Image

കെ.കെ. ശൈലജയ്ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം

Published on 19 June, 2021
കെ.കെ. ശൈലജയ്ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം
സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം.

 പൊതു പ്രവര്‍ത്തനത്തിലേക്കിറങ്ങാന്‍ യുവതികള്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. ലോകം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് കൂടുതല്‍ പേര്‍ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചര്‍ പറഞ്ഞു. ഓണ്‍ലൈനായായിരുന്നു ചടങ്ങ് നടന്നത്.

തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാള്‍ പോപ്പര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്ത സാമ്ബത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്. 2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം ലഭിച്ചത്.

കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ശൈലജയെ ആദരിച്ചിരുന്നു. 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ കെ.കെ. ശൈലജയെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലെ പ്രോസ്‌പെക്‌ട് മാഗസിന്‍ 2020ലെ ലോകത്തെ മികച്ച ആശയങ്ങള്‍ സംഭാവന ചെയ്തവരുടെ പട്ടികയില്‍ കെ.കെ. ശൈലജയെ തെരഞ്ഞെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക