Image

ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, മൂന്നരലക്ഷം കവര്‍ന്ന സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

Published on 19 June, 2021
ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, മൂന്നരലക്ഷം കവര്‍ന്ന സീരിയല്‍ നടിമാര്‍ അറസ്റ്റില്‍
മുംബയ് : പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച സീരിയല്‍ നടിമാര്‍ അറസ്റ്റിലായി. ഹിന്ദിയിലെ െ്രെകം സീരിയലുകളിലെ താരങ്ങളായ സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്തവയും മോസിനാ മുക്താര്‍ ഷെയ്ക്കുമാണ് പിടിയിലായത്. പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്ന് 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്.

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നതിനിടെയാണ് ഇവര്‍ മോഷണം നടത്തിയത്. കൂടെ താമസിക്കുന്ന മറ്റൊരു പേയിംഗ് ഗസ്റ്റിന്റെ ലോക്കര്‍ തുറന്ന് മൂന്ന് ലക്ഷത്തിലധികം രൂപ കവരുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ നടിമാരെ കോടതിയില്‍ ഹാജരാക്കി. ഇവരില്‍ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. ജൂണ്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക