fokana

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

Published

on

ന്യൂജേഴ്‌സി: ആഗോളവൽക്കരണത്തിന്റെ പരിണിത ഫലമായി ഇന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ തന്നെ  ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സമ്പദ്‌വ്യവസ്ഥകളും സംസ്കാരങ്ങളും തമ്മിലുള്ള അതിർ വരമ്പുകളും അതിവേഗം അപ്രത്യക്ഷമാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത 23  വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇൻറർനെറ്റ് യുഗത്തിലെ വിവര വിസ്ഫോടനകളും ശാസ്ത്ര-സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും ലോക രാജ്യങ്ങളിലും നമ്മുടെ ജീവിതങ്ങളിലും സമഗ്രമായ മാറ്റം വരുത്തിയെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി. ഇന്നത്തെ അവസ്ഥയിൽ, സമയവും സ്ഥലവും പോലുള്ള ആശയങ്ങളുടെ പ്രസക്തി ഇല്ലാതായി. ഏത് രാജ്യത്തുള്ളവർക്കും ഏത് സമയത്തും പരസ്പരം ബന്ധപ്പെടാനാകുന്നുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്നത് ഒരു കലയാണ്. അത് സായത്തമാക്കുന്നതിലും ഈ  വർ‌ക്ക്‌ഷോപ്പിൽ പങ്കെടുത്തവരെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് താൻ പ്രതീക്ഷിക്കുന്നതായും  മന്ത്രി പറഞ്ഞു. ആശയങ്ങൾ സമന്വയിപ്പിക്കുന്ന രീതിയും വർക്ക് ഷോപ്പിലൂടെ സായത്തമാക്കിയിട്ടുണ്ടെന്നും താൻ കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ലീഡർ‌ഷിപ്പ് അഥവാ നേതൃപാടവം ഒരാളെ പഠിപ്പിച്ചെടുക്കാവുന്ന ഒന്നല്ല; ഉള്ളിൽ‌ നിന്നും വികസിപ്പിക്കേണ്ട ഒന്നാണത്. നിങ്ങളുടെ ആത്മവിശ്വാസം വളർത്തുക, തുറന്നു സംസാരിക്കുക, പ്രതിബന്ധങ്ങളെ  മറികടന്ന് നിങ്ങളുടെ ആശയങ്ങൾ സ്വധൈര്യം പ്രകടിപ്പിക്കുക. മറ്റുള്ളവരുടെ വികാരങ്ങളോട് സംവേദനക്ഷമതയുള്ളതും വിവേകമുള്ളതുമായ വ്യക്തിത്വത്തിന് ഉടമയായെങ്കിൽ മാത്രമേ ഒരാൾക്ക് നല്ല നേതാവാകാൻ സാധിക്കൂ. 

യഥാർത്ഥ നേതാവ് മറ്റുള്ളവരുടെ സന്തോഷങ്ങളും സങ്കടങ്ങളും സ്വന്തം അതിരുകളും മറ്റുള്ളവരുടെ കഴിവുകളും പോരായ്മകളും ഒരുപോലെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. ഞാൻ എന്ന ചിന്തയിൽ നിന്ന് നമ്മൾ എന്ന ചിന്തയ്ക്ക് മാത്രമേ അവിടെ പ്രസക്തി കാണൂ.

 കേരളത്തിന്റെ പ്രതിസന്ധിയിൽ പ്രവാസികൾക്കും ആശങ്കയുണ്ടെന്ന് താൻ  മനസ്സിലാക്കുന്നതായും മന്ത്രി പറഞ്ഞു. പലപ്പോഴും 'ദൈവത്തിന്റെ സ്വന്തം നാട്'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ജന്മനാടും മാതൃഭാഷയും അമേരിക്കയിലോ കാനഡയിലോ എവിടെ താമസമാക്കിയാലും, മലയാളികളുടെ ഹൃദയത്തിൽ എന്നും ആഴത്തിൽ വേരൂന്നിയവ തന്നെയാണെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. 

കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ സർക്കാർ  തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.  ഈ ദൗത്യം ഏറ്റെടുക്കുന്നതിനും  മലയാണ്മയെ  പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ഭാഗഭാക്കാക്കുവാൻ  എല്ലാവരെയും ക്ഷണിക്കുകയാണ്.

കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പറക്കുകയും  അജ്ഞാതമായ ഭൂമികയിൽ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് പ്രയോജനപ്പെടുത്തുന്നതുമായ അനേകരുണ്ട്. എല്ലാ മേഖലകളിലും ഏറ്റവും മികച്ചുനിൽക്കുന്നവർ മറ്റു രാജ്യങ്ങളിൽ ചേക്കേറുന്നതും സ്ഥിരതാമസമാക്കുന്നതും അവരുടെ പ്രതിഭയ്ക്ക് അവിടെ അംഗീകാരം ലഭിക്കുന്നതും മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുങ്ങുന്നതും കൊണ്ടാണെന്നും താൻ മനസിലാക്കുന്നതായും മന്ത്രി പറഞ്ഞു.

വരും  കാലങ്ങളിൽ,കേരളത്തിലെ ആളുകളുടെ മികവ് സ്വന്തം മണ്ണിന് പ്രയോജനപ്പെടുന്ന രീതിയിൽ മാറുന്നത് കാണാൻ  കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.  കോവിഡിന്റെ ഈ വിറങ്ങലിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയും  മന്ത്രിമാരും ചേർന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലോകരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾ അതിനായി സംസ്ഥാന സർക്കാരിന്റെ പ്രയത്നങ്ങൾക്ക് ഫൊക്കാനയുടെ പിന്തുണ മുൻപെന്നപോലെ തുടർന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറായ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണൽ  ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും തയ്യാറാക്കിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട  മൂന്ന് വിജയികള്‍ക്ക് ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ക്ലബ്ബ് ചെയര്‍ പേഴ്‌സണ്‍ രേഷ്മാ സുനില്‍ അറിയിച്ചു. ചടങ്ങിൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുകയും ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

View More