തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍താരജോഡികളാണ് നയന്‍താരയും വിഘ്നേഷും. ഇരുവരും ഒന്നിച്ചാണ് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള നയന്‍താരയുടേയും വിഘ്നേഷിന്റേയും ചിത്രങ്ങളാണ് വൈറലാവുന്നത്. പ്രൈവറ്റ് ജെറ്റിലാണ് സൂപ്പര്‍താരം തന്റെ കാമുകനൊപ്പം കൊച്ചിയില്‍ വന്നിറങ്ങിയത്.
വിമാനത്തില്‍നിന്നും വിഘ്നേഷിന്റെ കൈപിടിച്ച് ഇറങ്ങുന്ന നയന്‍താരയാണ് ചിത്രത്തില്‍. കൂടാതെ ഇരുവരും കൈകോര്‍ത്ത് നടന്നുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. കൊച്ചിയില്‍ താമസിക്കുന്ന നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും എത്തിയത് എന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഒലീവ് ഗ്രീന്‍ ടോപ്പും ബ്ലൂ ഡെനിം ജീന്‍സുമാണ് നയന്‍താരയുടെ വേഷം. ബ്ലാക്ക് ടീ ഷര്‍ട്ടും ഗ്രേ ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും ധരിച്ച് കാഷ്വല്‍ ലുക്കിലാണ് വിഘ്നേഷ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ നാളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നയന്‍താര. വിഘ്നേഷിനൊപ്പം ഇടയ്ക്ക് താരം കൊച്ചിയില്‍ വരാറുണ്ട്. കൊച്ചിയിലെ മഴയത്ത് കാറോടിച്ചു പോകുന്നതിന്റെ വിഡിയോയും വിഘ്നേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.