Image

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

Published on 19 June, 2021
എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്റെ പോഷക സംഘടനയായ (കുട്ടികളുടെ വിഭാഗം) ബാലദീപ്തി 2021-2022 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

എസ്എംസിഎ കുവൈറ്റിന്റെ നാലു ഏരിയകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളില്‍ നിന്ന് നടത്തിയ ഇലക്ഷനില്‍ അബ്ബാസിയ ഏരിയയില്‍ നിന്നുള്ള നേഹ എല്‍സാ ജെയ്മോന്‍, ബ്ലെസി മാര്‍ട്ടിന്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്റായും , സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഫഹാഹീല്‍ ഏരിയായില്‍ നിന്നുള്ള അമല സോണി ബാബുവാണ് ട്രഷറര്‍, ഇമ്മാനുവേല്‍ റോഷന്‍ ജെയ്ബി - വൈസ് പ്രസിഡന്റ് (സിറ്റി ഫര്‍വാനിയ ഏരിയാ), സാവിയോ സന്തോഷ് - ജോയിന്റ് സെക്രട്ടറി (സാല്‍മിയ ഏരിയാ) എന്നിവരാണ് ബാലദീപ്തിയുടെ മറ്റു കേന്ദ്ര ഭാരവാഹികള്‍. ആഷ്ലി ആന്റണി (അബ്ബാസിയ), റയാന്‍ റിജോയ് (സിറ്റി ഫര്‍വാനിയ), ലെന ജോളി (ഫഹാഹീല്‍), ജോര്‍ജ് നിക്‌സണ്‍ (സാല്‍മിയ) എന്നിവര്‍ ബാലദീപ്തി ഏരിയാ കണ്‍വീനര്‍മാരായും ചുമതല ഏറ്റെടുത്തു.

ബാലദീപ്തി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീമതി അനു ജോസഫ് പെരികിലത്ത് നല്‍കിയ ആമുഖ സന്ദേശത്തോടെയാണ് തിരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. ഓണ്‍ലൈനിലൂടെ നടത്തിയ പ്രത്യേക തിരഞ്ഞെടുപ്പ് യോഗത്തില്‍ നാല് ഏരിയാകളില്‍ നിന്നുമുള്ള ബാലദീപ്തിയുടെ 65 പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഡ്വ. ബെന്നി നാല്പതാംകളം, ഏരിയാ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളായ ബിജു തോമസ് കലായില്‍ (അബ്ബാസിയ), അലക്‌സ് റാത്തപ്പിള്ളി (ഫഹാഹീല്‍), അനീഷ് തെങ്ങുംപള്ളി (സാല്‍മിയ), ജോഷി സെബാസ്റ്റ്യന്‍ (സിറ്റി ഫര്‍വാനിയ) എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. എസ്.എം.സി.എ. പ്രസിഡന്റ് ബിജോയ് പാലാക്കുന്നേല്‍, ജനറല്‍ സെക്രട്ടറി അഭിലാഷ് ബി. ജോസ് അരീക്കുഴിയില്‍, ട്രഷറര്‍ സാലു പീറ്റര്‍ ചിറയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


ബാലദീപ്തി ഏരിയാ കോര്‍ഡിനേറ്റര്‍മാരായ ലിറ്റ്‌സി സെബാസ്റ്റ്യന്‍ (അബ്ബാസിയ), മനോജ് ഈനാശു (ഫഹാഹീല്‍), അലക്‌സ് സിറിയക് (സാല്‍മിയ), ജോമോന്‍ ജോര്‍ജ് (സിറ്റി ഫര്‍വാനിയ) എന്നിവരും തിരഞ്ഞെടുപ്പ് യോഗത്തില്‍ സന്നിഹിതരായിരുന്നു.

ബാലദീപ്തിയുടെ രജത ജൂബിലി ആഘോഷിക്കുന്ന 2021-22 വര്‍ഷത്തില്‍ നാട്ടിലും കുവൈറ്റിലും ഉള്ള നിര്‍ദ്ധ നരായ ഇന്ത്യന്‍ കുട്ടികള്‍ക്കായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു വിദ്യാഭ്യാസ സഹായപദ്ധതി ആവിഷ്‌കരിക്കുവാനുള്ള നിര്‍ദ്ദേശം വന്നിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുവാന്‍ വേണ്ട പരിശ്രമങ്ങള്‍ക്കും, കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുക എന്ന ലക്ഷ്യമാണ് മുന്നില്‍ ഉള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക