Gulf

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

Published

onകുവൈറ്റ് സിറ്റി: യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ആചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ യഥാര്‍ത്ഥത്തില്‍ എല്ലാവരുടെതാണെന്നും നൂറ്റാണ്ടുകളുടെ അന്വേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും തപസിനും ശേഷമാണ് ഋഷിമാര്‍ യോഗയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യക്ക് നല്‍കിയ സഹായത്തിന് കുവൈറ്റ് അധികാരികള്‍ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശക്തമായ പിന്തുണ നല്‍കുന്ന കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള സിബി ജോര്‍ജ് നന്ദി പറഞ്ഞു. പരസ്പരബന്ധിതമായ ഈ ലോകത്ത് ഒരു പാട് കാര്യങ്ങളാണ് മഹാമാരി നമ്മേ പഠിപ്പിച്ചതെന്നും ദേശീയമായും അന്തര്‍ദ്ദേശീയമായും കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കോവിഡ് മഹാമാരി മനസിലാക്കി തന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ മതില്‍ക്കെട്ടുകളും മറന്ന് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു. കോവിഡിനെ തോല്‍പ്പിക്കുവാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏക പരിഹാരം വാക്‌സിനേഷനാണ്. വാക്‌സിന്‍ വികസനത്തിലും ഉത്പാദനത്തിലും വിതരണത്തിലും ലോകത്തിന്റെ ഫാര്‍മസി എന്ന നിലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നുവെന്ന കാര്യത്തില്‍ ഏറെ സന്തോഷം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കൊറോണ നിയന്ത്രണ വിധേയമാണെന്നും രോഗമുക്തി നിരക്ക് 96.03 ശതമാനം കഴിഞ്ഞതായും അംബാസിഡര്‍ അറിയിച്ചു.

കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കുവൈത്ത് ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി ഡോ. ഇസാ എം. അന്‍സാരി, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ എന്നീവര്‍ യോഗത്തില്‍ സംബന്ധിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തല്‍സമയ സംപ്രേഷണത്തിലൂടെയും സൂമിലൂടെയും ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

നീറ്റ് പരീക്ഷ: കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചതില്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

കെ.പി.എ സല്‍മാബാദ് 'ഓപ്പണ്‍ ഹൌസ്' സംഘടിപ്പിച്ചു.

ഇഖാമ ഇല്ലാത്തവർക്ക് ഫൈൻ ഇല്ലാതെ എക്സിറ്റ് നൽകുന്ന സൗദി സർക്കാരിന്റെ ഇളവുകൾ പ്രവാസികൾ പ്രയോജനപ്പെടുത്തുക: നവയുഗം

പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം ഒഎന്‍സിപി പ്രധാനമന്ത്രിക്ക് നിവേദനം

View More