Image

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്, 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

Published on 18 June, 2021
സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്, 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,17,32,157 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003, പാലക്കാട് 715, തൃശൂര്‍ 967, കോഴിക്കോട് 908, ആലപ്പുഴ 883, കോട്ടയം 484, കണ്ണൂര്‍ 389, പത്തനംതിട്ട 396, കാസര്‍ഗോഡ് 366, ഇടുക്കി 289, വയനാട് 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 10, കൊല്ലം 8, വയനാട് 7, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 3, ആലപ്പുഴ, കോട്ടയം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക