Image

നേപാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 16 മരണം, 22 പേരെ കാണാതായി

Published on 19 June, 2021
നേപാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 16 മരണം, 22 പേരെ കാണാതായി
കാഠ്മണ്ഡു:  നേപാളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് വിദേശികള്‍ ഉള്‍പെടെ 16 മരണം. 22 പേരെ കാണാതായി. നേപാള്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേപാളില്‍ ഞായറാഴ്ച മുതല്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളുടെ അളവെത്രയാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് സര്‍കാരിന്റെ വക്താവ് ജനക്രാജ് ദഹാല്‍ എഎന്‍ഐയോട് പറഞ്ഞു.

തെരച്ചിലിനും രക്ഷപ്പെടുത്തലിനും വെള്ളപ്പൊക്കത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിനാണ് സര്‍കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ജനക്രാജ് ദഹാല്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കില്‍ 16 പേര്‍ മരണപ്പെടുകയും 22 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക