Image

ഡല്‍ഹിയിലെ 'ബാബ കാ ദാബ' ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 18 June, 2021
ഡല്‍ഹിയിലെ 'ബാബ കാ ദാബ' ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ബാബാ കാ ധാബയുടെ ഉടമ കാന്ത പ്രസാദ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മദ്യവും അമിതമായി ഉറക്ക ഗുളികയും കഴിച്ച്‌ ഇയാള്‍ അബോധാവസ്ഥയിലായെന്നാണ് ആശുപത്രിയി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊവിഡ് കാരണം കാന്ത പ്രസാദ് വലിയ സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. കരഞ്ഞുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേര്‍ സഹായവുമായി എത്തിയിരുന്നു.ഒറ്റരാത്രികൊണ്ട് സമ്ബന്നനായ കാന്ത പ്രസാദ് പുതിയ റെസ്‌റ്റോറന്റ് തുറന്നെങ്കിലും കച്ചവടം ഇല്ലാത്തതിനെ തുടര്‍ന്ന് പൂട്ടി ഇവര്‍ പഴയ ധാബയിലേക്ക് തന്നെ മടങ്ങിയിരുന്നു.

ഇതിനിടെ വീഡിയോയിലൂടെ തങ്ങളുടെ ദുരിതം സമൂഹത്തിന് മുന്നിലെത്തിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയ യൂട്യൂബര്‍ക്കെതിരെ ഇരുവരും രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക