Image

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

Published on 18 June, 2021
മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍
മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ മാത്രം സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. സിനിമ പ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സച്ചിയുടേത്. ഇപ്പോഴിതാ പ്രിയപ്പെട്ടവന്റെ ഒന്നാം മരണവാര്‍ഷികത്തില്‍ അദ്ദേ​ഹത്തെ ഓര്‍മിച്ചുകൊണ്ട് പ്രിയ സുഹൃത്തുക്കള്‍ കുറിച്ച വാക്കുകളാണ് ഏവരെയും കണ്ണീരണിയിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധിപേരാണ് ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ശ്രദ്ധേയമാകുന്നത് നടന്‍ ബിജു മേനോന്റെ കുറിപ്പാണ്.

'എന്നും എന്റെ മനസിലുണ്ടാവും, എന്നെന്നും എന്റെ ​ഹൃദയത്തിലുണ്ടാകും, എന്റെ സോള്‍മേറ്റ്. എന്റെ പ്രിയപ്പെട്ട സച്ചി, മിസ് യൂ മൈ ഫ്രണ്ട്-' ഇങ്ങനെയായിരുന്നു സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ട് ബിജു മേനോന്‍ കുറിച്ചത്. സച്ചി അവസാനമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച നടന്‍ കൂടെയാണ് ബിജുമേനോന്‍. വളരെ അടുത്ത ബന്ധമാണ് സച്ചി ബിജു മേനോനോട് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളുമായിരുന്നു.

ബിജു മേനോന് പിന്നാലെ അയ്യപ്പനും കോശിയില്‍ കണ്ണമ്മയായി എത്തിയ ​ഗൗരിയും വേദനയാര്‍ന്ന കുറിപ്പാണ് പങ്കുവെച്ചത്. 'സച്ചിയേട്ടന്‍ , നന്മയുള്ള പാവം മനുഷ്യന്‍.ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമ്ബോള്‍ വലിയ നഷ്ട്ടങ്ങളും സംഭവിക്കുന്നു അത് പക്ഷെ ജീവിതാവസാനം വരെ നമ്മള്‍ക്ക് വേദനയായി തുടരും ഒരിക്കലും മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ പറ്റാത്ത വേദന അത് ചിലര്‍ ജീവിതത്തില്‍ വന്നു പോകുമ്ബോള്‍ മാത്രം..! എന്നാണ് ​ഗൗരി കുറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക