FILM NEWS

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

Published

on


ഇന്ത്യന്‍ അത്ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിനെ അനുസ്മരിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. കൊച്ചി കോര്‍പറേഷന് വേണ്ടി പുഷ് ഇന്റഗ്രേറ്റഡ് 'കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍' പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മോഹന്‍ ലലാലിനേയും മില്‍ഖാ സിങ്ങിനെയും തിരഞ്ഞെടുത്തതും, തുടര്‍ന്നുള്ള ഷൂട്ടിങ്ങ് അനുഭവവും പങ്കുവെച്ചാണ് അദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ ഇതിഹാസത്തെ ഓര്‍മ്മിച്ചത്. 
പോസ്റ്റിന്റെ പൂര്‍ണരൂപം: 
2013 ല്‍  കൊച്ചി കോര്പ്പറേഷന് വേണ്ടിയാണ് പുഷ് ഇന്റഗ്രേറ്റഡ് 'കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍' എന്ന ഐഡിയ സമര്‍പ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മില്‍ഖാ സിങ്ങിനെയും പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍മാരായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമാകാന്‍ ശ്രീ. മില്‍ഖാ സിങ്ങിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങള്‍ - മോഹന്‍ലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും. 
ഫോര്‍ട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളര്‍ന്നതേയില്ല.  ഷോട്ടിന് വേണ്ടതിനേക്കാള്‍ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്റെ ഊര്‍ജ്ജത്തിനും പ്രസരിപ്പിനും മുന്നില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം. ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം.   
ഷൂട്ടിന് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി. കേരളത്തില്‍ നടന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ മാരത്തണ്‍ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാന്‍ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീര്‍ത്തു. 
ലാലേട്ടന്റെ ആരാധകനായിരുന്നു അദ്ദേഹം, ലാലേട്ടനാകട്ടെ ഇക്കാലയളവില്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. ശരിയായ പ്ലാനിങ് ഇല്ലാത്തതാണ് നമുക്ക് കൂടുതല്‍ സ്‌പോര്‍ട്‌സ് താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയാത്തത് എന്നും, തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ അതിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ലാലേട്ടന്റെ സഹകരണം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. 
ഏതു പ്രതിസന്ധിയിലും എനിക്ക് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട് - കുറെ നല്ല ആളുകളുടെ സാമീപ്യവും സൗഹൃദവും നേടാന്‍  ഈ ജീവിതത്തില്‍ സാധിച്ചിട്ടുണ്ട് ,ചില ചരിത്രനിമിഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മില്‍ഖാ സിംഗ് അതിലൊന്നാണ്...
ലാളിത്യമുള്ള ഒരു ഇതിഹാസമാണ് ഇന്ന് നമ്മളോട് വിട വാങ്ങിയിരിക്കുന്നത്. 
പ്രണാമം!
#റണ്‍_ഇന്‍_പീസ്  

            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊന്നു മരിക്കുന്ന വല്ലാത്ത അവസ്ഥ;: പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു!

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയെന്ന് ലാല്‍ ജോസ്

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

ഞാന്‍ കൊടുങ്കാറ്റുകളെ ഭയപ്പെടുന്നില്ല'; കാന്‍സറിനെ കരുത്തോടെ നേരിടാനൊരുങ്ങി നടി ശിവാനി

കന്നിക രവിയും സ്‌നേകനും വിവാഹിതരായി

പ്രഭാസിന്റെ പ്രണയ ചിത്രം 'രാധേശ്യാം' റിലീസ് തീയതി പ്രഖ്യാപിച്ച്‌ താരം

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും

സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സില്‍ പരാതി

അടുത്ത വര്‍ഷം യുവജനോത്സവത്തിന് ശിവതാണ്ഡവം: പരിഹസിച്ച് ജോയ് മാത്യു

മാധ്യമങ്ങള്‍ അപകീര്‍ത്തി സാമ്പത്തീക നഷ്ടമുണ്ടാക്കുന്നു ; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ്പാഷെട്ടി

ജന്മദിനത്തില്‍ കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി

പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

ജനാര്‍ദ്ദനന്‍ മരിച്ചെന്ന് വ്യാജ പ്രചരണം

അന്ധയായി നയന്‍‌താര; 'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്‌

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള

വിജയുടെ പൂര്‍ണകായ പ്രതിമ; ഇളയ ദളപതിക്ക് കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

ലൈന്‍ ഓഫ് കളേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ നിമിഷയും റോഷനും

പാത്രം കൊണ്ടുപോയി കഴുകി വെച്ചു; സുരേഷ് ഗോപിയുടെ മകനെ കുറിച്ച്‌ സുബീഷ് സുധി

ധനുഷിന്റെ 'മാരന്‍'; ഫസ്റ്റ് ലുക് പുറത്തുവിട്ടു

ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക

ഉര്‍വശി ചേച്ചിയുടെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ പേടിയല്ലായിരുന്നു, വിനീത് ശ്രീനിവാസന്‍

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്, പ്രിയദര്‍ശന്റെ കുറിപ്പ്

ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചിട്ടില്ല, ചെമ്പന്‍ വിനോദ് പറയുന്നു

View More