America

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

Published

on

അല്ല.. ഈ കാത്തിരിപ്പിനൊരു അവസാനമില്ലാന്നുണ്ടോ..? 
പുറത്തു ബഹളം മുറയ്ക്ക് നടക്കുന്നുതല്ലാതെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ആകുന്നില്ലല്ലോ? ഒരു പക്ഷെ ഇനിയും ആരെയൊക്കെയോ അവര്‍  പ്രതീക്ഷിക്കുന്നുണ്ട് എന്നാണ്  തോന്നുന്നത്. അതെ...അതുതന്നെയാവും കാരണം. എന്തായാലും കാത്തിരുന്നല്ലേ പറ്റൂ.. ഒരുവിധത്തില്‍ചിന്തിച്ചാല്‍ ഇതും ഒരു സുഖമുള്ള ഏര്‍പ്പാട് തന്നെയാണല്ലോ. പഴയ കാര്യങ്ങള്‍  ഒക്കെ ഓര്‍ത്തു കിടക്കുന്നതിന്‍റെ ഒരു സുഖം അതൊന്നു വേറെയാ. 

പെട്ടെന്ന് ജനാലയ്ക്കു വെളിയില്‍ ആരുടെയോ ശബ്ദം ഉയര്‍ന്നു കേട്ടൂ.“ഈ പന്തലുകാരന്‍ രാജു  എവിടെ പോയി കിടക്കുവാ..? രണ്ടു മണിക്കൂര്‍ മുന്‍പ് വിളിച്ചപ്പോ ദാണ്ടേ.. എത്തി എന്ന് പറഞ്ഞവനാ...” പള്ളിലേ കൈക്കാരന്റെ മോന്‍ ജോണിക്കുട്ടിയുടെ ശബ്ദം ആണല്ലോ.  നാട്ടില് എന്ത് വിശേഷം ഉണ്ടേലും മുന്നില് തന്നെ കാണും അവന്‍. പരോപകാരം ചെയ്യാന്‍ ഒരു മടിയും ഇല്ലാത്ത ചെറുക്കന്‍. ഭാഗ്യം.. അവന്‍റെ അപ്പനെ പോലെ നേര്ച്ചപെട്ടില് കൈയിട്ടു വാരുന്നസ്വഭാവക്കരനല്ലന്നാ കേട്ടത്. “അവനിതെന്നാ പണിയാ കാണിച്ചേ.. കാറ്റിനാന്നെ തണുപ്പ് കൂടിയിട്ടൊണ്ട് ... മഴ ഇപ്പം വീഴുംന്നാ തോന്നണത് .... അല്ല ഇനിയിപ്പം അവനെ കാത്തു നില്കുന്നതില്‍ അര്‍ത്ഥമില്ലെന്നെ.. നമ്മുക്ക് തന്നങ്ങു വലിച്ചു കെട്ടാം..” 

അറിയാതെ ഓര്‍ത്തു പോയി. തന്റെ ചെറുപ്പകാലത്ത് നാട്ടില്‍ ഏതെങ്കിലും ഒരു വീട്ടില്‍  വിശേഷം ഉണ്ടായാല്‍ പിന്നെ  എല്ലാരും ചേര്‍ന്നൊരു ശ്രമദാനം ആണ്. ദാന്നു പറഞ്ഞ നേരം കൊണ്ട് പന്തലും സദ്യയും ഒരുക്കിയിട്ടുണ്ടാകും. ഇന്നിപ്പോ അതാണോ സ്ഥിതി? ഒക്കെ കൊട്ടേഷന്‍ അല്ലിയോ? എന്നാ പറയാനാ? മനുഷ്യര് തമ്മിലൊള്ള ഇണക്കമൊക്കെ ഒരു കണക്കിനായെന്നു പറഞ്ഞാ മതിയല്ലോ.  ഇനിയിപ്പം പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയ സ്ഥിതിക്ക്  മൌനത്തിന്റെ  കരിമ്പടകെട്ടിന്നുള്ളിലേയ്ക് തല വലിച്ചു ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ അങ്ങ് കിടക്കാം. അതേ നടക്കത്തൊള്ളൂ.   കാണാന്‍വരുന്നോരു എന്തെങ്കിലുമൊക്കെ  പറഞ്ഞേച്ചങ്ങു പൊയ്ക്കോളും. 

എന്താന്നറിയുകേല.. പെട്ടെന്നങ്ങു ജോസൂട്ടിയെ  ഓര്‍ത്തതും  പൂമുഖത്തു നിന്നും വലിയ വാ വച്ചുള്ള വിളി കേട്ടു. “മോനെ....ജോമോനെ... ഒന്ന് കണ്ണ് തുറക്കെടാ... നിനക്കിതെന്നാ പറ്റിയെടാ.. നിന്‍റെ ജോസൂട്ടി അല്ലിയോ വിളിക്കുന്നേ .. എണീരെടാ  ജോമോനെ....” വിളി കേട്ടപ്പോഴേ മനസ്സിലായി അത് ജോസൂട്ടി ആകും. പെട്ടെന്ന് വെളിയില്‍ നിന്നുള്ള മറ്റുള്ളവരുടെ വര്‍ത്തമാനം കൂടി കേട്ടപ്പോള്‍ ഉറപ്പായി ജോസൂട്ടി തന്നെ. ദാണ്ടേ ആളങ്ങെത്തിയല്ലോ.  അല്ലേലും  ജോസൂട്ടി  എന്നും അങ്ങനാ. പുള്ളിക്കാരനെ ഒന്ന് കിട്ടിയെങ്കില്‍  എന്ന് വിചാരിക്കുന്ന നിമിഷം, ആള്‍  മുന്നിലെത്തിയിരിക്കും. മഴയ്ക്ക്‌ മുന്‍പുള്ള കാറ്റിന്റെ ഇരബലിനൊപ്പം തന്നെ ജോസൂട്ടി എത്തി. 

“ദാണ്ടേ വരുന്നു, ജോമോന്‍റെ   മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍... ജോസൂട്ടി..”. 
ഇത് ആ  പൂച്ച മുങ്ങിയ കേശുന്റെ മോന്‍  ജോസൂട്ടി അല്ലിയോടാ ... ? ”  മാമോദീസ മുങ്ങി, കുരിശിന്റെ വഴി  സ്വീകരിച്ചവന് നാട്ടിലെ ചില പ്രമാണിമാര്‍  നല്‍കുന്ന  പരിഹാസപേര്... പൂച്ച മുങ്ങി .  
“എന്നും ഞങ്ങളുടെ  വീട്ടുമുറ്റത്തു വന്നു അവതാ പറഞ്ഞോണ്ട്  നിന്ന ആ പുലയ  ക്രിസ്ത്യാനിയല്ല്യോ   ഇവന്‍റപ്പന്‍..?”  
“ആന്നു...  പുലയ ക്രിസ്ത്യാനിയാ തന്നെയാ ....പക്ഷെ  പറഞ്ഞിട്ടെന്നാ കാര്യം..? അവനല്ലിയോ നമ്മുടെ ചന്തേലെ മലക്കറിയുടെ മൊത്തകച്ചവടക്കാരന്‍..  നല്ല വരുമാനമൊക്കെ  ഉണ്ടെന്നാ കേട്ടത് . ഇപ്പം  പള്ളില് വരെ കേറി കളിയും  തുടങ്ങിയിട്ടുണ്ട് .. പുത്തന്‍ പണക്കാരനല്ലിയോ”
“എന്ന് വച്ച് ...?  ഏതോ തമിഴനെ പറ്റിച്ചുണ്ടാക്കിയ കാശും കൊണ്ടു നമ്മുടെ നെഞ്ചത്തോട്ടെങ്ങാനും കേറിയ അവന്‍ വെവരമറിയും.. “ പള്ളിതാഴത്തെ മാണിയാണ്.  അസുയ മൂത്ത ജന്തു. പിന്നെ അഹങ്കാരവും. 

പാവം ജോസൂട്ടി.. ഒത്തിരി നാള്‍  കൂലി പണി  ചെയ്തു. പിന്നെ കുറെ നാള്‍ ലോറി പണി.   ഏറെ നാടുകള്‍ കറങ്ങി . ഒടുക്കം അവന്‍റെ നല്ല മനസ്സ് കണ്ട ഏതോ ഒരു തമിഴന്‍ അവന്‍റെ കഥ കേട്ട് കൂടെ കൂട്ടി. ഇപ്പൊ ദാണ്ടേ സ്വന്തം ബിസിനസ്‌ ചെയ്യാനുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തു . കര്‍ത്താവിന്‍റെ അനുഗ്രഹം തീര്‍ച്ചയായും അവനോടൊപ്പം ഉണ്ട്.

കണ്ണ് തുറക്കാതെ തന്നെ തനിക്കവനെ മനസ്സില്‍ കാണാം  മുണ്ടും ജുബ്ബയുമുടുത്ത, നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി, കറുത്തിരുണ്ട ദേഹപ്രകൃതിയും,  കണ്ണില്‍ വേര്‍പാടിന്റെ നിഴല്പാടുമായി  തന്റെ അടഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി നില്‍ക്കുന്ന, തന്റെ ഉറ്റ ചങ്ങാതി ജോസൂട്ടി. ഒന്നും മിണ്ടാതെ അല്‍പനേരം കൂടി നോക്കി നിന്ന ശേഷം അടരാന്‍ തുടങ്ങിയ കണ്ണീര്‍ കണങ്ങള്‍ മെല്ലെ തുടച്ചു കൊണ്ട്  അവന്‍ മെല്ലെ നടന്ന്നീങ്ങി.

12 വയസ്സ്  മുതല്‍ കൂടെയുണ്ടവന്‍. താങ്ങും, തണലും  വഴികാട്ടിയുമായി. ഇന്നും ഓര്‍മയിലുണ്ട്, അപ്പച്ചന്‍ മരിച്ചതറിയാതെ, സ്കൂള്‍ വിട്ടു വരും വഴി കനാലിറങ്ങി കളിച്ചു കൊണ്ടു നിന്ന തന്നെ, വീട്ടില്‍ എത്തും വരെ മറ്റെന്തൊക്കെയോ പറഞ്ഞു കൂട്ടി  കൊണ്ടു പോയത് അവനായിരുന്നു. വീട്ടില്‍ എത്തിയപ്പോഴാനറിഞ്ഞത് അപ്പച്ചന്‍ ഞങ്ങളെ വിട്ടുപോയ കാര്യം. പിന്നീടങ്ങോട് അപ്പച്ചന്റെ വേര്‍പാട്‌ തീര്‍ത്ത ശുന്യതയില്‍ നിന്നും കരകയറാന്‍ സഹായിച്ചതും, റബ്ബര്‍ കൃഷിയുടെയും മറ്റും വിവിധ വശങ്ങള്‍ മനസ്സിലാക്കി തന്നതും, അങ്ങനെ എല്ലാം  പഠിച്ചത് അവനില്‍  നിന്നും  ആയിരുന്നു. എന്നും തന്റെ നിഴലായ് കൂടെ ഉണ്ടായിരുന്നവന്‍.  അപ്പൊ പിന്നെ തന്റെ ഈ കിടപ്പ് അവന്‍റെ ഹൃദയം തകര്‍ത്തു  കാണണം  പാവം...

മഴയെത്തി.  ഇരമ്പി കുതിച്ചെത്തുന്ന   മഴ എന്നും അജ്ഞാതമായ ഒരു ഭീതി ഉണ്ടാക്കിയിരുന്നു തന്നില്‍. ആകാശത്തൂന്ന് പെയ്തിറങ്ങി,  ഭൂമിയുടെ ഗര്‍ഭത്തില്‍ പതിയിരുന്ന് ആരും ഓര്‍ക്കാത്തൊരു  നിമിഷം മലയുടെ  മാറു പിളര്‍ന്നു പുറത്തു വന്നു, ആസുരഭാവത്തില്‍ ആര്‍ത്തട്ടഹസിച്ചു താഴോട്ടെത്തി , മുന്നില്‍ കണ്ടതെല്ലാം വിഴുങ്ങിയിട്ടും കലിയടങ്ങാതെ കുത്തിയോലിച്ചകലുന്ന മഴയുടെ ഫണങ്ങള്‍..... പ്രപഞ്ചം നടുക്കും വിധം ഇടി മുഴങ്ങുമ്പോള്‍ , ഊണുമേശയ്ക്കു കീഴെ ഒളിക്കാനൊരുമ്പെടുന്ന തനിക്ക് തുണയായിരുന്നു അവന്‍.
ജോസൂട്ടിയുടെ കരങ്ങളില്‍ മുറുകെ പിടിച്ചിരിക്കുബോള്‍ എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു. ഒടുവില്‍ മഴ തീര്‍ന്നു അവസാനത്തെ വെള്ളത്തുള്ളിയും ഓട്ടിന്പുറത്തു നിന്നും മണ്ണില്‍ വീണടിയുമ്പോള്‍ തന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ടു ആത്മനിര്‍വൃതി നേടുമായിരുന്നു ജോസൂട്ടി.

“ദാണ്ടേ.. കരണ്ടെങ്ങാന്‍ പോയാ.. ഈ ജനറേറ്റര്‍ ഒന്ന് ഓണ്‍ ചെയ്തേക്കണേ..’   ജോണിക്കുട്ടി  ആരോടോ പറഞ്ഞു. “ ഇനി അവനെ കാത്തു നിന്നിട്ട് കാര്യമില്ല.. നമ്മുക്ക് തന്നെ ഈ പ്ലാസ്റ്റിക്‌ ഷീറ്റ് വലിച്ചു കെട്ടാം” 
മഴ തുടങ്ങി എന്നാ തോന്നുന്നത്. പ്ലാസ്റ്റിക്‌ ഷീറ്റു കാറ്റില്‍ ഉലയുമ്പോഴും, മഴ നാരുകള്‍ ശക്തിയായി ഷീറ്റില്‍ വന്നു വീഴുമ്പോഴും അരോചകമായ ശബ്ദം ഉയര്‍ന്നു പൊങ്ങുന്നുണ്ട് . ഇതിനിടയ്ക്ക് ആരൊക്കെയോ വന്നു കണ്ടു എന്തൊക്കെയോ പറയുന്നുമുണ്ട്. മഴയുടെ ശബ്ദത്തില്‍ ഒന്നും വ്യക്തമാവുന്നില്ല. വീണ്ടും  ഓര്‍മയുടെ കയത്തിലേയ്ക്ക്.  

ഡിഗ്രി കഴിഞ്ഞു നില്കുന്ന നേരം. വീടിനു ചുറ്റും കോട്ടമതില്‍ തീര്‍ക്കുന്ന റബ്ബര്‍ മരങ്ങളുടെ നിഴലുകള്‍ മനസ്സില്‍  മടുപ്പിന്റെ ഇരുണ്ട ചിത്രങ്ങള്‍  കോറിയിട്ട ഒരു സന്ധ്യയില്‍  ജോസൂട്ടിയോട് പറഞ്ഞു “എനിക്ക് പോണം.” ജോസൂട്ടി മറുപടിയൊന്നും പറയാഞ്ഞപ്പോള്‍ തുടര്‍ന്ന് “എന്തോ.. എവിടെയ്ക്കെങ്കിലും അല്‍പ്പനാള്‍ ഒന്ന് മാറി നിക്കാതെ പറ്റില്ലടാ .. ”

എന്തുവാ നീ പറേന്നത്‌ ? ആകെയൊള്ള ഒരു ആണ്‍തരിയല്ലേ നീ ... നീ  പോയാപിന്നെ വീട്ടില്‍ ആരാ... ?മാത്രോമല്ല ഒറ്റയ്ക്കാവുന്ന കാര്യം ഓര്‍ക്കുമ്പോ അമ്മച്ചിയും വല്ല്യമ്മഛിയുമൊക്കെ സമ്മതിക്കുമോ ജോമോനെ? ചുമ്മാ എന്തെങ്കിലുമൊക്കെ പറയാതെ..” എന്ന് പറഞ്ഞെങ്കിലും തന്റെ മനസ്സു മാറ്റാനുള്ള ശ്രമം നടിക്കില്ല എന്ന് അവനു അറിയാമായിരുന്നു.  ദയനീയമായി അവനെ നോക്കിപറഞ്ഞു “ നീ വീട്ടില്  പറഞ്ഞു സമ്മതിപ്പിക്കണം “. തിരിച്ചു അവനെ ഒന്ന് നോക്കി ജോസൂട്ടി  “ഞാനൊന്ന് ശ്രമിക്കട്ടെ.. “എന്ന് മാത്രം പറഞ്ഞതിന്റെ രണ്ടാം നാള്‍ ലൈബ്രററിയില്‍ ഇരുന്ന തന്നെ ജോസൂട്ടി ആറ്റു വക്കിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി.  വഴിയില്‍ ഒന്നും മിണ്ടിയില്ല എങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു.   അവന്‍റെ മുഖത്തൊരു നിലാവെട്ടം  തെളിയുന്നുണ്ട്. ആറ്റില്‍ മുട്ടോളം വെള്ളത്തിലിറങ്ങി ഒരു കുമ്പിള്‍ വെള്ളമെടുത്തു സ്വയം മുഖത്തും തലയിലും തളിച്ചുകൊണ്ടവന്‍ പറഞ്ഞു: “ കര്‍ത്താവിന്‍റെ കൃപ കൊണ്ടു വീട്ടുകാര് സമ്മതിച്ചെടാ..” ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു: “അധികം നാള്‍    ഇങ്ങനെ അലഞ്ഞു തിരിയാന്‍ സമ്മതിക്കത്തില്ലന്നും, എത്രയും വേഗം നിന്നെ പെണ്ണ് കെട്ടിച്ചോളാമെന്നു ഉറപ്പും കൊടുത്തപ്പോഴാ സമ്മതം മൂളിയത്”     
ആദ്യം വിശ്വസിക്കാനായില്ല എങ്കിലും നിമിഷങ്ങള്‍ കഴിഞപ്പോള്‍ ജോസൂട്ടിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു ആറ്റിലേക്ക് കൂപ്പു കുത്തി.

പിന്നീടൊക്കെ പെട്ടെന്നായിരുന്നല്ലോ .  മലക്കറി കച്ചവടത്തിലൂടെ നേടിയ പരിചയബന്ധം കൊണ്ടു വയനാട്ടിലെ ഒരു തേയില കമ്പനിയുടെ ഓഫീസില്‍  ജോലി തരപ്പെടുത്തി തന്നു ജോസൂട്ടി. 
അങ്ങനെ ആദ്യമായി വയനാട്ടിലേയ്ക്ക് പോയ ദിവസം.  ജോസൂട്ടി എഴുതി തന്ന പ്രകാരം, കോഴിക്കോട് ട്രെയിന്‍ ഇറങ്ങി.  അവടന്ന് വയനാട്ടിലേയ്ക്കുള്ള ബസ്സില്‍ യാത്ര തുടങ്ങി. യാത്ര ഏതാണ്ട് പകുതി എത്തിയപ്പോള്‍  യാതൊരു മുന്നൊരുക്കവും  ഇല്ലാതെ പെയ്തിറങ്ങിയ മഴ  ആവോളം കുളിര്  ദേഹത്തും അതിലേറെ പരിഭ്രമം മനസ്സിലും വാരിയിട്ടു.  ബസ്സിന്റെ സ്പീഡ് ഏറെ കുറഞ്ഞു. അടുത്തിരുന്ന ആളോട് ചോദിച്ചു “ ഇതെന്താ പെട്ടെന്നിങ്ങനെ ഒരു മഴ ? “

മുഖത്തേയ്ക്കു ഒന്ന് സൂക്ഷിച്ചു നോക്കി അയാള്‍ മറുപടി പറഞ്ഞു “ ഇവിടെയൊക്കെ  ഇങ്ങനെയാ... “ ഒന്ന് നിര്‍ത്തി അയാള്‍ ചോദിച്ചു “ ഇവിടെ ആദ്യയിട്ടാല്ലേ ?” അതേയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി, കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത പോലെ കണ്ണടച്ചിരുന്നു.  ഇടയ്ക്ക് എപ്പോഴോ ഒന്ന് മയ്ങ്ങിപോയ നേരത്താണെന്ന് തോന്നൂന്നു  അയാള്‍ ഇറങ്ങി പോയിരുന്നു.

പെരുമഴയത്താണ് ബസ്സില്‍ നിന്നിറങ്ങിയത്.  കൂടെ ഇറങ്ങിയ ആള്‍ പറഞ്ഞ വഴിയിലൂടെ  ചാറ്റല്‍ മഴയും കൊണ്ടു, മിന്നലിന്റെ വെട്ടത്തില്‍  മലമ്പാതയിലൂടെ  മെല്ലെ നടന്നു കയറിയതും, വീണ്ടും  മഴ കനത്തപ്പോള്‍ അന്ന് രാത്രി കഴിച്ചു കൂട്ടുവാന്‍ വഴിയോരത്തെ ചായകടയുടെ വരാന്തയില്‍ ഇടം കിട്ടിയതും വെറും യാദൃശ്ചികം എന്ന് മാത്രം പറഞ്ഞു തള്ളാന്‍ പറ്റുമായിരുന്നോ ? തീര്‍ച്ചയായും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം, അന്ന് താന്‍ നടന്നു ചെന്ന് കയറിയത് ശിവരാമന്‍ നായരുടെ ചായക്കടയിലേക്ക്  ആയിരുന്നില്ല, മറിച്ചു ഒരു നിയോഗം പോലെ അയാളുടെ മകള്‍ സൌദാമിനിയുടെ ജീവിതത്തിലേക്കായിരുന്നല്ലോ.  വയനാട്ടില്‍ കഴിച്ചു കൂട്ടിയ  ഒന്നര വര്ഷം കൊണ്ടു  എന്തെല്ലാം മാറ്റങ്ങള്‍ ആണ് തന്റെ ജീവിതത്തില്‍ ഉണ്ടായതു എന്നോര്‍ക്കുമ്പോള്‍ എന്തോ വിശ്വസിക്കാനാവുന്നില്ല. B. Ed ഉം കഴിഞ്ഞു, ജോലി അന്വോഷിക്കുന്ന കാലത്ത്, അച്ഛനെ സഹായിക്കാന്‍ വന്നവളാണ്. കൂട്ടത്തില്‍ തനിക്കും അവളുടെ സഹായം കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.   

അവളുടെ ഗ്രഹണ ശക്തിയാന്നേല്   അപാരം തന്നെ. നല്ല വായനശീലം ഉണ്ടായിരുന്നു അവള്‍ക്ക്. അതുപോലെ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്   പറഞ്ഞു കൊടുക്കാനുള്ള അവളുടെ  മിടുക്കു തനിക്ക് ഏറെ സഹായമായി എന്നതും സത്യം .  പണിക്കാരുടെ കൂട്ടത്തില്‍ ഏറെയും ആദിവാസികള്‍.  അവളില്ലായിരുന്നേല്‍  അവരെ  കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നകാര്യം എന്താകുമായിരുന്നു എന്നോര്‍ക്കാന്‍ തന്നെ വയ്യ.  അങ്ങനെ കൊച്ചു കൊച്ചു സഹായങ്ങളിലൂടെ വളര്‍ന്ന തങ്ങളുടെ ബന്ധം, ഇനി  ഒന്നിച്ചൊരു ജീവിതമാകാം എന്ന്  ചിന്തിക്കാന്‍   തുടങ്ങിയപ്പോഴാണ്, ഒരു ദിവസം ജോസൂട്ടി അമ്മച്ചിയുടെ ഒരു കത്തുമായി വന്നെത്തിയത്. അത് വായിക്കുന്നതിന് മുമ്പേ തന്നെ അതിലെ ഉള്ളടക്കം എന്താവും എന്ന്  ജോസൂട്ടിയുടെ മുഖഭാവം കണ്ടപ്പോഴേ മനസ്സില്‍ തെളിഞ്ഞു.  തീര്‍ച്ചയായും ഏതെങ്കിലും ഒരു പെങ്കൊച്ചിന്റെ ഫോട്ടോയും അവളുടെ തറവാട്ട്‌ മഹിമയെയും പറ്റിയുള്ള വര്‍ണനയും ഉണ്ടാകും. കത്ത് തുറക്കും മുന്‍പേ  തന്നെ മോളുന്റെ കാര്യം അങ്ങോട്ട്‌ വിശദീകരിച്ചു കൊടുത്തു.  ഏറ്റവും ഒടുക്കം തന്റെ വീട്ടുകാരേ പറഞ്ഞു മനസ്സിലാക്കി എങ്ങനെ എങ്കിലും  സമ്മതം നേടി തരാനും പറഞ്ഞപ്പോ അവന്‍റെ മറു ചോദ്യം. 
“ വെറും പാത്ത പോലിരുന്ന എന്‍റെ ജോമോനെ.. നീയിതെങ്ങനെ സാധിച്ചെടുത്തു ?
 “ങാ.. അങ്ങനെയൊക്കെ പറ്റിപോയി .. എന്തായാലും ഞാനങ്ങു  വാക്ക് കൊടുത്തു ജോസൂട്ടി.. ഇനി  നിനക്ക് മാത്രമേ എന്നെ സഹായിക്കാനാവു.. “ 

“നീയെന്നെ  വല്ലാതെ പതപ്പിക്കാതെ.. ഉള്ള കണ്ട കുരുത്ത കേടൊക്കെ ഒപ്പിച്ചു വച്ചിട്ട് , ആ കുരിശ് എന്‍റെ തോളെലോട്ടു ചാരുകാന്നോ നീ ?  അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലടാ ജോമോനെ.. ആര് സമ്മതിച്ചാലും നിന്‍റെ വല്യമ്മച്ചി സമ്മതിക്കുവോടാ.. അല്ലേ തന്നെ നിന്നെ നശിപ്പിക്കുന്നത് ഞാനന്നാ  വല്യമ്മച്ചീടെ എപ്പോഴുമുള്ള പരാതി.. നീ നാട്ടിന്നു പോകാന്‍ കാരണം തന്നെ ഞാനന്നു പറഞ്ഞു കൊറേ തെറി കേട്ടതാ... ഇതൂടെ കേട്ടാ പിന്നിനി  ആ വീടിന്റെ പടി കേറാന്‍ പറ്റുമെന്ന് തോന്നുന്നില്ല “
“എന്ന് പറഞ്ഞാ എങ്ങനാ.. ? ദാണ്ടേ.. ഇത് നടക്കത്തില്ല എന്നാണേല്‍ പിന്നെ”  ദൂരെ മലനിരകളിലെയ്ക്ക്  കൈചൂണ്ടി തുടര്‍ന്നു  “അവിടെയുള്ള ഏതേലും കൊക്കയിലേക്ക് കൂപ്പു കുത്തി ജീവിതം  അങ്ങ് അവസാനിപ്പിക്കുന്നതാവും നല്ലത്.” 
ഇത് കേട്ടതോടെ ജോസൂട്ടി തന്നെ ഒന്ന് സൂക്ഷം നോക്കി പതിയെ എഴുന്നേറ്റു. “ ഏതായാലും ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.. നീ കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥനയെത്തിക്ക്..”   

പറഞ്ഞ പോലെ തന്നെ വല്ലിമ്മച്ചിയെ  ഒതുക്കുവാനയില്ല,  ജോസൂട്ടിക്ക്.  എന്നാല്‍ അമ്മച്ചി എതിരൊന്നും പറഞ്ഞില്ലാ എന്നും ജോസൂട്ടി അറിയിച്ചു. ഏറെ കെഞ്ചിയപ്പം, ” എങ്കി പിന്നെ അവളെ മാമോദീസ മുക്കാന്‍ പറ” എന്ന് മനസ്സില്ല മനസ്സോടെ സമ്മതിച്ചിരിക്കയാണെന്നു സൂചിപ്പിക്കേം ചെയ്തു.  ഈക്കാര്യങ്ങള്‍ സൌദാമിനിയുടെ അച്ഛനെ അറിയിച്ചപ്പോ പുള്ളിക്കാരന്‍ ഒന്നിരുത്തി മൂളി. എന്നിട്ട് മോളുനോട് ഒരു ചോദ്യം: ”മതം മാറിട്ടായാലും വേണ്ടില്ല, ഇവനെ തന്നെ കെട്ടണോന്നാണോ നിന്‍റെ മനസ്സിലിരുപ്പ് ? “

ഞങ്ങള്‍ രണ്ടാളേം മാറി മാറി ഒന്ന് നോക്കിയ ശേഷം അവള് തന്റെ മര്‍മത്ത് തന്നെ കൊത്തി: “മോനു.. നീ  നിന്‍റെ വല്ലിമ്മച്ചിക്ക്  വേണ്ടിയാണോ അതോ നിനക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിക്കാന്‍ പോണത് ?” ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു: “നിനക്ക് വേണ്ടിയാണെങ്കില്‍ രെജിസ്റ്റാര്‍ ആപ്പിസില്‍ പോയി കല്യാണം നടത്തിയാല്‍, കൂടെ വന്നേക്കാം ഞാന്‍.... എന്ത് പറയുന്നു?.”  ബാക്കി പറഞ്ഞത് അവളുടെ അച്ഛനാണ്. “ എന്നാ പിന്നെ ജോമോന്‍ ചെല്ല്.. നല്ലോണം ആലോചിച്ചു മറുപടി പറഞ്ഞാല്‍,  ബാക്കി  കാര്യങ്ങള്‍ നോക്കാം..”

പിന്നീട് കാര്യങ്ങള്‍ അതുപോലെ തന്നെ നടന്നു. മറ്റൊരു ചാറ്റല്‍ മഴയെ സാക്ഷി  നിര്‍ത്തി, റെജിസ്റ്റര്‍ മാര്യേജ് കഴിച്ചു, അവക്കൊരു താലിയും  ചാര്‍ത്തി പുടവേം കൊടുത്തു.  അന്ന് തന്നെ നാട്ടിലേക്കു തിരിച്ചു. പെരുമഴയത്താണ് നാട്ടില്‍ വണ്ടിയിറങ്ങിയത്. മഴ പ്രേതം പോലെ തന്‍റെ കൂടെ കൂടിയിരിക്കയാണെന്ന് തോന്നുന്നു. എന്തായാലും  റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയുമായി ജോസൂട്ടി എത്തിയത് ഭാഗ്യമായി. 

വീട്ടില്‍ വന്നു കയറിയ പാടെ വല്ലിമ്മച്ചി ചോദിച്ചത് അവള് മതം മാറിയോ എന്നാണ്. ഇല്ലെന്നറിഞ്ഞപ്പോ അടുത്ത കല്പന അമ്മച്ചിയോടായിരുന്നു. ”ലിസ്സമ്മേ. അവളെ തല്‍ക്കാലം നിന്‍റെ മുറിയില്‍ കെടത്തിയാ മതി കേട്ടോ.. മാമോദീസ മുങ്ങിയിട്ട് മതി ഒന്നിച്ചുള്ള കെടപ്പ്..” ഇത് കേട്ട അമ്മച്ചി ആദ്യം ഒന്ന് പകച്ചെങ്കിലും, പിന്നെ മുകളിലോട്ടു പോയ്കൊള്ളാന്‍ ആംഗ്യം കാണിച്ചു. 

പിറ്റേന്ന് വെളുപ്പിന് താഴെ എന്തോ ബഹളം കേള്‍ക്കുന്നു എന്ന് പറഞ്ഞു മോളു തന്നെ വിളിച്ചുണര്‍ത്തി. 
ചെവി വട്ടം പിടിച്ചപ്പോ കേട്ടത് എലീന ചേടത്തിയുടെ  വാക്കുകളാണ് : “ ഇത്  നല്ലപാട് ....  വല്ലിമ്മച്ചിക്ക്  വയറ്റീന്നു പോകാത്തതിനു എന്‍റെ കൈ പിടിച്ചു  ഞെരിക്കണതു എന്നാത്തിനാ ..?”

ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട്‌ മറുപടി നല്‍കി: “ മോളു.. വീട്ടു വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഈ കാര്യം പറയാന്‍ വിട്ടുപോയതാ.. വല്ലിമ്മച്ചിക്ക് വെളിക്കിരിക്കാന്‍ ആരേലും പിടിച്ചു കൊണ്ടു പോകണം.. മൂലക്കുരൂന്റെ ശല്യം  ഉള്ളതുകൊണ്ട് ഒത്തിരി മുക്കിയാലും കാര്യം നടക്കത്തില്ല. അപ്പൊ വേദന കൊണ്ടുള്ള നിലവിളി മാത്രമല്ല പരുമല പള്ളിലേയ്ക്ക് നേര്ച്ച വരെ നേരും വല്ലിമ്മച്ചി..” വല്ലിമ്മച്ചിയെ കളിയാക്കി വീണ്ടും ചിരിച്ചപ്പോ മോളുവിനു ദേഷ്യം വന്നു.  അത് കണ്ടപ്പോള്‍ അവളുടെ  ദേഷ്യത്തിനു മൂര്‍ച്ച കൂട്ടാന്‍ പറഞ്ഞു “: മുക്കി മുക്കി ഒരു പരുവം ആയിക്കാണും വല്ലിമ്മച്ചി.. മോളു ചെന്ന് കുറച്ചു നേരം ഒന്നു മുക്കി കൊട്..” അത് കേട്ടതും മുടി വാരികെട്ടി ,  തലയണ എടുത്തു തന്റെ മേലെക്കെറിഞ്ഞു , അവള്‍ ഗൌരവത്തില്‍ താഴേയ്ക്ക് പോയി, പുറകെ താനും.        

വീടിനു പുറത്തെയ്ക്കിറങ്ങിയ മോളു പറമ്പിലൂടെ നടന്നു ഒരു പിടി മുക്കൂറ്റിയും പറിച്ചു തിരികെ വന്നു, അതിന്റെ നീരെടുത്തു.  എന്നിട്ട് കുറച്ചു ചെറിയ ഉള്ളി നെയ്യില്‍ അല്പം ഒന്ന് മൂപ്പിച്ചു അതിലോട്ടു അമ്മച്ചീടെ കയ്യീന്ന് വാങ്ങിയ ഒരു താറാംമുട്ടയും ചേര്‍ത്ത് അമ്മച്ചിയോട്‌ പറഞ്ഞു :” അമ്മച്ചി ...മൂന്നു ദിവസം ഇങ്ങനെ ഉണ്ടാക്കി വല്ലിമ്മചിയ്ക്ക് കൊടുത്താ മതി . മൂലക്കുരൂ പമ്പ കടക്കും ..” ഇതുകേട്ട് അമ്മച്ചീം എലിന ചേടത്തീം വിശ്വാസം വരാത്ത മട്ടില്‍ നില്പാണ്. എങ്കിലും എലിന ചേടത്തി പിറുപിറുത്തു : “ ഈ മരുന്നൊന്നു ഏറ്റിരുന്നേല്‍ ഈയുള്ളോള്‍ക്കു കൊറച്ചു സമാധാനം കിട്ടിയേനെ.”  

എന്തായാലും സംഗതി ഏറ്റെന്ന് പറഞ്ഞാ മതിയല്ലോ. നാലാം ദിവസം വല്ലിമ്മച്ചിയെ വെളിക്കിരിക്കാന്‍ സഹായിക്കാന്‍ ചെന്ന എലിന ചേടത്തി കണ്ടത് ക്ലോസ്സെറ്റെല്‍  ഇരുന്നു  സോളമന്റെ ഗീതങ്ങള്‍ പാടുന്ന വല്ലിമ്മച്ചിയെ ആണ്. ജോമോന്റെ കെട്ടിയോള് മോളുന്റെ ഒറ്റമൂലി  പ്രയോഗം കൊണ്ടാണെന്നറിഞ്ഞതോടെ, വല്ലിമ്മച്ചിയ്ക്ക് അവളോടുള്ള നീരസ്സത്തിന്റെ മുനയൊടിയുകയും ചെയ്യ്തു. എങ്കിലും ഇടയ്ക്കൊക്കെ അവര് ഓര്‍മ്മിപ്പിക്കും:” കൊച്ചേ ..ഇനി അധികം വൈകാതെ മാമോദീസ മുങ്ങണം കേട്ടോ.. ഇല്ലേല് .. മരിച്ചാല് സംസ്കാരം നടത്താന്‍ പോലും പറ്റാത്ത അവസ്ഥയാകും..” 

 എന്ത് തന്നെ ആയാലും ആ സംഭവം ഒരു  വലിയ വഴിത്തിരുവായി മാറി എന്നതാണ് സത്യം.
അമ്മച്ചി പറഞ്ഞത് അവളുടെ മനസ്സില്‍ തറച്ചെന്നു തോന്നുന്നു. ഒരുദിവസം വൈകീട്ട് അവള്‍ വിളിച്ചു : “മോനു.. ഒന്ന്  വന്നേ.. “ എന്ന് പറഞ്ഞവള്‍ തന്നെയും കൂട്ടി വീടിരിക്കുന്ന മുറ്റത്തിന്റെ തെക്കുകിഴക്കേ മൂലയിലോട്ടു നടന്നു. ആ മൂലയില്‍ നീന്നിരുന്ന ഒരു വലിയ അശോകചെത്തിയ്ക്ക്  കീഴെ നിന്ന്  അവള്‍ ചോദിച്ചു : ” ഈ സ്ഥലം നിനക്കിഷ്ടമായോ മോനു? “ തലയാട്ടി സമ്മതം മൂളിയപ്പോ അവള്‍ തുടര്‍ന്നു:” “ഇവിടെ നമ്മുക്കായി ഒരു നല്ല കല്ലറ പണിയണം.. “ തന്റെ മുഖഭാവം കണ്ടപ്പോഴേ എല്ലാം മനസ്സിലായ പോലെ അവള്‍ തുടര്‍ന്നു ” നമ്മുക്ക്  കുഞ്ഞുങ്ങള്‍ വേണ്ടാന്നു തീരുമാനിച്ചതാണല്ലോ.. അപ്പൊപ്പിന്നേ നീയല്ലേ ഉള്ളു എനിക്ക് തുണയായി..അതുകൊണ്ട് എന്നും നീ കൂടെ ഉണ്ടാവണം... ജീവിച്ചിരിക്കുബോഴും,  മരണത്തിനു ശേഷമായാലും..പറ്റില്ലാന്നു പറയരുത് “ അല്ലേലുമവളുടെ മനസ്സിലെ തന്നോടുള്ള പ്രണയം അപ്പാടെ പ്രതിഫലിക്കുന്ന അവളുടെ കണ്ണിലേയ്ക്ക് നോക്കി “പറ്റില്ല” എന്ന് തനിക്കെങ്ങനെ പറയാനാവും ? എന്നാലും വീട്ടുമുറ്റത്ത്‌ ഇങ്ങനെ ചെയ്യാന്‍ പള്ളിക്കാരും പഞ്ചായത്തും സമ്മതിക്കുമോ? 

എത്രവേഗമാണ് അവള്‍ തന്റെ മനസ്സ് വായിച്ചത്. “ മറ്റുള്ള തടസ്സങ്ങള്‍ക്കൊക്കെ ഒരു വഴി കണ്ടത്താമെന്നെ..”  പറഞ്ഞതുപോലെ തന്നെ അവളതു വൈകാതെ കണ്ടെത്തുകേം ചെയ്തു .
                   
പള്ളിക്കാരെ സ്വാധീനിക്കാന്‍ വഴി ആലോചിരിക്കെയാണ്, ജോണിക്കുട്ടിയുടെ ഭാര്യയുടെ മുട്ടുകാല്‍ വേദനയെക്കുറിച്ചറിഞ്ഞത്. ആട്ടിന്‍ സൂപ്പില്‍ കുഴല്‍വാതക്കൊടിയും കരിങ്കുരിഞ്ഞിയും ചേര്‍ത്തുള്ള  മോളുന്‍റെ   ഒരു മുറ്റുപ്രയോഗം കൊണ്ട് , അവര്‍ക്ക്  നടക്കാന്‍ മാത്രോല്ല, മുറ്റത്തു ഉണക്കാനിടുന്ന മീനും  അരിയും മുളകുമൊക്കെ കൊത്തി തിന്നാനെത്തുന്ന  അയല്‍വക്കത്തെ കോഴികളുടെ പുറകെ ഓടുവാനും എളുപ്പമായി. പിന്നീട്  ജോണിക്കുട്ടിയെയും കൂട്ടി  ഇടവക വികാരിയച്ചനെ കാണാന്‍ ചെന്നപ്പോ അച്ചന്‍ നെറ്റിയിലൊരു തോര്‍ത്തുമുണ്ട് മുറുക്കികെട്ടി  ഒരു വല്ലാത്ത  പരുവത്തില്‍ എരിപൊരി കൊണ്ടു പള്ളിമേടയില്‍ നടപ്പാണ്. ചെന്നിക്കുത്ത് വന്നാല്‍ പിന്നെ പുള്ളിക്കാരന്‍ 3 – 4 ദിവസത്തെയ്ക്ക് ഈ കോലത്തില്‍ ആണത്രെ. എന്തായാലും പിറ്റേന്ന് മോളു കയ്യുന്നി ചെടി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു കൊടുത്തു. അതീന്നു  രണ്ടു തുള്ളി നെറുകയില്‍ ഇറ്റിച്ചു ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞതോടെ അച്ഛന്റെ വേദനയോടൊപ്പം നിയമത്തിന്റെ കടുംപിടുത്തങ്ങളും പമ്പ കടന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. കൂടാതെ തിരുവനന്തപുരത്തുള്ള പേരപ്പന്റെ മോന്‍റെ  രാഷ്ട്രിയസ്വാധീനം വഴി പള്ളി സ്കൂളിന്റെ ചില നിയമക്കുരുക്കുകളും ശരിയാക്കി കൊടുത്തു.  കൂട്ടത്തില്‍ അനാഥ മന്ദിരത്തിനു കൈയയച്ചു സാമ്പത്തീക സഹായം കൂടി ചെയ്യ്തതോടെ കല്ലറ പ്രശ്നത്തിനു പരിഹാരമായി. 

വീട്ടുകാരുടെയും  നാട്ടുകാരില്‍ ചിലരുടെയും വക  ചില്ലറ എതിര്‍പ്പൊന്നും ഗൌനിക്കാതെ, കല്ലറയുടെ പണിയും തീര്‍ത്തു. മോളുന്റെ ഒറ്റമൂലി പ്രയോഗങ്ങളും കൂട്ടത്തില്‍ വയനാടന്‍ പാചക രുചികളും ചേര്‍ന്നപ്പോ മൊത്തത്തില്‍ അവള്‍ എല്ലാവര്ക്കും സ്വീകാര്യയായി മാറുകേം ചെയ്തു.   എല്ലാം മോളുന്റെ മിടുക്ക്.   എല്ലാം കൂട്ടി വായിക്കുമ്പോ ഒരു തോന്നല് .  മോളുനു എന്തോ ഒരു അമാനുഷികമായ കഴിവുണ്ട്. ഇല്ലെലെങ്ങനാ എല്ലാ  കുഴഞ്ഞ  പ്രശ്നങ്ങളും ഇത്ര എളുപ്പം പരിഹരിക്കുന്നത്..എന്തോ ഒണ്ട്.. തീര്‍ച്ച.

കല്ലറയുടെ പണി തീര്‍ന്ന അന്ന് രാത്രി  മോളു എന്നെയും കൂട്ടി അതിന്നരികിലെയ്ക്കു  പോയി.  കല്ലറ അടച്ചിട്ടുണ്ടായിരുന്നില്ല. അതിലേയ്ക്ക് നോക്കി നില്കേ  മോളുനൊരു മോഹം. രണ്ടാളും  കൂടി അതില്‍ കയറി കിടക്കണം.  എന്തൊക്കെ പറഞ്ഞിട്ടും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. ഒടുക്കം കല്ലറയില്‍ കയറി കിടന്നു മേലോട്ട് നോക്കി  മോളു പറയുകാണ്: “ മോനു .... നോക്ക്.. ആകാശത്തുനിന്ന് നക്ഷ്ത്രപൂക്കള്‍ അടര്‍ന്നു വീണു നമ്മുടെ അശോക ചെത്തിയില്‍ നിറയെ തങ്ങി നില്കുന്ന കണ്ടോ..  ഹായ് എന്ത് രസാ അല്ലേ ...” അവളുടെ സംസാരത്തില്‍ എന്തോ പന്തികേട്‌ ഉള്ളത്  പോലെ.  ഏറെ പണിപെട്ടിട്ടാണ്  അവളെ അന്ന് അവിടന്ന്  മടക്കി കൊണ്ടുവന്നത്. അതിനു ശേഷം അവളെന്നും കളിയാക്കും: . “ മോനൂ പേടിച്ചു പോയ്‌  അല്ലേ..?” അതില്‍ അല്പം നേരുണ്ടയിരുന്നു. “ഏതായാലും ഒരു കാര്യം കൂടെ പറഞ്ഞോട്ടെ.”  ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു :  “മോനു.. ഞാന്‍ ആണ് ആദ്യം  മരിക്കുന്നതെങ്കില്‍, നമ്മുടെ വിവാഹത്തിനു നീ തന്ന പുടവയൊക്കെ ഉടുപ്പിച്ചു എന്നെ സുന്ദരിയാക്കി കിടത്തണം.. കേട്ടോ. എന്‍റെ മോനുന്റെ വരവും കാത്തു അങ്ങനെ എത്രനാള്‍ വേണമെങ്കിലും ഞാന്‍ കിടന്നിരിക്കും. അതുപോലെ നമ്മുടെ കല്ലറമേല്‍ പേരും ജനനതിയതിയും മാത്രം മതി കേട്ടോ. കാരണം നമ്മുക്ക് മരണമില്ലല്ലോ മോനു..  
യുഗങ്ങളോളം, ലോകാവസാനം വരെ അങ്ങനെ ഒരേ കല്ലറയില്‍ നമ്മള്‍ മാത്രം ഉള്ള ഒരു ലോകത്ത്..” മറുപടി പറയാതെ അവളുടെ മുഖത്തെ സന്തോഷത്തിന്റെ തെളിച്ചം നോക്കി ഇരുന്നു താന്‍.  മാത്രമല്ല,  ഈ കാര്യങ്ങള്‍ ജോസ്സൂട്ടിയോടും ജോണിക്കുട്ടിയോടും പറഞ്ഞു വയ്കുകേം ചെയ്തു. അത് കേട്ടപ്പോ ജോണിക്കുട്ടി നിന്‍റെ പെണ്ണുംപിള്ളയ്ക്ക് വട്ടാന്നോന്നാ  തന്നോട് ചോദിചത്.  

പിന്നീട് പല ദിവസങ്ങളിലും കല്ലറയിലെ ഈ കിടപ്പ് ആവര്‍ത്തിച്ചപ്പോള്‍ തന്റെ ആദ്യത്തെ ഭയം മാറി എന്നത് മാത്രമല്ല, കല്ലറയ്ക്കുള്ളിലെ കിടപ്പില്‍ എന്തോ ഒരു സ്വര്‍ഗീയാനുഭൂതി അനുഭവപ്പെട്ടു തുടങ്ങി. പക്ഷേങ്കില്, അതിനു ഏറെ ആയുസ്സുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി , വേനല്‍മഴ തകര്‍ത്തു പെയ്യ്തപ്പോള്‍ കരണ്ട് പോയി. അന്നേരം താഴേക്ക് ഇറങ്ങുമ്പോള്‍  കോണിപ്പടിയില്‍ കാല്‍ വഴുതി വീണു മോളു. തലയടിച്ച വീണ മോളുനു പുറമേയ്ക്ക് മുറിവോന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തലച്ചോറിനുള്ളിലെ ഞരമ്പ്‌ പൊട്ടി ബ്ലീഡിംഗ് ആയിട്ടുണ്ടായിരുന്നു. രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന കാര്യം അവള്‍ എങ്ങനെയോ അറിഞ്ഞപ്പോ ICU യില്‍ വച്ച് തന്നെ അവള്‍ വീണ്ടും ഓര്‍മിപ്പിച്ചു.  “ഞാന്‍ മരിച്ചാലും എന്‍റെ മോനു വിഷമിക്കരുത് ... ഇതൊരു ചെറിയ വേര്‍പാട് മാത്രമ്മല്ലേ.. ഏറെ നാള്‍ പിരിഞ്ഞിരിക്കാന്‍ നമ്മുക്കാവില്ലല്ലോ മോനു.. എന്നും ഇപ്പോഴും നിനക്ക് മാത്രം കാണാന്‍ കഴിയും വിധം ഞാനുണ്ടാവും നിന്‍റെ അരികില്‍.. “  മൂന്നാം പക്കം അവള്‍ യാത്രയായി, കല്യാണപുടവയും ചുറ്റി, അണിഞ്ഞൊരുങ്ങി സുന്ദരിയായി.  അവള്‍ പറഞ്ഞത് എത്ര ശരിയാണ്. ഒരു നിഴല്‍ പോലെ എന്നും ഇപ്പോഴും കൂടെ ഉണ്ടായിരുന്നു അവള്‍. 

പിന്നെയിങ്ങോട്ടുള്ള ദിവസങ്ങളില്‍ ഏറിയ പങ്കും കല്ലറയ്ക്ക് മുന്നിലായിരുന്നു താന്‍. കഴിഞ്ഞതെല്ലാം വെറുമൊരു സ്വപ്നം മാത്രമായിരുന്നോ? ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല. ഒന്ന് മാത്രം മനസ്സിലായി.  പ്രണയത്തിന്റെ ആഴമളക്കുവാനുള്ള അളവുകോല്‍ വേര്‍പാട്‌ മാത്രമാണ്.

 രാവേറെ ആകുമ്പോള്‍ ജോണിക്കുട്ടിയും ജോസ്സൂട്ടിയും നിര്‍ബന്ധിച്ചു കൂടി കൊണ്ടു പോയി  അകത്തു കിടത്തി.  മാറി മാറി അവര്‍ കാവലിരിക്കാനും തുടങ്ങി. പാതി രാത്രിയില്‍ എപ്പോഴോ,  കണ്ണൊന്നു അടഞ്ഞപ്പോ  കാവല്‍മാലാഖയായി എന്‍റെ മോളു വന്നെത്തി. ” മോനു.. ‘ എന്നവള്‍ വിളിച്ചു. കല്ലറയ്കരികിലയ്ക്ക് പോകാം എന്ന് പറഞ്ഞു അവള്‍ നീട്ടിയ വിരലില്‍ പിടിച്ചു ഒരു സ്വപ്ന ലോകത്തില്‍ എന്ന പോലെ നടന്നു വാതില്കല്‍ എത്തിയതും ജോണിക്കുട്ടി ഉണര്‍ന്നു. “ എന്നാടാ ഉവ്വേ..നീയി കാണിക്കുന്നേ. .കണ്ണൊന്നു അടഞ്ഞപ്പോഴേക്കും എങ്ങോട്ടാ പുറപ്പെട്ടത്‌ ? ഓ.. അവടരികിലെയ്ക്കാകും.. എന്‍റെ ജോമോനെ ... നീ ഒന്നടങ്ങി കിടന്നേ...  ഏതായാലും നാളെത്തന്നെ നിന്നെ ഏതേലും ഡോക്ടറെ കാണിക്കാം..ഇല്ലാതെ  ശരിയാകത്തില്ല......”  എന്നും പറഞ്ഞോണ്ട് തന്നെ വട്ടം പിടിച്ചവന്‍ തിരികെ കൊണ്ടുവന്നു കിടക്കയില്‍ ബലമായി കിടത്തി.

പിറ്റേന്ന് ജോസൂട്ടിയാണ് കൂട്ടുകിടന്നത്. പതിവ് പോലെ മോളു വന്നു വിളിച്ചപ്പോ താന്‍ എഴുന്നേറ്റു. പാവം ജോസൂട്ടി പകലത്തെ അധ്വാനത്തിന്‍റെ ക്ഷീണം കൊണ്ടാവും, അവനങ്ങു മയങ്ങിയ നേരം,  തൊട്ടടുത്തൊരു സുഗന്ധം പരക്കുന്നപോലെ. തോന്നലല്ലല്ലെന്നും തന്‍റെ മോളൂട്ടിയുടെ വരവിന്റെ അറിയിപ്പാണെന്നും മനസ്സിലായതോടെ മനസ്സില്‍ തിര തല്ലിയ സന്തോഷത്തിനു അതിരില്ലായിരുന്നു. തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേയ്ക്കുള്ള യാത്രയുടെ ആരംഭമാണ് തോന്നിയ നിമിഷം. പുറത്തു പെയ്യുന്ന പെരുമഴയില്‍ മോളൂന്റെ കൈയില്‍ പിടിച്ചു പതിയെ കല്ലറയുടെ അരികിലേയ്ക്ക്..   നേടിയതും, കയ്യിലുള്ളതെല്ലാം ഇട്ടെറിഞ്ഞു, പ്രണയത്തിന്റെ അനന്തമായ ലോകത്തിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. മോളുവിനോടൊപ്പം കല്ലറയില്‍ കിടന്നു, ആകാശത്തിലേ നക്ഷ്ത്രപൂക്കളെ തൊട്ടുഴിഞ്ഞുള്ള യാത്രയുടെ ഇടവേളയിലെങ്ങോ ഒരു വിളി കാതില്‍ മുഴങ്ങി..

“മോനെ.. എന്‍റെ ജോമോനെ..  പോകല്ലേടാ മോനെ..” അമ്മയുടെ ശബ്ദം പോലെ.

അപ്പൊ ഇത്രയും നേരത്തെ  കാത്തു കിടപ്പിനൊരു  അന്ത്യമായ് എന്ന് തോന്നുന്നു. അച്ഛനെത്തി,  അന്ത്യ കര്‍മ്മങ്ങള്‍ കഴിഞ്ഞു കാണണം. അന്ത്യയാത്ര തുടങ്ങിക്കഴിഞ്ഞു. കൂടെ വെള്ളിചിറകുമായി മോളു ഉണ്ട്  കൂടെ, എന്‍റെ കാവല്‍ മാലാഖയായി...  
അന്ത്യയാത്ര തുടങ്ങുബോഴുള്ള പ്രാര്‍ത്ഥന ഗീതം മുഴങ്ങുന്നുണ്ട്...  

മങ്ങിയോരന്തി വെളിച്ചത്തില്‍ 
ചെന്തി പോലൊരു മാലാഖ.
വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ 
സന്ദേശവുമായി വന്നരികില്‍.......   

മരണമില്ലാത്ത  ഒരു കൊച്ചു ലോകത്തേയ്ക്കു,  എന്‍റെ ജീവന്റെ ജീവനായ മോളുന്‍റെ കൈപിടിച്ച്  ഞാന്‍ യാത്രയാകുകയാണ്...
നിലാവിന്റെ പട്ടു പുതച്ച രാവിന്‍റെ മൌനങ്ങളില്‍
ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി,
പൂത്തുലയുന്ന പൊന്നശോകം പുഷ്പവൃഷി നടത്തവേ,
 പ്രണയമണി തൂവല്‍ കൊണ്ടു , നിന്നെ തഴുകാന്‍   
കല്പാന്ത കാലത്തോളം.. നിനക്ക് മതി വരുവോളം.. 

---------------------
ഉണ്ണികൃഷ്ണന്‍ പേരമന   

എറണാകുളത്തു ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി.  

സമയം കിട്ടുബോള്‍ എഴുതാറുണ്ടെന്ന് മാത്രം. പണ്ടൊരിക്കല്‍ ACV ചാനലിനു വേണ്ടി,  സുഹൃത്തുമായി ചേര്‍ന്ന്,  ഓണപ്പാട്ടിന്റെ ആല്‍ബം ചെയ്തിട്ടുണ്ട്. പിന്നീട് കുറച്ചു ഡിവോഷനല്‍ സോങ്ങ്സ് ചെയ്തു, അതോടൊപ്പം  ജോലിത്തിരക്കിനിടയിലേ ഇടവേളകളില്‍ എഴുതി തീര്‍ത്ത മൂന്നു ഫിലിം സ്ക്രിപ്റ്റുകളും.

School,  College തലങ്ങളില്‍ വച്ച് കഥയ്ക്കും, കവിതയ്ക്കും സമ്മാനാര്‍ഹനായിട്ടുണ്ട്‌. മറ്റൊരിക്കല്‍ ഖത്തറില്‍ ഇന്ത്യന്‍ എംബസ്സി നടത്തിയ സാഹിത്യമത്സരങ്ങളില്‍ കഥയ്ക്കും കവിതയ്ക്കും സമ്മാനം കിട്ടി.   

ബ്ലോഗ്‌ ഉണ്ട്.  unnikrishnanperamana.blogspot.com

Sreekovil എന്നാണ് ബ്ലോഗിന്റെ പേര് 

 

Facebook Comments

Comments

 1. Lathika

  2021-06-26 23:00:18

  മനസ്സു നിറഞ്ഞു ഓരോഴുക്കിൽ കഥ മുഴുവൻ വായിച്ചു.. ആത്മാർത്ഥമായ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിവരണം മനോഹരമായ ആഖ്യാന ശൈലിയിൽ കഥയിൽ തെളിഞ്ഞു കാണുന്നു.. എല്ലാവരും ഭയക്കുകയും ആശങ്കപെടുകയും ചെയ്യുന്ന മരണനാന്തര അവസ്ഥയെ കൗതുകപൂർവം വർണിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ.. ഞാൻ ഈ കഥക്ക് 9.5/10 മാർക്ക്‌ നൽകുന്നു

 2. Parvathy Menon

  2021-06-22 12:49:24

  An amazing concept. Kudos to the writer and his thoughts. Please keep writing more sir. 9.5/10

 3. Jayaprakash M

  2021-06-22 08:42:33

  Amazing writting and Loved the concept. 9/10

 4. Gopalakrishnan Ramanath

  2021-06-21 17:17:31

  വളരെ തെളിമയുള്ള ഒരു കഥ. വായിച്ചുകൊണ്ടിരുന്നപ്പോള് മനസ്സറിയാതെ എന്തിനോ വിതുന്പിപ്പോയി നമ്മളില് പലരും ചവിട്ടിയരച്ച് കടന്നുപോയ ഭൂതകാലത്തെ മതിഭ്രമംഗള് എത്ര മനോഹരമായി കഥാകാരന്ടെ വിരല്തുന്പിലൂടെ വിടരുന്നു ! ഒരു മാറ്കേസോ , ഗുന്തറ്ഗ്രാസ്സോ ഇയാളില് ഉറംഗി കിടപ്പുണ്ട്. തേച്ചു മിനുക്കിയെടുത്താല് ഒരു പക്ഷേ ടാഗോറിനു ശേഷം വിശ്വസാഹിതൃത്തില് കസേര വലിച്ചിട്ടിരിക്കാന് യോഗൃത ഉള്ള മറ്റൊരു ഭാരതീയനെ നമുക്ക് കാണാം ! പത്തു മാര്ക്കല്ല , പത്തില് നൂറും കൊടുക്കുന്നു.

 5. Rati Menon

  2021-06-21 16:54:23

  Excellent narration of an unusual storyline...beyond "till death do us part"..deserves 9/10

 6. Sharimol Shine

  2021-06-21 06:34:59

  Good ...your writing is so inspiring.... looking forward for your more writings..

 7. Rahul Menon

  2021-06-20 19:09:01

  A beautiful new concept, passionately narrated! Story takes the reader through the clouds of dreams wishing if this was true. Amazing vision in today's busy digital world. Do keep this spirit high so we can get to passionately enjoy such wonderful stories in future too! Definitely it deserves 9/10 marks! Also thanking this wonderful initiative by "emalayalee group" that has helped us witness such an intense story from a unique talented writer!

 8. Raji Vinayan

  2021-06-20 10:28:49

  കഥ നന്നായിട്ടുണ്ട്. കഥാകാരന് അഭിനന്ദനങ്ങൾ. 10/10.

 9. Shine Chacko

  2021-06-20 08:59:54

  Superb

 10. Krishnan R Menon

  2021-06-20 04:33:13

  Krishnan R Menon ശവമഞ്ചലിൽ മലർന്നു കിടക്കുമ്പോഴും ബോധ മനസ്സ് ഉണർന്നിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയിട്ടുണ്ട്. : പ്രത്യേകിച്ചൊന്നിനുമല്ല....... ഈ വേർപാടിന്റെ പ്രതികരണം ആത്മാർത്ഥമായി ഒന്നനുഭവിച്ചറിയാൻ. ആഗ്രഹിക്കുന്നതു കൊണ്ട് ആർക്കും ചേതമില്ല ല്ലോ ? ഈ ആഗ്രഹം വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കയാണ് ശ്രീ. ഉണ്ണികൃഷ്ണൻ പേര മന. ഞാൻ താങ്കളുടെ ബ്ലോഗുകൾ വായിക്കാറുണ്ട്. ഒരു ആത്മാർത്ഥ സുഹൃത്തിലൂട ജീവിതം മൊട്ടിട്ട് പുഷ്പിക്കുന്നതും ഫലപുഷ്ടമാകുന്നതും ഒടുവിൽ അന്ത്യം വരെ ആത്മാർത്ഥ സഹചാരിയായി നില നില്ലന്നതുമായ കഥാതന്തുവിന്റെ ഒഴുക്ക് മനോഹരമായിട്ടുണ്ട്. ശവമഞ്ചലിൽ കിടന്നു ഓർത്തെടുക്കുന്ന പ്രണയകാവ്യം ജീവിക്കുന്ന മനസ്സുകളെപ്പോലും നൊമ്പരപ്പെടുത്തുന്നു. ലളിതവും മനോഹരവുമായ കഥയുടെ ആഖ്യാനെ ശൈലിയും ഒഴുക്കും വളരെ ഇഷ്ടപ്പെട്ടു. : തുടർന്നും നല്ല കഥകൾ എഴുതുക. ഈ എഴുത്ത് നന്നായി ആസ്വദിച്ചതു കൊണ്ട് 10 മാർക്കു തന്നെകൊടുക്കാം. Like · Reply · Delete · 12h

 11. Vishnu Menon K

  2021-06-19 17:20:59

  A hauntingly beautiful tale. An encumbered protagonist paves the way of the story. Quite an exceptional usage of the Malayalam vocabulary and adding to it an exponential content that surpasses the vivid imagery. Efforts gathering the knowledge of the understandings of old medical practises is well noted. Encouraging you for more from where this came from, cause this has left me craving for more reads. Bravo. 9/10

 12. Lovely Nizar

  2021-06-19 17:20:28

  കഥ നന്നായിട്ടുണ്ട് പുതുമയുള്ള രചനാശൈലി. 9/10 👍👍👍👌👌👌👌

 13. Seetha S

  2021-06-19 13:54:44

  ഇഹലോകജീവിതം വെടിഞ്ഞ്, അന്ത്യയാത്രയ്ക്കൊരുങ്ങുന്ന ഒരു ചെറുപ്പക്കാരൻ്റെ ആത്മാവിൻ്റെ ഉള്ളറകളിലേ പ്രണയത്തിൻ്റെ പവിഴ മണികൾ കൊണ്ട് മെനഞ്ഞെടുത്ത മനോഹരമായ കഥ. മരണത്തിനും അപ്പുറം അനശ്വരമായ പ്രണയത്തിൻ്റെ നിറച്ചാർത്തുകൾ പെയ്തിറങ്ങുന്ന കഥ....

 14. പണ്ട് ഉണ്ണിയുടെ "ശവവാഹനങ്ങളും തേടി " വായിച്ചിട്ടുണ്ട്.ഇത് ഒരു പുതിയ അനുഭവമായി. നന്നായിരിക്കുന്നു. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്നാ പ്രാർത്ഥനയോടെ.10/10

 15. Rema

  2021-06-19 11:25:14

  നല്ല രചന. 8 മാർക്കിന് അർഹതയുണ്ട് .

 16. Linssie Chacko

  2021-06-19 11:22:55

  Excellent way of carving and weaving emotions into your narration. 8/10

 17. Resmi Suresh

  2021-06-19 11:17:21

  Good one...couldn't stop reading once I started reading it....I give 9.5/10

 18. Linssie Chacko

  2021-06-19 11:09:05

  Nalla rachana....8/10

 19. Sreevidhya

  2021-06-19 11:07:50

  നന്നായിട്ടുണ്ട്. വ്യത്യസ്തമായ ശൈലി. 9 marks.

 20. Sunil

  2021-06-19 10:49:20

  നന്നായിട്ടുണ്ട്.8 marks.👍

 21. Prasannan v

  2021-06-19 09:59:50

  Heart touching story. Brilliant writing sir. 👍👍

 22. Giri

  2021-06-19 09:47:28

  വളരെ വ്യത്യസ്തമായ ഒരു കഥാകഥന രീതിയായി അനുഭവപ്പെട്ടു. തഴക്കം വന്ന ഒരു കഥാകാരനാണ് എന്ന് തെളിയിച്ചു എന്ന് പറയാൻ കൂടി ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. മാർക്ക് കൊടുക്കാനുള്ള അറിവോന്നും ഈ മേഖലയിൽ ഇല്ലെങ്കിലും അത് ഒരു ആവശ്യമായത് കൊണ്ട് ,10 മാർക്കും കൊടുക്കുന്നു.

 23. Madhu

  2021-06-19 09:16:53

  കഥ വളരെ നന്നായിടടുണ്ട് ഇനിയും എഴുതുക

 24. Jsmes

  2021-06-19 09:11:00

  Great story. 9/10

 25. Alina

  2021-06-19 09:10:43

  Nice story. I will give 9 marks.

 26. AJMAL ASSIS

  2021-06-19 08:05:45

  നല്ല കഥ ...പുതുമയുള്ള ശൈലി .. ആശംസകൾ

 27. Rema

  2021-06-19 07:22:31

  നല്ല രചന . എട്ട് മാർക്കിന് അർഹത ഉണ്ട്.

 28. Rema

  2021-06-19 07:04:53

  Nalla rachana anu. 8 mark inu arhatha undu.

 29. C.N.RAJU

  2021-06-19 06:41:00

  കഥ നന്നായിട്ടുണ്ട്. വായിച്ചു പോകുവാനുള്ള ഒരു ഒഴുക്കുണ്ട്. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.

 30. Devraj

  2021-06-19 04:36:46

  ആത്മാവിൻ ആത്മഗദം, നല്ല എഴുത്തു...

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More