പിച്ചു കൊണ്ടിരിക്കുമ്പോഴും    ആസാദിന്റെ വിഭ്രാന്തി  മാസ്കിനിടയിലൂടെ ഐറിൻ കാണുന്നുണ്ടായിരുന്നു.       

“ആസാദ്, നിങ്ങളിൽ വൈകാരികതയുടെ നൂലിഴകൾ പൊട്ടുന്നുണ്ടോ?” 

നിശ്ശബ്ദതയിൽ തോണ്ടാൻ  അയാൾക്ക് ഒട്ടും അവസരം നൽകാതെ അവൾ ചോദിച്ചു.

ബലിഷ്ഠനെങ്കിലും അവളുടെ സ്വരം അതേ ഫ്രീക്വൻസിയിൽ ശ്രവിക്കാൻ ശേഷിയില്ലാത്ത അയാളിലത് പതിഞ്ഞില്ല. ഭാവചലനങ്ങളിലൂടെ തന്നെ മനസ്സിലാക്കണമെങ്കിൽ അയാളുടെ മനഃകണ്ണടയുടെ പവറും മാറ്റേണ്ടി വരും. ഊറിച്ചിരിച്ചു കൊണ്ട്  തന്റെ ബാഗ്‌, തോളിലിട്ടവൾ പതിയെ എഴുന്നേറ്റു. സാനിറ്റൈസർ പുരട്ടിയ കൈകൾ ഷെയ്ക്ക് ഹാൻഡിനായി നീട്ടിയപ്പോൾ തൊഴുത് പിടിച്ചു നിൽക്കുന്ന ആസാദിനോട് പരിഹാസം തോന്നി.  

കോവിഡോ, തന്നോടുള്ള ഭയമോ എന്തായിരിക്കും അയാൾ  പിൻവലിയാനുള്ള കാരണം?  താരപരിവേഷമില്ലാത്തൊരുവളുടെ (ആക്ടിവിസ്റ്റിന്റെയും ഫെമിനിസ്റ്റിന്റെയും) ദേഹത്ത്, അവളെത്ര സുന്ദരിയായാലും അനുവാദമില്ലാതെ ഒന്ന് തൊടാൻ പോലും ഒരു പുരുഷനും ധൈര്യപ്പെടുകയില്ല. ആത്മാഭിമാനത്തിന്റെ  മാറ്റ് കൂടുന്നതിന്റെ സുഖം വീണ്ടും അവളിൽ  ആഹ്ലാദത്തിരകളിളക്കി. 

 

ഇനി വരാൻ പോകുന്ന  കഥാപാത്രങ്ങൾക്ക് ചെവിയോർക്കുകയെന്നത്‌   ഐറിനെ  സംബന്ധിച്ചൊരു പുതിയ കാര്യമല്ല. ഹൃദയത്തിന്റെ താളുകളിൽ പൊടിഞ്ഞു തുടങ്ങിയ പ്രണയസങ്കൽപ്പങ്ങളെ,എഴുത്തിന്റെ  ഭൂമികയിൽ തലച്ചോറുകൊണ്ട് ഉഴുതു മറിക്കുമ്പോൾ അവയ്ക്ക്    മാനുഷികത  ഉണ്ടായിരിക്കണമെന്നത്‌ നിർബന്ധമായിരുന്നു. ഫിക്ഷനും ഫാന്റസിയും മിസ്റ്റിസിസവും ഇടകലർന്ന കഥാപാത്രങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ  ഐറിന്റെ വ്യക്തിത്വം കരുത്താർജ്ജിച്ചുകൊണ്ടിരുന്നു.    

അഗ്നിശുദ്ധിവരുത്തി, കലാപമുയർത്തി വിപ്ലവത്തിനൊരുങ്ങുന്ന  സ്ത്രീയെ, സ്നേഹത്തിന്റെ മഞ്ഞു മലകൾക്കിടയിൽ ഞെരിഞ്ഞമരാനും കാമത്താൽ വഞ്ചിതയാകാനും ഒരിക്കലും ഇട കൊടുത്തിട്ടില്ല. തന്റെ രചനകളെ പെണ്ണെഴുത്തെന്ന് മുദ്ര കുത്തി കളിയാക്കുന്നവരോട്, പലപ്പോഴും സഹതാപം തോന്നാറുണ്ട്. പക്ഷേ നിവൃത്തിയില്ല. 

“നിനക്ക് ഈ വേഷം മാത്രമ യോജിക്കൂ”  

എന്ന് ആത്മാവ് കല്പിച്ചാൽ എഴുത്തുകാരിയെന്ന നിലയിൽ തനിക്കത്‌ ധിക്കരിക്കാനാവില്ല. അക്ഷരങ്ങളുടെ ഭൂമികയ്ക്ക് പുറത്ത് അവ വ്യാഘ്രങ്ങളായി പരിണമിക്കുന്നതിന്റെ സുഖം നേർത്ത പുഞ്ചിരിയായ്‌   ചുണ്ടിൽ വിടർന്ന് വരും. വേദനയിലും, അസ്വസ്ഥതകളിൽ  നിന്ന്    സ്വയം മോചിതയാകുന്ന സ്ത്രീയുടെ തീവ്രവും പ്രശാന്തവുമായ സമാധാനത്തിൽ, പശ്ചാത്താപത്തിന്റെ നിഴലുകൾ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശരീരവും മനസ്സും ഇന്ദ്രിയങ്ങളും സ്വാഭാവികതയോടെ  പ്രവർത്തിച്ചതോടെ ആത്മനാശത്തോളം ഉന്മാദവും സർഗ്ഗാത്മകതയും ഇഴുകിച്ചേരുകയും ഏഴാമിന്ദ്രിയം ആ അനുഭൂതികളിൽ വസന്തം വിടർത്തുകയും ചെയ്തു..

താൻ തന്നെയാണ്, തന്റെ ലോകം എന്ന് മനസ്സിലാക്കിയതോടെ  കാലികമാറ്റങ്ങൾ  ഉൾക്കൊള്ളുകയും  ചൂഴ്ന്നു നോട്ടക്കാരെ അവഗണിക്കുകയും ചെയ്തു തുടങ്ങി. സമൂഹത്തിന്റെ സദാചാര ചിന്തകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ  ആസാദിനെപ്പോലുള്ള വൻകിട മുതലാളിമാരിലൂടെ ഏഴാമിന്ദ്രിയജാലക്കാരിയായി പ്രസിദ്ധയായിത്തുടങ്ങി.      

2

ഉച്ച സൂര്യനൊപ്പം ജ്വലിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്, കടൽത്തീരത്ത്. നിന്ന ശാന്തിയും, പഞ്ചപാണ്ഡവൻമാരും ഐറിന്റെ   ടെലിസ്കോപ്പിൽ തെളിഞ്ഞത്. വർത്തമാനകാലമായത് അവളിൽ 
പരിണമിച്ചു. ശാന്തിയെ,ഫോക്കസ് ചെയ്‌ത്‌ അവളിലേയ്ക്ക് ഐറിൻ ആഴ്ന്നിറങ്ങി. 

ദുരന്തപുസ്തകം മറിച്ചു നോക്കാൻ ശാന്തിക്ക് അവസരം നൽകാത്തവരായ ആത്മ മിത്രങ്ങളാണ് അവൾക്കൊപ്പമുള്ളത്. അഞ്ചുപേരും കൂടി വലിച്ചു കീറിയ താളുകൾ, ആർത്തലച്ചുയരുന്ന തിരമാലകളിൽ ഒലിച്ചു പോകാതെ അവളിൽ ഒട്ടിച്ചേർന്നിരിക്കുന്നു . .     

മദ്യത്തിന്റെയും  മയക്ക് മരുന്നിന്റെയും ലഹരിയിൽപെട്ടവരുടെ  കാമഭ്രാന്തിലേയ്ക്കായിരുന്നു അന്നൊരിക്കൽ അവൾ വലിച്ചിഴയ്ക്കപ്പെട്ടത്.

അവളുടെ നിസ്സഹായതയെ നിസ്സംഗതയോടെ കണ്ടിരുന്ന ആറാമന് നേരെ സർപ്പമായവൾ ചീറ്റി. 

“എന്നെ  നീ കൈവിടരുത്. ഒന്ന് ശ്രമിച്ച് നോക്ക്. എനിക്കെന്താണ്  വേണ്ടതെന്ന്  മനസ്സിലാവുന്നില്ലേ? ഞാനൊന്ന് സ്വതന്ത്രമായി ശ്വസിക്കുന്നതിനും  വസ്ത്രം ധരിക്കുന്നതിനും  മുമ്പ് നിന്റെ പുരുഷത്വം തെളിയിക്ക്” 

അയാൾ അവളെ നോക്കാതെ അവളുടെ നഗ്നതയെ മറയ്ക്കാൻ ശ്രമിച്ചു. 

“എന്താണ് നിങ്ങൾ ചെയ്യുന്നത്?” 

അവൾ പുച്ഛത്തോടെ പിറുപിറുത്തു 

പാവങ്ങൾ…! കണ്ടില്ലേ, അവർ മയക്കത്തിലാണ്.നിങ്ങൾ വരൂ…” 

“എനിക്ക് കഴിയില്ല” അയാൾ  

“.വെറുത സമയം പാഴാക്കരുത്.. 

ആത്മാഭിമാനത്തിന്റെ പെൺമൂർഖൻ അവന് മുന്നിൽ പത്തിവിടർത്തിയാടിത്തുടങ്ങി.. അന്യ  സ്ത്രീകളുടെ ഗന്ധമില്ലാത്ത ശരീരത്തിലവൾ ചുറ്റിവരിഞ്ഞു. വിഷപ്പല്ലുകളില്ലാത്ത നാഗമായി മാറിയവൻ അവളിലിഴഞ്ഞു.

ശൽക്കങ്ങളോരോന്നിലും നുഴഞ്ഞു കയറി ദംശനം ചെയ്തു.. ഉടലുടഞ്ഞു പിണഞ്ഞ മുഹൂർത്തങ്ങളിൽ  പ്രണയത്തിന്റെ ഒളിസങ്കേതങ്ങളിൽ പോയവർ ഹൃദയം തൊട്ടു. 

രക്തമൊഴുക്കി  വെറുമൊരു ഇരയായി ഞുളയാതെ  ആറാമിന്ദ്രിയ സുഖത്തിൽ  മജ്‌ജയും മാംസവുമുള്ള സ്ത്രീയായവൾ  മാറി.   

ചെറുക്കപ്പെടാത്ത നീറ്റലുകളുടെ സുഖമറിഞ്ഞവൾ പെണ്ണിനെ പെണ്ണായറിയുവാൻ  പഠിച്ചതിന്റെ  നിർവൃതിയിൽ അന്തസ്സോടെ  ചോദിച്ചു. 

“മയക്ക്  മരുന്നും  മദ്യപാനശീലവും ഇല്ലാത്ത  നീയെങ്ങനെ  ഇതിനിടയിൽ വന്ന് പെട്ടു.? ഇവരാരും നിന്നെക്കുറിച്ച്  ഇത് വരെ എന്നോട് പറഞ്ഞിട്ടില്ല?!” 

“ഈ അഞ്ച് പേരെയും പോലെ ഞാനും ഈ ബംഗ്ലാവിന്റെ  അവകാശിയാണ്.പക്ഷേ മുമ്പൊന്നും…..” 

“അതെ ആദ്യമായാണ് ഞാനും.

ചിലമ്പിച്ച സ്വരങ്ങൾ നിദ്രയിലലിഞ്ഞു. 

ഉണർവിന്റെ സംഗീതം ആദ്യം പകർന്നത് ആറാമനാണ്.    

“നഗ്നതയിലും നിദ്രയിലും പ്രതാപിയായ നീ എന്റേത്‌  മാത്രമായിരിക്കുന്നു.എഴുന്നേൽക്കു” 

പതിഞ്ഞ സ്വരത്തിൽ  അവനവളെ ഉണർത്തി. താങ്ങി എഴുന്നേൽപ്പിച്ച് ഷവറിന് താഴെ ഇരുത്തി..ചോര കട്ടപിടിച്ചു ഉണങ്ങിയിരിക്കുന്ന ശരീരം കണ്ടതും അവൻ, “ഈ രക്തത്തോട്  നീ കൂറ് പുലർത്തണം..ഇതിനെ ഒരായുധമാക്കണം. വൈകരുത്. നിന്റെ സ്വപ്‌നങ്ങളെ പിച്ചിച്ചീന്തിയവരെ   അടിമകളാക്കണം.” 

അവന്റെ നക്ഷത്രക്കണ്ണുകളിലെ പ്രകാശം പ്രണയമായി മെല്ലെ നിറയവേ . അരൂപിയായ ആറാമിന്ദ്രിയം നിഷ്കളങ്ക സ്നേഹമായി അവളിലലിഞ്ഞു..

മരണത്തിലൂടെ യാത്ര ചെയ്യുന്നവളെ ജീവിതത്തിന്റെ വഴിയിലെത്തിച്ച    ആത്മരതിയിൽ, ഹൃദയം കൊണ്ടവൾ ആകാശം തൊട്ടു.    

“അന്തസ്സോടെ ജീവിച്ചേ മതിയാകൂ. ഇനി എനിക്ക് തടസ്സങ്ങളില്ല. സൗഭാഗ്യങ്ങളോടെ ജീവിക്കണം. വർദ്ധിച്ച മനഃകരുത്തോടെ സ്വയം തുടയ്‌ക്കേണ്ടി വന്ന കണ്ണ്നീരിനെ സ്നേഹപൂർവ്വം തഴുകി. അവളിലെ സർപ്പപടം കൊഴിഞ്ഞു വീണു.

വെളുത്ത കോട്ടൺ കുർത്തിയണിഞ്ഞവൾ പൈജാമയുടെ നാട മുറുക്കിക്കെട്ടി.ആത്മ ധൈര്യം അവളിലെ സൗന്ദര്യത്തെ തീക്ഷ്ണമാക്കി. 

ബോധം തെളിഞ്ഞ അഞ്ച്പേരും അന്ധാളിപ്പോടെ അവളെ നോക്കി. 

“സ്വയം താഴാനോ നിങ്ങളെ വെറുക്കാനോ എനിക്കാവില്ല.. ഇരയുടെ രക്തസാക്ഷിത്വത്തിന് അവസാന ആണി തറയ്ക്കപ്പെടണം. എന്നാൽ മാധ്യമങ്ങളുടെ അവഗണനയ്ക്കും നിന്ദയ്ക്കും വിമര്ശനങ്ങൾക്കുമൊന്നും  നിങ്ങളെ ഞാൻ വിട്ടു കൊടുക്കില്ല.” 

ഔദാര്യം പോലെ അവൾ പറഞ്ഞു . 

അവളുടെ  കൂസലില്ലായ്മ്മയ്ക്ക് മുന്നിൽ അവർ. മിഴിച്ചു നിന്നു! 

“നമുക്ക്  ബീച്ച്  വരെയൊന്ന് പോയാലോ?” 

ശാന്തിയുടെ നിർദ്ദേശം  ആരും നിഷേധിച്ചില്ല. 

3.

എന്തിനാണിവർ നട്ടുച്ച വെയിലത്ത് കടൽത്തീരത്ത് നിൽക്കുന്നതെന്ന് ഐറിൻ വ്യക്തമാക്കിയത് അപ്പോഴാണ്. 

ശാന്തിക്ക്  അഭിമുഖമായി  നിന്ന അഞ്ച് പേരെയല്ലാതെ ആറാമനെ, തന്റെ കാലിഡോസ്കോപ്പിന് ആദ്യമേ  ഫൊക്കസ്സ്‌ ചെയ്യാൻ കഴിഞ്ഞില്ലല്ലോ?!

വായനക്കാരും അവനെ തിരിച്ചറിയാതെ പോയാൽ ശാന്തി  അപഹാസ്യയാകും. ഐറിൻ, തന്റെ ഏഴാമിന്ദ്രിയം അതീവ ശ്രദ്ധയോടെ  സൂം ചെയ്തു. കഥാ പാത്രങ്ങളുടെ സംഭാഷണ വ്യക്തതതയ്‌ക്കായി ഹെഡ്ഫോണും വച്ചു. 

“നമുക്ക്  സാമൂഹിക നീതിക്ക് വേണ്ടി ഇനിമുതൽ ജീവകാരുണ്യപ്രവർത്തനം തുടങ്ങണം” 

ശാന്തിയുടെ  കർക്കശ്ശ നിർദ്ദേശം അവരെ ആശ്ചര്യഭരിതരാക്കി. 

ലാഘവത്തോടെ പഞ്ചപുരുഷന്മാരോട് അവൾ അഞ്ച് കോടി ആവശ്യപ്പെട്ടു.  

“നിങ്ങൾക്കീ തുക  നിസ്സാരമല്ലേ? സാമൂഹ്യ സേവനമായതിനാൽ  വാഴ്ത്തപ്പെടും. മാന്യതയുടെ അളവുകോൽ ആളുകളുടെ കൈയിലല്ലേ?!...പീഠനത്തിൽപെട്ടവരെ  കുടുംബ മഹിമയുള്ളവർ  സംരക്ഷിക്കുന്നത് എത്ര  പുണ്യം…..! വിശേഷിച്ചും പീഡിപ്പിച്ചവരാകുമ്പോൾ.” 

അർത്ഥം വച്ച് ചിരിച്ചു കൊണ്ടവൾ തുടർന്നു.   

“മന:സാക്ഷിക്കുത്ത് ഉണ്ടാകരുതല്ലോ...എന്നെക്കുറിച്ചും ആളുകൾ നല്ലത് പറയേണ്ടേ? അത് കൊണ്ട് നിങ്ങൾ അഞ്ച് പേരും ഞാൻ തുടങ്ങാൻ പോകുന്ന “ശാന്തിമന്ദിര”ത്തിലെ വെറും സ്പോൺസേഴ്‌സായിരുന്നാൽ മതി. ഇത് കൈവിട്ടുപോകാത്ത എന്റെ ജീവിതത്തിന്റെ സാക്ഷിപത്രമാണ്. ഇതിൽ  നിങ്ങളുടെ കൈയൊപ്പ് പതിഞ്ഞില്ലെങ്കിലത്‌ അനീതിയാകില്ലേ?! ഒരു     കാര്യം കൂടി, ഇതിനുള്ള സൗകര്യങ്ങളോടൊപ്പം നിങ്ങളുടെ ബംഗ്ലാവും വിട്ട് തരണം. ധർമ്മസ്ഥാപനം ഉണ്ടെന്ന് കരുതി അംഗസംഖ്യ കൂട്ടാൻ ശ്രമിച്ചാൽ എന്റെ ഭാവം മാറും. ഭയക്കേണ്ട ……സൂചിപ്പിച്ചെന്നേ ഉള്ളൂ.

സംഭവിച്ചതിന്റെ വീഡിയോ എന്റെ കൈയിലുണ്ട്..എത്തേണ്ടിടത്തത്  എത്തിയിട്ടുമുണ്ട്. തീരുമാനം നിങ്ങൾക്ക് വിടുന്നു..സമൂഹത്തിൽ മാന്യന്മാരായി  ജീവിക്കണോ? അതോ ……?” 

വിശുദ്ധമായൊരു മഴ കടലിന് മീതെ പെയ്തു. അതീന്ദ്ര്യമായ പ്രഭാവലയത്തിൽ ശാന്തി വെട്ടിത്തിളങ്ങി. 

“അപ്പൊൾ  എങ്ങനാ? എഗ്രിമെന്റിൽ ഒപ്പ് വയ്ക്കുകയല്ലേ? വക്കീൽ  ഉടനെത്തും. ഇനി നമുക്കൊരു കോഫി കൂടി ആയാലോ ?”

മരണത്തോളമെത്തുന്ന സൃഷ്ടിയുമായുള്ള മല്പിടുത്തതിന്റെ   നിമിഷങ്ങളിൽ വ്യക്തി ജീവിതത്തിലെയും സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെയും പിറവിയെടുത്ത ശാന്തിയിൽ  ഒട്ടും നിരാശയും  മാനസിക പിരിമുറുക്കങ്ങളുമില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. തന്റേതായ ഇടമുള്ളവൾക്ക് ഇനി സഹനം ആവശ്യമില്ല.

ശാന്തിയെ അക്ഷരങ്ങളുടെ മിന്നൽപിണറുകളിലൂടെ ആത്മീയ പരിവേഷം നൽകാതെ തന്റേടിയാക്കി നിറമുള്ള കുപ്പായം ധരിപ്പിച്ചു.  ആത്മസംതൃപ്തിയോടെ ഐറിൻ തന്റെ കാലിഡോസ്കോപ്പ് യഥാസ്ഥാനത്ത് വച്ചതിന് ശേഷം പാഠങ്ങളുടെ തുടർച്ചയായ ജീവിതത്തിലേയ്ക്ക്  പ്രവേശിച്ചു. 

4

ആസാദ് ഏൽപ്പിച്ച ദൗത്യനിർവ്വഹണത്തിന്റെ ഭാഗമെന്ന നിലയിൽ  ഐറിൻ, ശാന്തി മന്ദിരത്തിലെ നിത്യ സന്ദർശകയായി മാറി. അവിടുത്തെ അംഗങ്ങളുടെ ലിസ്റ്റ് കൃത്യമായി  ലഭിക്കുന്നതിനാൽ, എക്സ്ക്ലുസിവ്‌ ന്യൂസിന്റെ  ആദ്യസംപ്രേഷണത്തിന്റെ കുത്തകാവകാശം  ആസാദിന്റെ ചാനലിന് ലഭിക്കുകയും റേറ്റിങ്ങിൽ ഒന്നാമതാവുകയും ചെയ്തു. പുതിയ എഗ്രിമെന്റുകളിലൂടെ താൻ  എണ്ണി വാങ്ങിക്കുന്ന തുക  നിവൃത്തികേടിന്റേതല്ലെന്ന്  തെളിഞ്ഞതോടെ  ഒറ്റയ്ക്ക് നിൽക്കുന്നതോ  ആശ്രയിക്കുന്നതോ  അല്ല  ജീവിതമെന്ന് അയാളും മനസ്സിലാക്കിത്തുടങ്ങി.. 

ഐറിന്റെ രാത്രികളിൽ  നിലാമഴ  പെയ്യുന്നതും പ്രാഭാതങ്ങളെ  പിളർത്തിക്കൊണ്ട് പ്രകാശം തുളച്ചു കയറുന്നതും പതിവായി മാറി.  

ഉടലുകളിൽ കുരുങ്ങി ഉയിരിലെയ്ക്കിറങ്ങുന്ന  കഥാപാത്രങ്ങളെ    പെണ്ണിടങ്ങളിലൂടെ  മാത്രം നോക്കി വിധി എഴുതുന്നവരെ തന്റെ ഏഴാമിന്ദ്രിയത്തിലൂടെ കാണുമ്പോഴൊക്ക ഐറിൻ, കണ്ണിറുക്കിച്ചിരിച്ചു. ആ  ഇന്ദ്രജാലം  അവളെയും തൂലികയെയും പതിന്മടങ്ങ് പ്രൗഢമാക്കിക്കൊണ്ടിരുന്നു.
---------------
മിനി ഗോപിനാഥ്
രസതന്ത്രത്തിൽ ബിരുദവും മലയാളത്തിൽ എം.എ, ബി .എഡും കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ പോസ്റ്റഗ്രാഡുവേറ്റ് ഡിപ്ലോമയും നേടി. കേരള യൂണിവേഴ്സിറ്റിയുടെ ന്യൂസ് റീഡിങ് & കോംപീറിങ് സർട്ടിഫിക്കറ്റ്, ആകാശവാണിയുടെ വാണി സർട്ടിഫിക്കറ്റ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്‌.. 

കോളേജ് മാഗസിനിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുകൊണ്ട് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നു 

 

Facebook Comments

Comments

  1. Unnikrishnan Peramana,

    2021-06-21 11:26:38

    പുതുമയുള്ള ആശയത്തിന്റെ തികച്ചും നവ്യമായ ആവിഷ്ക്കാരം ... 10 ഇൽ 8 മാർക്ക് നൽകുന്നു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാല്മീകിയും നാമ മഹിമയും (തൊടുപുഴ കെ ശങ്കർ, മുംബൈ)

ജീവിതമേ...! ( കവിത : ശിവദാസ് . സി.കെ)

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

View More