Image

പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍

Published on 18 June, 2021
പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍
ജറുസലേം: പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സിനാണ് ഉടന്‍ കൈമാറുക. യു.എന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്സിന്‍ ലഭിക്കുമ്ബോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിന്‍ കൈമാറ്റം. അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേല്‍ പലസ്തീനികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക