Image

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

Published on 18 June, 2021
കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം  ഉടന്‍
ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിച്ചേക്കും. കോവാക്‌സിന്റെ താത്പര്യപത്രം അംഗീകരിച്ച ലോകാരോഗ്യ സംഘടന ജൂണ്‍ 23ന് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രീ-സബ്മിഷന്‍ യോഗം നിശ്ചയിച്ചു. യോഗത്തില്‍ വാക്‌സിന്റെ വിശദ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സംഗ്രഹം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.

ലോകാരോഗ്യ സംഘടന കോവാക്‌സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് കഴിഞ്ഞമാസം പ്രതികരിച്ചിരുന്നു. പുതിതയോ ലൈസെന്‍സില്ലാത്തതോ ആയ ഉല്‍പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്റെ പ്രധാനഘട്ടമാണ് അടിയന്തപ ഉപയോഗാനുമതി പട്ടികയില്‍ ഉള്‍പ്പെടുകയെന്നത്. -ആനയിറങ്ങുന്ന കാട്ടിലൂടെ വാക്സിന്‍ നല്കാന്‍ മണിക്കൂറുകള്‍ നടന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

ഇതിനു മുന്നോടിയാണ് പ്രീ-സബ്മിഷന്‍ നടത്തുക. ഇവിടെ വാക്‌സിന്റെ ഗുണവും പോരായ്മയും പരിശോധിക്കപ്പെടും. വാക്‌സിന്റെ 90 ശതമാനം വിവരങ്ങളും ഭാരത് ബയോടെക് സമര്‍പ്പിച്ചതയാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക