Image

പിണറായിയും സുധാകരനും ഗുണ്ടകളാണെന്ന് ഏറ്റുപറയുന്നു: ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുന്നത് അസൂത്രിതം; വി.മുരളീധരന്‍

Published on 19 June, 2021
പിണറായിയും സുധാകരനും ഗുണ്ടകളാണെന്ന് ഏറ്റുപറയുന്നു: ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുന്നത് അസൂത്രിതം; വി.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും-കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തമ്മിലുള്ള പോരില്‍ തുറന്നടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിജെപിയെ എതിരാളിയായി കാണുന്ന സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് നടത്തുന്ന നാടകമാണ് വാര്‍ത്താസമ്മേളനങ്ങള്‍. കോവിഡ് വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി എഴുതി തയാറാക്കി വന്ന് 10-15 മിനിറ്റ് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം  ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടിയും കേരളത്തെ അപമാനിക്കുകയാണെന്നും മുര ളീധരന്‍ തുറന്നടിച്ചൃ.

പിണറായിയും-സുധാകരനും തമ്മില്‍ പോര്‍വിളി നടത്തുന്നത് ആസൂത്രിതമായാണ്. മരംമുറി വിവാദം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, സാമ്പത്തിക പ്രതിസ്നധി തുടങങ്ങിയവയില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്. അതില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാനും ചര്‍ച്ചകള്‍ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുകയാണ്. മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍  കെ. സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിശന്റ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ സുധാകരന്‍ ആവശ്യപ്പെടുമോ? ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത കോളേജിനെ കേവലം ഗുണ്ടകളുശടയും ക്രിമിനലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തില്‍ ഇരുവരും ചേര്‍ന്ന് വക്രീകരിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക