America

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

Published

on

 
1916 ജനുവരി മാസം. 
 
ലോകം രണ്ടുധ്രുവങ്ങളിൽ ചേരിതിരിഞ്ഞ് യുദ്ധ താണ്ഡവമാടുന്ന സമയം  ബ്രിട്ടണിലെ ബോർണസിലിലെ കടലിനോട് ചേർന്നു ഒറ്റപെട്ട്‌ കിടക്കുന്ന ഒരു കൊച്ചു വീട്ടിലേക്ക് ഓടിക്കയറിച്ചെന്ന സാമിന്റെ മുന്നിലേക്ക് കയ്യിലൊരു റിവോൾവർ ഏന്തികൊണ്ട് വാതിൽ തുറന്നു വന്ന വൃദ്ധനായ റെയിസൺ ചോദിച്ചു." ആരാണ് നീ.. എന്തിന് ഇവിടെ വന്നു."
 
വിറയാർന്ന ശബ്ദത്തിൽ സാം " സാർ എന്നെ സഹായിക്കണം, ഞാനൊരു ജർമൻ കപ്പലിന്റെ ക്യാപ്റ്റനാണ്., ഞങ്ങളുടെ കപ്പൽ ഒരു ബ്രിട്ടൻ വിമാനം ബോംബിട്ട് തകർത്തു. കടലിൽ അകപ്പെട്ട ഞാൻ കയ്യിൽ കിട്ടിയ  ഒരു മരപ്പലകയിൽ പിടിച്ചു നീന്തിയാണ് ഇവിടെ ഹാരിസണിന്റെ കരയിലെത്തിയത്. എനിക്കൊപ്പമുള്ള ബാക്കി ആളുകളെ കരയിൽ കാത്തിരുന്ന ബ്രിട്ടൻ പട്ടാളക്കാർ വെടിവെച്ചു കൊന്നു. ഞാൻ അവരുടെ കണ്ണു വെട്ടിച്ചു കഷ്ടിച്ചു രക്ഷപെട്ടതാണ്., അവർ പിന്നാലെയുണ്ട് അവരെന്നെ കണ്ടാൽ കൊന്നു കളയുമെന്ന് എന്നെക്കാൾ ഉറപ്പ് സാറിനുണ്ടല്ലോ., ശത്രുരാജ്യക്കാരനായി എന്നെ കാണരുത്. ഒരു മനുഷ്യനായി കണ്ട് എനിക്കിവിടെ അഭയം നൽകണം. ഒരു ദിവസമെങ്കിലും." 
 
മറുത്തൊന്നും പറയാതെ റെയിസൺ സാമിനെ അകത്തേക്ക് ക്ഷണിച്ചു. ബോംബ് ബ്ലാസ്റ്റിങ്ങിൽ നിന്ന്  മരണത്തിന് പിടികൊടുക്കാതെ ജനുവരിയിലെ അതി ശൈത്യത്തിൽ തണുത്തുറഞ്ഞ കടലിനെ  തരണം ചെയ്ത് കടൽക്കരയിൽ തമ്പടിച്ച നൂറുകണക്കിന് പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ഇവിടെ വരെയെത്തുകയും ചെയ്ത സാമിനോട് ആ വൃദ്ധന് ബഹുമാനം തോന്നി.  
 
"എന്താണ് താങ്കളുടെ പേര്."
 
" സാം.., സാറിന്റെയോ.?"
 
" ഇൻസായിൽ റെയിസൺ." 
 
അകത്തേക്ക് കയറിയ സാം വിറയ്ക്കുന്നത് കണ്ടത് കൊണ്ടാവാം റെയിസൺ " തണുപ്പും നനഞ്ഞ ശരീരവും., ആ റൂമിൽ വസ്ത്രങ്ങളുണ്ട്  പാകമായത്‌ ധരിച്ചോളൂ." 
 
ആ വാക്കുകൾ സാമിന് ധൈര്യം നൽകി., " സാർ ക്ഷമിക്കണം., ഒരു രാത്രി മുഴുവൻ  കടലിലായിരുന്നു., നന്നായിട്ട് വിശക്കുന്നുണ്ട് അല്പം ഭക്ഷണം.." 
 
"കിച്ചണിൽ ചെന്ന് ആവശ്യമുള്ളത് കഴിച്ചോളൂ.." സോഫയിലിരുന്ന റെയിസൺ കയ്യിലുള്ള ചുരുട്ടിന്റെ ആഷ് തട്ടികൊണ്ട് പറഞ്ഞു.
 
വിശന്ന് വലഞ്ഞ സാം അത് കേട്ടയുടനെ ആദ്യം കിച്ചണിലേക്ക് നടന്നു., അവിടെ സാമിനെ സ്വീകരിച്ചത് ഒരു റൊട്ടിയും അല്പം ക്രീമുമായിരുന്നു. വലിയ പ്രതീക്ഷയോടെ ചെന്നെത്തിയ സാമിനത് നിരാശ നൽകിയെങ്കിലും കയ്യിൽ കിട്ടിയ ഭക്ഷണം ആർത്തിയോടെ കഴിച്ച സാം റെയിസൺ ചൂണ്ടിക്കാട്ടിയ റൂമിൽ കയറി പാകമായ വസ്ത്രം ധരിച്ചുകൊണ്ട് റെയിസൺ ഇരിക്കുന്ന ഹാളിലേക്ക് ചെന്നു. 
 
"വയർ നിറഞ്ഞില്ലെന്നറിയാം., യുദ്ധമല്ലേ ഭക്ഷണത്തിന് നല്ല ക്ഷാമമാണ്., നിരാശ വേണ്ട ഭക്ഷണം നമുക്ക് സംഘടിപ്പിക്കാം." 
 
" നന്ദി സാർ.
 
" സാറെന്ന് വിളി വേണ്ട റെയിസൺ എന്ന് വിളിച്ചോളൂ.".
 
" ഇൻസായിൽ റെയിസൺ., ഇതൊരു ബ്രിട്ടൻ പേരല്ലല്ലോ.!, ഇവിടത്തുകാരനല്ലേ താങ്കൾ." സംശയത്തോടെയുള്ള സാമിന്റെ ചോദ്യത്തിന്  റെയിസൺ. " അല്ല., ഞാനൊരു അയർലൻഡ്കാരനാണ്., എന്റെ ജീവിത യാത്ര എന്നെ ഇവിടെയെത്തിച്ചു., അല്ല നിന്നെ  രക്ഷക്കായി നിന്റെ സൈന്യം വരുമോ.."
 
" അറിയില്ല റെയിസൺ., ഒട്ടമാൻ എംബെറിന്റെ കപ്പൽ ഈ കടലിൽ എവിടെയോ നങ്കൂരമിട്ടിട്ടുണ്ടെന്ന് അറിയാം. അവർ ഈ കരയിലെത്തിയാൽ എന്റെ കുടുംബത്തിന് എന്നെ കാണാം., അല്ലെങ്കിൽ.!" 
 
" വിഷമിക്കേണ്ട., അവർ വരുന്നത് വരെ താങ്കളിവിടെ തുടർന്നോളൂ., പക്ഷെ ശത്രു സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ സൂക്ഷിക്കണം"
 
" നന്ദി റെയിസൺ ഈ വാക്കുകൾക്ക്., എന്റെ കുടുംബത്തിന് ഭാഗ്യമുണ്ടങ്കിൽ ഞാൻ നാട്ടിലെത്തും." 
 
ആ സമയം വീടിന് മുകളിലെ ആകാശത്തിലൂടെ കടന്നുപോയ യുദ്ധവിമാനത്തിന്റെ വലിയ ശബ്ദം അവർ  ഇരുവരെയും ജനൽവഴി പുറത്തേക്ക് നോക്കിച്ചു. 
 
പുറത്തേക്ക് നോക്കികൊണ്ട് റെയിസൺ "എന്ന് അവസാനിക്കും സാം ഈ യുദ്ധം., അമേരിക്കയും നിങ്ങൾക്ക് എതിരെ സഖ്യം ചേരുമെന്ന് കേൾക്കുന്നുണ്ടല്ലോ., ശരിയാണോ.! എങ്കിൽ നിങ്ങളുടെ സഖ്യത്തിന് തന്നെ തോൽവി.."
 
 
" അറിയില്ല റെയിസൺ. എങ്കിലും സാധ്യതയുണ്ട്.." 
 
" എല്ലാവരും ചേരി തിരിയട്ടെ.. യുദ്ധത്തിന്റെ തീവ്രത അതികരിക്കട്ടെ.. യുദ്ധക്കൊതിയന്മാരായ മനുഷ്യകുലം ഇല്ലാതാവട്ടെ.." അമർഷത്തോടെയുള്ള ആ വാക്കുകൾക്ക് മറുപടിയായി സാം "എല്ലാം ശാന്തമാകും  റെയിസൺ."
 
" തീർച്ചയായും സാം., എല്ലാം ശാന്തമാകും പക്ഷെ അന്ന് ഭൂമിയിൽ മനുഷ്യനുണ്ടാവില്ലെന്ന് മാത്രം.." 
 
" ഹ്മ്മ്.." ഒരു മൂളൽ മാത്രമായിരുന്നു സാമിന്റെ പ്രതികരണം. സാമിന് മറ്റെന്തോ തന്നോട് ചോദിക്കാനുണ്ടെന്ന് റെയിസണ് ആ മൂളലിൽനിന്നും മനസിലാക്കാൻ സാധിച്ചു. 
 
" എന്താണ് സാം.., എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ.!" 
 
" തീർച്ചയായും., ബുദ്ധിമുട്ടില്ലെങ്കിൽ താങ്കൾ എങ്ങനെയാണ് ബ്രിട്ടനിൽ എത്തിയതെന്ന് പറയാമോ., താങ്കൾ പറഞ്ഞത് പോലെ താങ്കളുടെ ജീവിതയാത്ര.." 
 
" അതാണോ.. അതിനെന്താ പറയാമല്ലോ.., അതിന് മുൻപ് താങ്കൾ ചൂളയിലേക്ക് ആ കാണുന്ന വിറക് ഇടൂ., തണുപ്പ് കൂടുതലല്ലേ."
 
റെയിസണിന്റെ വാക്കുകൾ അക്ഷരംപ്രതിയനുസരിച്ച സാം നേരത്തെ ഇരുന്ന അതേ സ്‌ഥലത്ത്‌ ചെന്നിരുന്നു കഥകേൾക്കാൻ കൊതിക്കുന്ന കുട്ടിയെ പോലെ.. 
 
റെയിസൺ കത്തിയെരിഞ്ഞ ചുരുട്ട് ഒഴിവാക്കിയെങ്കിലും മറ്റൊരു ചുരുട്ടിന് തീ കൊടുത്തുകൊണ്ട് തന്റെ ജീവിതയാത്ര പറയാനാരംഭിച്ചു. 
 
" 1852 ജനുവരി എട്ടാം തീയതി HMS BANKEN HEAD  എന്ന സ്റ്റീമർ കപ്പലിൽ ഞാനടക്കം മുന്നൂറ്  പട്ടാളക്കാരും നാന്നൂറോളം സാധാരണക്കാരും അയർലണ്ടിലെ കോർക്ക് തുറമുഖത്തിൽ നിന്നും യാത്ര തിരിച്ചു. ഞങ്ങളുടെ ലക്ഷ്യം ദക്ഷിണാഫ്രിക്കയിലെ പോർട്ട്എലിസബത്തായിരുന്നു. 
 
അന്ന് ദക്ഷിണാഫ്രിക്കയിൽ  നടന്നിരുന്ന ആഭ്യന്തരകലാപത്തിന് ബ്രിട്ടന് വേണ്ടി അഡീഷണലായി അയക്കപ്പെട്ടതാണ് ഞങ്ങളെ.. സത്യത്തിൽ ഞങ്ങളുടെ ആദ്യത്തെ മേജർ യുദ്ധത്തിനാണ് ഞങ്ങൾ തിരിച്ചിരുന്നത്‌. എന്തെന്നാൽ ഞങ്ങളെ റിക്രൂട്ട്  ചെയ്തിട്ട്‌ അധികം നാളായിട്ടില്ല. അതുമാത്രമല്ല ഞാനടക്കം എല്ലാവരും ചെറുപ്പക്കാരായിരുന്നു." 
 
ആവേശത്തോടെയുള്ള റെയിസണിന്റെ സംസാരത്തിനെ കോട്ടം തട്ടിച്ചുകൊണ്ട്‌ സാം.." നിങ്ങൾ യുദ്ധത്തിനല്ലേ പോകുന്നത്., പിന്നെ എങ്ങനെയാണ് സാധാരണക്കാർ കൂടെ വരിക..!" 
 
" ന്യായമായ സംശയം., സത്യത്തിൽ അവർ ഞങ്ങളുടെ കൂട്ടത്തിലുള്ള ചില പട്ടാളക്കാരുടെ കുടുംബാംഗങ്ങളാണ് അതിൽ കുട്ടികളുണ്ട്  സ്ത്രീകളുണ്ട്. എന്തിന് കൂടുതൽ പറയണം ഗർഭിണികൾ വരെയുണ്ട്. അങ്ങനെ ഞങ്ങൾ യാത്രയാരംഭിച്ചു പോർട്ട് എലിസബത്തിൽ എത്തിയാലാണ് യുദ്ധാരംഭംമെന്ന കരുതലിനെ തെറ്റിക്കുന്നതിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
 
യാത്രയുടെ ആദ്യദിനം മുതൽ തുടങ്ങിയ മഴയും കാറ്റും മഞ്ഞുവീഴ്ചയും കടലാക്രമണവും ഞങ്ങളെ വല്ലാണ്ട് ദ്രോഹിച്ചിരുന്നു. ഒരു ദിവസമോ രണ്ടു ദിവസമോ അല്ല സാം.. നീണ്ട പത്ത് ദിവസം. ഭീമൻ തിരമാലയിൽ ആടിയുലയുന്ന കപ്പലിൽ ഞങ്ങൾ പട്ടാളക്കാർക്ക് ഉൾപ്പടെ യാത്രക്കാരിലധികം പേർക്കും കടൽ ചൊരുക്ക് ബാധിച്ചു.
 
അതിശക്തമായ കാറ്റും മഴയും തിരമാലയും അസ്വസ്ഥമായ ശരീരവും  സത്യത്തിൽ ഞങ്ങൾ മരണത്തെ മുഖാമുഖം കാണുകയായിരുന്നു സാം.
 
ആ ഭീകരതയിൽ  ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ആറ് ഗർഭിണികളും കപ്പലിന്റെ ആടിയുലയലിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അതിൽ മൂന്ന് സ്ത്രീകൾ മരണപ്പെടുകയും ചെയ്തു. ആ കുഞ്ഞുങ്ങൾ ജനിക്കേണ്ടിയില്ലായിരുന്നെന്ന് പോലും  ഞങ്ങൾ ചിന്തിച്ചുപോയി. വാക്കിലോ എഴുത്തിലോ പറയാൻ സാധിക്കാത്ത അത്രയും ഭയമായിരുന്നു ഞങ്ങൾക്ക്. 
 
നീണ്ട പത്ത് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ മറെദ ദീപിലെത്തി. അവിടെ നിന്നാണ് ഞങ്ങൾ സൂര്യപ്രകാശം കാണുന്നത് തന്നെ. കഴിഞ്ഞ അത്രയും ദിനങ്ങളിൽ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത കറുത്തിരുണ്ട മേഘങ്ങളാൽ മൂടപ്പെട്ട ആകാശമായിരുന്നു ഞങ്ങൾക്ക്‌മുകളിൽ.
 
അവിടെയെത്തിയ ഞങ്ങൾ രണ്ടു ദിനം അവിടെ ചിലവഴിച്ചു. അതിന് ശേഷം വീണ്ടും യാത്രയാരംഭിച്ചു., ആഫ്രിക്കൻ വൻകരയിലെ പല ദ്വീപുകളിലെ തുറമുഖങ്ങളിലിറങ്ങിയുള്ള യാത്രയാൽ ഭയമകന്ന ഞങ്ങളിൽ പലർക്കും അത് വിനോദ യാത്രയായി മാറാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.
 
ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി സൈബൺ ബെയിലിൻ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സമയം, ക്യാപ്റ്റൻ റോബട്ട്  സാൽമണ്ടിന് എത്രയും വേഗം എത്തിച്ചേരണമെന്ന നിർദേശം ലഭിച്ചതിനാലും രണ്ട് ദിവസം കൂടി യാത്ര ചെയ്‌താൽ പോർട്ട്എലിസബത്തിൽ എത്തുമെന്ന് അറിയുന്നത് കൊണ്ടും കരയിൽ നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ അകലം പാലിച്ചായിരുന്നു യാത്ര. അതും വളരെ വേഗതയിൽ.
 
കര ചേർന്നുള്ള യാത്രയായതിനാൽ തന്നെ ക്യാപ്റ്റൻ സാൽമണ്ട് ശ്രദ്ധയോടാണ് കടലിനെ  കീറിമുറിച്ചുകൊണ്ട്‌ HMSനെ പായിച്ചത്‌ പക്ഷെ ദൈവവിധി മറ്റൊന്നായിരുന്നു.."
 
" എന്തായിരുന്നു എന്താണ് സംഭവിച്ചത്." ആകാംഷയോടെ സാം ചോദിച്ചു.. 
 
" പറയാം സാം.." റെയിസൺ മറ്റൊരു ചുരുട്ട് കത്തിച്ചുകൊണ്ട് തുടർന്നു.
 
" ലക്ഷ്യത്തിലേക്ക് കുതിച്ചു പായുന്ന HMS കടലിൽ താഴ്ന്നു കിടന്ന ഒരു പാറയിൽ ഇടിച്ചു. വളരെ ശക്തമായ ഇടി. ആ ഇടിയുടെആഘാതത്തിൽ കപ്പലിന്റെ അടിഭാഗം ഭാഗികമായി തകർന്നു., നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല കപ്പലിന്റെ താഴെ വെള്ളം വന്നുനിറയാൻ."
 
" അപ്പോൾ HMS ന് വാട്ടർ ടൈറ്റ് അറകൾ ഒന്നും ഇല്ലായിരുന്നോ.!" സാമിന്റെ സംശയം. 
 
" തീർച്ചയായും ഉണ്ടായിരുന്നു.., പക്ഷെ നാല് വർഷം മുൻപ്  തകർന്ന ടൈറ്റാനിക്കിന് 11 വാട്ടർ ടൈറ്റ് റൂമുകളുണ്ടായിട്ടും ടൈറ്റാനിക്ക്  തകർന്നുവെങ്കിൽ 8 വാട്ടർ ടൈറ്റ് റൂമുകൾ മാത്രമുള്ള HMS ന്റെ കാര്യം പറയണോ സാം., കപ്പലിന്റെ താഴത്തെ നിലയിൽ വെള്ളം കയറിതുടങ്ങി.  ആ കാഴ്ച ഞങ്ങൾക്ക് പോലും ഭയം നൽകിയെങ്കിൽ സാധാരണക്കാരുടെ കാര്യം പറയണോ. അവർ അലമുറയിട്ട് കരയാൻ തുടങ്ങി.
 
കപ്പലിന്റെ ടോപ്പ് ഡക്കിൽ തടിച്ചുകൂടിയ ഞങ്ങളോട് ഡക്കിൽ നിരനിരയായി നിൽക്കാൻ മേജർ ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ ഭയന്ന് നിൽക്കുന്ന ഞങ്ങൾക്ക് അദ്ദേഹത്തിന്റെ  ആ വാക്കുകളെ എതിർക്കാമായിരുന്നിട്ടും ഞങ്ങൾ അതനുസരിച്ചു.. എന്തെന്നാൽ ട്രെയിനിങ്ങിനിടെ മേജർ ഞങ്ങളോട് പറഞ്ഞൊരു കാര്യമുണ്ട്. ഏത് വലിയ അപകടം നിങ്ങൾക്ക് മുന്നിൽവന്നാലും ഭയമകറ്റി ധൈര്യത്തോടെ നിങ്ങൾ അതിനെ നേരിടുക. കാരണം ഭയം നിങ്ങളെ ഓരോ നിമിഷവും അതിക്രൂരമായി കൊന്നു കൊണ്ടിരിക്കും. 
 
വെള്ളം കപ്പലിലേക്ക് ഇരമ്പി. കാലുകൾ നനഞ്ഞു തുടങ്ങി. ഇനി വൈകിക്കാൻ പാടില്ല കപ്പൽ മുങ്ങുക തന്നെ ചെയ്യും. രക്ഷക്കായി മറ്റൊരു കപ്പലും ഇവിടെ വരില്ല., വരുകയാണെങ്കിൽ തന്നെ അത് അപ്പോൾ. മേജറും ക്യാപ്റ്റൻ സാൽമണ്ടും തമ്മിലുള്ള ചർച്ചകൾക്ക് ഒടുവിൽ അവർ  ഓരോ സ്വരത്തിൽ പറഞ്ഞു. ലൈഫ് ബോട്ട് ഇറക്കൂ. ആദ്യം സ്ത്രീകളെയും കുട്ടികളെയും കയറ്റുക, ശേഷം അവർക്കൊപ്പമുള്ള സാധാരണക്കാരെയും. ബോട്ട് മുന്നോട്ട് നയിക്കാനായി ഒരു നാവികനും ഒരു പട്ടാളക്കാരനും.
 
ആ വാക്കുകൾ അക്ഷരാർത്ഥത്തിൽ തോക്കിൻ കുഴലിലൂടെ കുതിച്ചു പായുന്ന ബുള്ളറ്റ്‌ നെഞ്ചിൽ തറച്ചത് പോലെയായിരുന്നു., നിരയായി നിൽക്കുന്ന ഞങ്ങൾ കൈകൾ ചേർത്തു പിടിച്ചു കണ്ണുകളടച്ചുകൊണ്ട്‌ പറഞ്ഞു. ഞങ്ങൾ മരണം വഹിക്കുന്നത് ഞങ്ങളിൽ വിശ്വാസം അർപ്പിച്ച സാധാരണക്കാർക്ക് വേണ്ടിയാണ്, അതോ ഞങ്ങളുടെ കർമ്മവും.
 
നിമിഷങ്ങൾക്കുള്ളിൽ തന്നെ അവരെയെല്ലാവരെയും ബോട്ടുകളിൽ കയറ്റി. അവർ ബോട്ടിൽ കയറാൻ കാത്തുനിന്നത് പോലെ അധിക നേരമൊന്നും വേണ്ടി വന്നില്ല HMS കടലിലേക്ക് പതിയെ താഴ്ന്നു. ഒരിക്കലും ഇനിയൊരു തിരിച്ച്  വരവില്ലാത്ത കടലിന്നടിയാഴങ്ങളിലേക്ക്.
 
കരയിലേക്ക് കഷ്ടിച്ചു മൂന്ന് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. കടലിലകപ്പെട്ട ബാക്കിയുള്ള ജീവനുകൾ നീന്തി രക്ഷപെടാമെന്ന്  കരുതിയെങ്കിലും കടലിലെ കൂറ്റൻ സ്രാവുകൾ അവരുടെ കണക്ക്  കൂട്ടലുകൾ പാടെ തെറ്റിച്ചു. 
 
പലകയിലും  മറ്റുംപിടിച്ചു ജീവൻ കരക്കെത്തിക്കാൻ ശ്രമിച്ച അവരെ ഒന്നൊന്നായി സ്രാവുകൾ ഭക്ഷണമാക്കുന്ന കാഴ്ചയില്ലേ സാം.. ആ രംഗങ്ങൾ ഇന്നും എന്റെ കണ്ണിലുണ്ട്. അവരുടെ നിലവിളി ഇപ്പോഴുമെന്റെ കാതിൽ കേൾക്കാം.." 
 
കണ്ണുകളടച്ചു മൗനമായിരിക്കുന്ന റെയിസണിനോട് സാം.. " മേജറും ക്യാപ്റ്റൻ സാൽമണ്ടും രക്ഷപെട്ടോ?"
 
മൗനം വെടിഞ്ഞു കണ്ണുകൾ പതിയെ തുറന്ന് റെയിസൺ. " അവർ രക്ഷപ്പെടുമെന്ന് സാമിന് തോന്നുന്നുണ്ടോ..!! അങ്ങനെ തോന്നുകയാണെങ്കിൽ ഞാൻ പറയും സാം  ഒരു  ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന്." 
 
സാം മറുപടിയൊന്നും നൽകാതെ റെയിസണിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി.. കയ്യിലുണ്ടായിരുന്ന ചുരുട്ട് ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി റെയിസൺ തുടർന്നു, " അവർക്ക്  അതിൽ നിന്നും മാറിനിൽക്കാൻ സാധിക്കുമായിരുന്നു സാം.., പക്ഷെ അവർ മാറിനിന്നില്ല അവരും സ്രാവുകൾക്കിരയായി., തങ്ങളിൽ വിശ്വാസം അർപ്പിച്ചു തങ്ങൾക്കൊപ്പം യുദ്ധകളത്തിലേക്ക് പുറപ്പെട്ട അവർക്കൊപ്പം അവരും ഈ ലോകത്ത് നിന്നും മടക്കമില്ലാത്ത യാത്രയ്ക്ക് പുറപ്പെട്ടു. 
 
അതെ സമയം രക്ഷപെട്ടകന്ന് തുടങ്ങിയ ഒരു ബോട്ടിലുള്ളവർ എവിടെ നിന്നോ ഒരു കുഞ്ഞിന്റെ അലറിക്കരച്ചിൽ കേട്ടു. അവർ ആശബ്ദത്തിന്റെ ഉറവിടത്തിനായി നിലാവിന്റെ വെളിച്ചത്തിൽ ചുറ്റിലും നോക്കി. ഒടുവിൽ അവരത് കണ്ടു,  ഒരു കുഞ്ഞ് കപ്പലിൽ നിന്നും അടർന്ന് വീണൊരു പലകയിൽ പിടിച്ചു കിടക്കുന്ന കാഴ്ച.
 
അവർ പെട്ടെന്ന് തന്നെ കുഞ്ഞിനടുത്തേക്ക് ബോട്ടടിപ്പിച്ചു. പേടിച്ചരണ്ട കുഞ്ഞിനെ വെള്ളത്തിൽ നിന്നും അവരുയർത്തിയതും ബോട്ട്  ആടിയുലഞ്ഞു. സാം ഒരു കടൽപക്ഷി വന്നിരുന്നാൽ പോലും ആ ബോട്ട് മുങ്ങിപ്പോകും അത്രയും ആളുകൾ നിറഞ്ഞായിരുന്നു  ബോട്ടിന്റെ യാത്ര., എന്തു ചെയ്യണമെന്ന് പോലും ചിന്തിക്കാനുള്ള സമയമെടുക്കാതെ ബോട്ടിലുള്ള പട്ടാളക്കാരൻ ആ നിമിഷം കടലിലേക്ക് എടുത്തുചാടി. എല്ലാവരും അതുകണ്ട് അമ്പരന്നു.
 
അതിലൊന്നും ശ്രദ്ധ നൽകാതെ ആ പട്ടാളക്കാരൻ കുട്ടിയെ എടുത്ത് അവർക്ക് നേരെ ഉയർത്തി. ബോട്ടിലുള്ളവർ കുട്ടിയെ ഏറ്റുവാങ്ങി. അവർ അയാളോട് ബോട്ടിലേക്ക് കയറാൻ പറഞ്ഞുവെങ്കിലും അയാളത് ചെയ്തില്ല. താൻ കയറിയാൽ ബോട്ട് മുങ്ങുമെന്നും അവരും സ്രാവുകൾക്ക് ഇരയാകുമെന്നുള്ള ഉറപ്പ് ആ പട്ടാളക്കാരനുണ്ടായിരുന്നു. 
 
ബോട്ടിലേക്ക് കയറാനായി വീണ്ടും വീണ്ടും  നിർബന്ധിച്ച അവരോട് ആ പട്ടാളക്കാരൻ പറഞ്ഞു. വേണ്ട നിങ്ങൾ രക്ഷപ്പെടൂ., ഞാൻ രക്ഷപെടേണ്ടവനല്ല, രക്ഷിക്കപ്പെടേണ്ടവനാണ്. അതിനാലാണ് നിങ്ങളെന്നെ സോൾജിയറെന്ന് വിളിക്കുന്നതും. എന്നെ ഓർത്ത് വിഷമം വേണ്ട. എന്റെ ആരോഗ്യത്തിലും ദൈവത്തിലും എനിക്ക് വിശ്വാസമുണ്ട് ഞാൻ കരയിലെത്തും ഉറപ്പ്.
 
തന്റെ ആരോഗ്യത്തിലും ദൈവത്തിലും വിശ്വാസമർപ്പിച്ച പട്ടാളക്കാരന്റെ അരികിലേക്ക് പൊടുന്നനെ സ്രാവുകൾ വന്നടുത്തു. ആകാഴ്ചയിൽ ബോട്ടിൽ ഉള്ളവർ അലറിക്കരഞ്ഞു.  അതിനല്ലാതെ അവർക്ക് എന്തുചെയ്യാൻ പറ്റും. അല്ലെ സാം..." 
 
" ആരാണ് ആ പട്ടാളക്കാരൻ.....". സാം ആകാംഷയോടെ ചോദിച്ചു.. 
 
" അത്.. ഞാ.." എന്ന് പറഞ്ഞു തുടങ്ങിയതും രണ്ട് ബ്രിട്ടൻ പട്ടാളക്കാർ ഡോർ ചവിട്ടിതുറന്ന് വീടിനകത്തേക്ക് കയറിയതും സാം ചാടിയെഴുന്നേറ്റു അകത്തേക്ക് ഓടിമറഞ്ഞു. റെയിസൺ തന്റെ കയ്യിലുള്ള റിവോൾവർ അവർക്ക് നേരെ പിടിച്ചു. 
 
" ആരാണ്.. ഓടിയത്  അവൻ കപ്പലിൽ നിന്നും രക്ഷപെട്ട ജർമൻ പട്ടാളക്കാരനല്ലേ.." അവർ റെയിസണിനോട് ചോദിച്ചു.
 
" അവൻ ആരായാലും നിങ്ങൾക്കെന്ത്., അവൻ എന്നിൽ അഭയം തേടി വന്നവനാണ് അവനത് നൽകുമെന്ന് ഞാൻ വാക്ക്  നല്കിയതുമാണ്. അതുകൊണ്ട് തന്നെ നിങ്ങൾ അവനെ സ്പർശിക്കില്ല. അതിന് ഞാനോ എന്റെ റിവോൾവറോ സമ്മതിക്കില്ല."
 
" അഭയം നൽകാൻ നീയാരാ ദൈവമോ."
 
" ജീവനെടുക്കാനും ജീവൻ സംരക്ഷിക്കുവാനും അവകാശമുള്ളവൻ ദൈവമല്ലാതെ മറ്റാരാണ്.." 
 
"ശരി സമ്മതിച്ചു താങ്കൾ ദൈവം തന്നെ" എന്നുപറഞ്ഞ പട്ടാളക്കാർ അവരുടെ കാഞ്ചി വലിക്കാൻ തുനിഞ്ഞ നേരം  റെയിസണിന്റെ റിവോൾവർ രണ്ടു തവണ ഗർജ്ജിച്ചു. വലിയ രണ്ട് ശബ്ദം അവസാനിക്കും മുൻപ് പട്ടാളക്കാരുടെ തോക്കിൻ കുഴലിൽ നിന്നും പുകവരുന്നത് മറഞ്ഞു നിൽക്കുന്ന സാമിന് കാണാൻ സാധിച്ചു.
 
ഒരു നിമിഷം അവിടമാകെ നിശബ്ദത തളംകെട്ടി. അത് ഇല്ലാതാകുന്നത് പോലെ ആ പട്ടാളക്കാർ നിലത്തേക്ക് വീണ ശബ്ദം കേട്ടതും ഒളിച്ചു നിന്ന  സാം ഓടി റെയിസണിന്റെ അരികെ ചെന്ന് വിളിച്ചു. ഇല്ല, മറുപടിയൊന്നുമില്ല. തട്ടി വിളിച്ചതും റെയിസണിന്റെ മാറിൽ നിന്നും രക്തം സാമിന്റെ കയ്യിലേക്ക് ഒലിച്ചിറങ്ങി.
 
സാമിന്റെ കണ്ണുകൾ നിറഞ്ഞു. നിലത്തിരുന്ന സാം കസേരയിൽ ചാരികിടക്കുന്ന ചലനമറ്റ റെയിസണിന്റെ ശരീരത്തിൽ തല ചേർത്തു കൊണ്ട് പതിയെ പറഞ്ഞു.
 
"എന്തിന് എനിക്ക് വേണ്ടി.., വേണ്ടായിരുന്നു. എനിക്ക് വേണ്ടി കടലിലേക്ക് ചാടിയ പട്ടാളക്കാരൻ താങ്കളാണോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം ആ കുഞ്ഞ് ഞാനായിരുന്നു." 
 
റെയിസണിനെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടിക്കരഞ്ഞ സാം അറിഞ്ഞിരുന്നില്ല, തനിക്ക് വേണ്ടി പണ്ട് മരണത്തിലേക്കെടുത്തു ചാടിയ ആമനുഷ്യൻ തന്നെയാണ് ഇന്ന് തന്നെ രക്ഷിക്കാൻ ജീവൻ കളഞ്ഞതെന്ന്.
 
" സാം നീ കിടക്കുന്നില്ലേ.., എത്രനേരമായി തുടങ്ങിയിട്ട്. അന്നേ പറഞ്ഞതാണ് അപ്പൂപ്പന്റെ പേര് നിനക്ക് ഇടേണ്ടെന്ന്.., പുള്ളിക്കും രാത്രിയിൽ ഉറക്കമില്ലെന്ന് കേട്ടിട്ടുണ്ട്, അത് തന്നെയാണെല്ലോ നിനക്കും കിട്ടിയിരിക്കുന്നത്." റൂമിന്റെ വെളിയിൽ നിന്നും അമ്മയുടെചോദ്യത്തിനും ശകാരത്തിനും മറുപടിയായി മറുത്തൊന്നും പറയാതെ കയ്യിലുള്ള അപ്പൂപ്പന്റെ ഡയറി തലയണക്ക് താഴെ വെച്ചു കൊണ്ട് കണ്ണുകളടച്ചു.
 
അമ്മ ഡോർ വലിച്ചടച്ച ശബ്ദം കേട്ട സാം തലയണക്ക് താഴെയൊളിപ്പിച്ച അപ്പൂപ്പന്റെ ഡയറി എടുത്തു തുറന്നു. ആദ്യ പേജിൽ അപ്പൂപ്പന്റെ രക്തം കൊണ്ടെഴുതിയ റെയിസൺ എന്ന പേരിലേക്ക് ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ച് വീണ്ടും വായന ആരംഭിച്ചു... 
ശുഭം.
-------------
ദാവിസ് മുഹമ്മദ്
 
കോഴിക്കോട് സ്വദേശിയായ പ്രവാസി.
 
പ്രവാസത്തിന്റെ മടുപ്പുകളിൽ നിന്നുമാരംഭിച്ച എഴുത്ത്.
 
സൈക്കോ ത്രില്ലർ കഥകൾ എഴുതാനിഷ്ടപ്പെടുന്നു. വേരുകൾ പൂക്കുമ്പോൾ എന്ന കഥാസമാഹാരത്തിലെ എഴുത്തുകാരൻ. ഓണ്ലൈൻ മീഡിയയിൽ സജീവമായി കഥകളും നോവലുകളും എഴുതുന്നു.

Facebook Comments

Comments

  1. Albin Joy

    2021-07-06 15:04:29

    Nannayittund bro.. Iniyum ingane nannayi thanne ezhuthan sadhikkatte.. Oro kadha ezhuthumbolum aa kadha nadakkunna sthalangaleyum avdathe jeevithavum okke nannayi vaayanakkaranilek ethikkan sadhikkunnund..

  2. Aarcha asha

    2021-07-04 07:46:54

    മനോഹരമായിട്ടുണ്ട്....നല്ല കഥയുടെ visuals മുന്നിലെത്തുന്നു. എല്ലാവിധ ആശംസകളും നേരുന്നു.....🌷🌷🌷

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More